• HOME
  • »
  • NEWS
  • »
  • life
  • »
  • WORLD COCONUT DAY SOME ECO FRENDLY USE OF COCONUT UNKNOWN TO MOST SAR

World Coconut Day: നാളികേരത്തിന്റെ അധികമാർക്കും അറിയാത്ത ചില പരിസ്ഥിതി സൗഹൃദ ഉപയോഗങ്ങൾ

കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന് തേങ്ങ അല്ലെങ്കിൽ കരിക്കിൻ വെള്ളം നൽകാം. ഇതിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കും.

News18

News18

  • Share this:
    എല്ലാ വർഷവും സെപ്റ്റംബർ 2നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക നാളികേര ദിനം ആഘോഷിക്കുന്നത്. പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ ഒന്നായാണ് നാളികേരം അറിയപ്പെടുന്നത്. ഭക്ഷണം, പാനീയങ്ങൾ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെയെല്ലാം ഉത്പാദനത്തിന് തേങ്ങ ഉപയോഗിക്കാറുണ്ട്.

    കരിക്കായും തേങ്ങയായുമെല്ലാം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കേരളത്തിലെ ഭക്ഷണത്തിലെ ഒരു സാധാരണ ചേരുവയായ വെളിച്ചെണ്ണ പല വിഭവങ്ങളുടെയും അടിസ്ഥാനമാണ്. തേങ്ങ കറികളിൽ അരച്ച് ചേർക്കാറുമുണ്ട്. തേങ്ങയുടെ പാൽ വേർതിരിച്ചെടുത്ത് അതും കറികളിലും മറ്റും ഉപയോഗിക്കാറുണ്ട്.

    കൂടാതെ തേങ്ങ പൂജകൾക്കും മറ്റും ഉപയോഗിക്കുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രസാദമായി തേങ്ങ നൽകുകയും ചെയ്യാറുണ്ട്. മധുര പലഹാരങ്ങൾ, കറികൾ, ചട്നികൾ എന്നിവ ഉണ്ടാക്കാൻ ഉണക്ക തേങ്ങ ഉപയോഗിക്കുന്നു. ഈ സൂപ്പർ-ഫുഡിന്റെ ഉപയോഗങ്ങൾ ഇവിടെ അവസാനിക്കുന്നില്ല ഭക്ഷണത്തിൽ തീർച്ചയായും വെളിച്ചെണ്ണ ഉപയോഗിക്കണമെന്നാണ് സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ വാദം. വെളിച്ചെണ്ണ പാലുൽപ്പന്നങ്ങൾക്ക് ഒരു മികച്ച പകരക്കാരനാണെന്നും ചിലർ പറയുന്നു.

    തേങ്ങയുടെ പുറംതൊലി അതായത് ചകിരി വേർതിരിച്ചെടുത്ത് കയറുകൾ, മെത്തകൾ, ബ്രഷുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്. നിരവധി ഉപയോഗങ്ങളുള്ള ഒരു അത്ഭുത ഫലമാണ് തേങ്ങ. കൂടുതൽ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉണ്ടാക്കാനും തേങ്ങ ഉപയോഗിക്കാറുണ്ട്. അത്തരം ചില പരിസ്ഥിതി സൗഹൃദ വഴികൾ ഇതാ

    വീഗൻ (സമ്പൂർണ വെജിന്റേറിയൻ) ആളുകൾക്കിടയിൽ വളരെ പ്രചാരമുള്ളതാണ് ചിരട്ടകൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങളും സ്പൂണുകളും മറ്റും. ഇത് ഉണ്ടാക്കാനും ഉപയോഗിക്കാനും വളരെ എളുപ്പമാണ്.
    പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നതിന് പകരം തെങ്ങിന്റെ നാരും തടിയും കൊണ്ട് നിർമ്മിച്ച ബ്രഷുകൾ ഉപയോഗിക്കുക. ഈ ബ്രഷുകൾ ജൈവ നശീകരണവും പരിസ്ഥിതിയുടെ മലിനീകരണവും കുറയ്ക്കും.
    കസേരകൾ ഉണ്ടാക്കാനും തെങ്ങിന്റെ ഭാഗങ്ങൾ ഉപയോഗിക്കാം. തേങ്ങയുടെ തൊണ്ട് ചെറിയ അളവിൽ ലാറ്റക്സുമായി ചേർത്ത് കസേരകളുണ്ടാക്കാം.
    തേങ്ങയുടെ ഏറ്റവും സാധാരണമായ ഉപയോഗങ്ങളിലൊന്നാണ് പായകളുടെയും പരവതാനികളുടെയും ഉത്പാദനം. ഈ പരവതാനികൾ വളരെ മനോഹരവുമാണ്.
    കയറുകളുണ്ടാക്കാനും തേങ്ങയിലെ ചകിരിയാണ് ഉപയോഗിക്കുന്നത്. ഈ കയറുകൾ സാധാരണയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും കയറ്റി അയയ്ക്കാറുണ്ട്.
    പക്ഷിക്കൂടുകൾ നിർമ്മിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനുപകരം തേങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാം.

    Read also: Heart Attack Stroke| ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ 'പോളിപിൽ'; പഠനത്തിന്റെ Lancet Report

    കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന് തേങ്ങ അല്ലെങ്കിൽ കരിക്കിൻ വെള്ളം നൽകാം. ഇതിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കും. കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്‌. ഹൃദ്രോഗം, അതിസാരം, എന്നീ രോഗങ്ങൾ ശമിപ്പിക്കാനും തേങ്ങ വെള്ളം ഉപയോഗിക്കാം. ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതു കൊണ്ടുള്ള ശരീര ക്ഷീണത്തിനും ഉത്തമമാണിത്.
    Published by:Sarath Mohanan
    First published:
    )}