• HOME
 • »
 • NEWS
 • »
 • life
 • »
 • World Environment Day | ഇന്ന് പരിസ്ഥിതിദിനം; വൃക്ഷ സമൃദ്ധി പദ്ധതിയുമായി സംസ്ഥാന സർക്കാർ

World Environment Day | ഇന്ന് പരിസ്ഥിതിദിനം; വൃക്ഷ സമൃദ്ധി പദ്ധതിയുമായി സംസ്ഥാന സർക്കാർ

കേരളത്തില്‍ 43 ലക്ഷം തൈകള്‍ ആണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

Environment-Day

Environment-Day

 • Share this:
  ഇന്ന് ലോക പരിസ്ഥിതി ദിനം. 'ഒരേ ഒരു ഭൂമി' എന്ന സന്ദേശവുമായാണ് ഇത്തവണ ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കുന്നത്. സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തിലാണ് പരിസ്ഥിതിദിനാചരണം നടക്കുന്നത്. സംസ്ഥാനത്ത് സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ വൃക്ഷ സമൃദ്ധി 2022 പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും. കേരളത്തില്‍ 43 ലക്ഷം തൈകള്‍ ആണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

  832 നഴ്‌സറികളിലായാണ് തൈകള്‍ സജ്ജമാക്കിയിട്ടുളളത്. വനേതരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിയില്‍ വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

  ഇതുകൂടാതെ സംസ്ഥനത്ത് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്കും ഇന്ന് തുടക്കമാകും. കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത്തരത്തില്‍ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ ഉണ്ടാകും. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക.

  1972 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. അമേരിക്കയിലായിരുന്നു ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. പിന്നീട് ലോകമാകെ പരിസ്ഥിതിദിനം ആചരിക്കാൻ തുടങ്ങി. മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നമുക്ക് ചുറ്റുമുള്ള വന പ്രദേശങ്ങള്‍ വിപുലീകരിക്കുവാനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുവാനും പരിസ്ഥിതി ദിനം ലക്ഷ്യമിടുന്നു.

  Kerala Tourism | മഴ ആസ്വദിക്കാൻ മൺസൂൺ പാക്കേജുമായി KTDC; കുറഞ്ഞ ചെലവിൽ ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കാം

  കുറഞ്ഞ ചെലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കാന്‍ ഇന്ന് മുതല്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ്. ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ഇന്ന് മുതല്‍ ആരംഭിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

  ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളിലും ബഡ്ജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്, എന്നിവിടങ്ങളും നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്‍റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്‍റെ ഭാഗമായി കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സാധിക്കും.

  ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടാകില്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമായിരിക്കില്ല.
  Published by:Anuraj GR
  First published: