നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Egg Day 2021| ഓംലെറ്റ് മുതല്‍ എഗ്ഗ് ബുര്‍ജി വരെ; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മുട്ട വിഭവങ്ങള്‍ ലോക മുട്ട ദിനത്തില്‍

  World Egg Day 2021| ഓംലെറ്റ് മുതല്‍ എഗ്ഗ് ബുര്‍ജി വരെ; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മുട്ട വിഭവങ്ങള്‍ ലോക മുട്ട ദിനത്തില്‍

  മുട്ട ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും പരീക്ഷിക്കുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ട അഞ്ച് മുട്ട വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  News18

  News18

  • Share this:
   ഇന്ന് ലോക മുട്ട ദിനം. ലോകമെമ്പാടുമുള്ള അടുക്കളകളിലെ ഒരു പ്രധാന വിഭവം തന്നെയാണ് മുട്ട. പ്രോട്ടീൻ, പോഷകങ്ങൾ, വൈറ്റമിൻ ഡി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ട. മുട്ടകൾ ആരോഗ്യകരമാണെന്നു മാത്രമല്ല, പാചകം ചെയ്യാൻ വളരെ എളുപ്പവുമാണ്. മുട്ട ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും പരീക്ഷിക്കുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ട അഞ്ച് മുട്ട വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

   ഓംലെറ്റ്
   മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് ഓംലെറ്റ്. മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിക്കുക. പച്ചമുളക്, ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും പാകത്തിന് ഉപ്പും മുട്ടയിൽ ചേർത്ത് ചെറുചൂടിൽ അല്പസമയം വേവിച്ചെടുത്താൽ ഓംലെറ്റ് റെഡി.

   എഗ്ഗ് ബുർജി
   എഗ്ഗ് ബുർജി തയ്യാറാക്കുന്നതിന് ആദ്യം മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിലേയ്ക്ക് ഉപ്പ്, മുളകുപൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചതും സവാള, പച്ചമുളക് എന്നിവയും ചേര്ത്ത് വഴറ്റുക. സവാള നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ നന്നായി ഇളക്കുക. ഇതിന് ശേഷം തക്കാളി ചേർക്കുക. തക്കാളി നന്നായി വേവും വരെ ഇളക്കുക. അതിന് ശേഷം മുട്ട ചേർക്കുക. നന്നായി ഇളക്കുക. ഇതിലേയ്ക്ക് ഗരം മസാല ചേർക്കുക. മുട്ട നന്നായി വെന്തതിന് ശേഷം മല്ലിയില ചേർത്ത് ഇളക്കി വിളമ്പാം.

   ഡെവിൾഡ് എഗ്ഗ്
   ഇത് തയ്യാറാക്കാൻ ആദ്യം മുട്ട പുഴുങ്ങി എടുക്കണം. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിലെ മഞ്ഞക്കരു മാറ്റി എടുക്കാം. ഇനി മഞ്ഞ ഉടച്ചെടുക്കാം. ഇതിലേക്ക് മയോണൈസും, ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്ത് പേസ്റ്റ് പരുവത്തിൽ മിക്സ് ചെയ്ത് എടുക്കുക. ഈ പേസ്റ്റ് മുട്ടയുടെ വെള്ളയിൽ വെച്ച് മുട്ടയുടെ വെള്ളയുടെ കുഴി നിറയ്ക്കുക. ഇതിൽ അൽപ്പം കുരുമുളക് പൊടിയും വിതറാം.

   മുട്ട സാലഡ്
   ഒരു ബൗളെടുത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങിയതും ചെറുതായി അരിഞ്ഞ ഉള്ളിയും തക്കാളിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട കഷണങ്ങളാക്കിയത് ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത ശേഷം ഇതിലേക്ക് കുരുമുളകുപൊടിയും നാരങ്ങാനീരും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വിളമ്പാം.

   Read also: World Egg Day | ഇന്ന് ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം

   മുട്ട കറി
   സവാള ,പച്ചമുളക് ,വെളുത്തുള്ളി ഇഞ്ചി, തക്കാളി എന്നിവ നന്നായി വഴറ്റുക. അതിലേക്ക് മല്ലിപൊടി ,മുളകുപൊടി പെരുംജീരകം പൊടി എന്നിവ ചേർത്തു ചൂടാക്കി കുറച്ചു വെള്ളവും ചേർത്തു തിളപ്പിച്ച് പുഴുങ്ങിയ മുട്ടയും ചേർത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാലും പിഴിഞ്ഞ് ചേർക്കാം.
   Published by:Sarath Mohanan
   First published: