• HOME
 • »
 • NEWS
 • »
 • life
 • »
 • World Elder Abuse Awareness Day | വയോജനക്കെതിരായ അക്രമങ്ങൾ തടയാം; ക്ഷേമം ഉറപ്പാക്കാം; ഇന്ന് ബോധവത്കരണ ദിനം

World Elder Abuse Awareness Day | വയോജനക്കെതിരായ അക്രമങ്ങൾ തടയാം; ക്ഷേമം ഉറപ്പാക്കാം; ഇന്ന് ബോധവത്കരണ ദിനം

കോവിഡ് സമയത്ത് ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരായതിനാൽ, പ്രായമായവർ പ്രാഥമിക ആവശ്യങ്ങൾക്കായി പോലും അവരെ പരിചരിക്കുന്നവരെ കൂടുതലായി ആശ്രയിച്ചു. ഇത് അവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനും കാരണമായി.

 • Share this:
  വയോജനങ്ങൾക്കെതിരായ അക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം (World Elder Abuse Awareness Day) ആണ് ഇന്ന്. പല രാജ്യങ്ങളിലും പ്രായമായവർ ബഹുമാനിക്കപ്പെടുന്നുണ്ടെങ്കിലും പലയിടങ്ങളിലും അവർ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കും ഇരകളാകുന്നു. സ്വന്തം വീടുകളിൽ തുടങ്ങി വൃദ്ധസദനങ്ങളിൽ വരെ ഇത്തരം പീഡന പരമ്പരകൾ‌ നീളുന്നു. ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനും പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ജൂൺ 15 ലോകമെമ്പാടും വയോജനങ്ങൾക്കെതിരായ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനുള്ള ദിനമായി ആചരിക്കുന്നത്.

  2006 ജൂൺ 15-ന് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ് ( International Network for the Prevention of Elder Abuse (INPEA)) ഈ എന്ന ആശയം മുന്നോട്ട് വച്ചത്. പ്രായമായവർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രേരിപ്പിക്കുന്നതിനും വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ഈ ദിവസം ഊന്നിപ്പറയുന്നു.

  2011 ഡിസംബറിൽ ആണ് യുഎൻ ജനറൽ അസംബ്ലി ഈ ദിവസം ഔദ്യോഗികമായി അംഗീകരിച്ചത്. കോവിഡ് മഹാമാരി ലോകമെങ്ങും പിടിമുറുക്കിയ സമയത്താണ് ഈ വിഷയത്തിന്റെ പ്രാധാന്യം പലർക്കും കൂടുതൽ മനസിലായി തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ കഴിയാൻ നിർബന്ധിതരായി. വയോജനങ്ങളും ഈ സമയത്ത് മാനസികവും ശാരീരികവും വൈകാരികവും ലൈംഗികവുമായ ദുരുപയോഗത്തിന് ഇരകളായി.

  ലോകാരോഗ്യ സംഘടന (World Health Organization (WHO)) പറയുന്നതനുസരിച്ച്, കോവിഡ് സമയത്ത് വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ് ചെയ്തത്. പല കമ്യൂണിറ്റികളിലും സ്ഥാപനങ്ങളിലും പോലും ഈ കണക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷം, 60 വയസും അതിൽ കൂടുതലുമുള്ള 6 പേരിൽ ഒരാൾ ഇത്തരം കമ്യൂണിറ്റികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇരകളായിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന പറയുന്നു.

  സാമൂഹികമായ ഒറ്റപ്പെടൽ, വൈജ്ഞാനിക മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പരാശ്രയത്വം, ശാരീരിക ബലഹീനത തുടങ്ങിയ നിസഹായവസ്ഥകളെല്ലാം ദുരുപയോ​ഗം ചെയ്യപ്പെടാം. കോവിഡ് സമയത്ത് ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരായതിനാൽ, പ്രായമായവർ പ്രാഥമിക ആവശ്യങ്ങൾക്കായി പോലും അവരെ പരിചരിക്കുന്നവരെ കൂടുതലായി ആശ്രയിച്ചു. ഇത് അവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനും കാരണമായി. മഹാമാരിക്കാലത്ത്, വയോജനങ്ങളെ പരിചരിക്കുന്ന സ്ഥാപനങ്ങളിൽ ഉയർന്ന മരണ നിരക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

  രണ്ടാം ബാല്യം എന്നാണ് വാർധക്യം പൊതുവേ അറിയപ്പെടുന്നത്. ഒരു കുഞ്ഞെന്ന പോൽ മറ്റുള്ളവരുടെ ശ്രദ്ധയും പരിചരണണവും ആവശ്യപ്പെടുന്ന കാലഘട്ടമാണിത്. മരണത്തെക്കാളുപരി വാർധക്യത്തെ ഭയക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ. വികാരങ്ങൾ പങ്കുവെയ്ക്കാൻ ഒരാൾ കൂട്ടിനില്ലാതെ ഏകാന്തത അനുഭവിക്കുന്നവരും ഏറെയാണ്. വാർധക്യത്തിലെത്തുമ്പോളും വാര്‍ധക്യത്തിലേക്ക് അടുക്കുമ്പോളും ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ അവസ്ഥകളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത്തരം മാറ്റങ്ങളെ മനസിലാക്കി അവരോട് അടുത്തു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ദിനം ഓർമപ്പെടുത്തുന്നു.
  Published by:Arun krishna
  First published: