നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Energy Conservation Day 2021 | ഇന്ന് ലോക ഊർജ സംരക്ഷണ ദിനം; ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താം

  World Energy Conservation Day 2021 | ഇന്ന് ലോക ഊർജ സംരക്ഷണ ദിനം; ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താം

  ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്

  • Share this:
   ഊർജം സംരക്ഷിക്കേണ്ടതിന്റെ (Energy Conservation) ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി (Energy Conservation Day) ആചരിക്കുന്നു. ആഗോള താപനത്തെക്കുറിച്ചും (Global Warming) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും (Climate Change) ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഊർജ സ്രോതസ്സുകളുടെ (Energy Resources) ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

   ജനസംഖ്യ വർധിച്ചുവരുന്നതോടെ ഊർജ സ്രോതസ്സുകളുടെ ആവശ്യകതയും വർധിച്ചുവരികയാണ്. ഫോസിൽ ഇന്ധനങ്ങളുടെ (Fossil Fuels) ഉപഭോഗം കുറയ്ക്കുന്നതിനും ഭാവിയിൽ കുറഞ്ഞ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്നതിനും വേണ്ടി ജനങ്ങളെ ബോധവൽക്കരിക്കാൻ (Awareness) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ദിനാചരണവും.

   ലോക ഊർജ സംരക്ഷണ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

   2001 ൽ ബിഇഇ (BEE -Energy Efficiency Bureau) ആണ് ഇന്ത്യൻ ഊർജ്ജ സംരക്ഷണ നിയമം നടപ്പിലാക്കിയത്. ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും മറ്റും വികസിപ്പിക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബിഇഇ. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അവവിവിധ മാർഗങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതും ഈ സ്ഥാപനമാണ്.

   എല്ലാവരും ശീലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യമാണ് ഊർജ സംരക്ഷണം. ലോകജനതയുടെഭാവിക്കായി ഊർജം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതോടൊപ്പം വിഭവങ്ങളെക്കുറിച്ചും ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

   2021 ലെ ലോക ഊർജ സംരക്ഷണ ദിനത്തിന്റെ പ്രമേയം

   2021 ലെ ലോക ഊർജ സംരക്ഷണ ദിനത്തിന്റെ പ്രമേയം ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. 'ഊർജ്ജം സംരക്ഷിക്കുക, ഭാവി സംരക്ഷിക്കുക' (Conserve Energy and Save the Future) എന്നതായിരുന്നു 2020 ലെ പ്രമേയം. ഊർജ വിനിയോഗം മിതമാക്കാനും ഊർജ സംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിഞ്ഞ വിവിധ സംഘടനകളെയും വ്യാവസായിക യൂണിറ്റുകളെയും അംഗീകരിക്കുന്നതിനുംപ്രതിഫലം നല്കുന്നതിനുമായി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ബിഇഇ ദേശീയ ഊർജ സംരക്ഷണ പുരസ്‌കാരച്ചടങ്ങ് സംഘടിപ്പിച്ചു. കൂടാതെ രാജ്യമെമ്പാടും ചർച്ചകൾ, സമ്മേളനങ്ങൾ, സംവാദങ്ങൾ, ശില്പശാലകൾ, മത്സരങ്ങൾ എന്നിങ്ങനെ മറ്റ് നിരവധി പരിപാടികൾ ഈ ദിനത്തിൽനടക്കുന്നു.

   ഈ ദിവസം ഊർജ്ജ സംരക്ഷണത്തിനായി ബിഇഇ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. ഊർജ സംരക്ഷണം യാഥാർഥ്യവത്കരിച്ചുകൊണ്ട് മാതൃകയാവുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ബിഇഇ അവാർഡുകൾ നൽകുകയും ചെയ്യുന്നു.
   Published by:Karthika M
   First published: