വർഷം തോറും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രം
ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നതിന് തുടക്കമിടുന്നത്.
Also Read
ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്ആഗോളതലത്തിൽ ഭക്ഷ്യജന്യരോഗങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും, അപകടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും സംഘടനകളുടെയും സംയുക്ത സഹകരണ ശ്രമമാണിത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രാധാന്യം
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമർഹിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാർഷിക മേഖലകളിൽ ആരോഗ്യകരമായ, ശുചിത്വപരമായ രീതികൾ വളർത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
Also Read
ഹെലികോപ്ടർ മുതൽ വട വരെ.... സോഷ്യൽ മീഡിയയിൽ നിറയെ വിവിധയിനം 'ഉള്ളി'ലോകമെമ്പാടും, ഭക്ഷണത്തിലൂടെ രോഗങ്ങളുടെ അപകടസാധ്യത ലഘൂകരിക്കുക എന്നതാണ് ലോക ഭക്ഷ്യ സുരക്ഷയുടെ ശ്രമം. ലോക ഭക്ഷ്യ സുരക്ഷ ദിനത്തിൻ്റെ പൊതു അജണ്ടയാണ് ഭക്ഷ്യ സുരക്ഷ, ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ:
1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ രോഗങ്ങൾ തടയുക
2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ നൽകുക
3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുക; മരണത്തെ തടയുക
എല്ലാത്തിനുമുപരി, ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.
ദോഷകരമായ രാസവസ്തുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ, പരാന്നഭോജികൾ എന്നിവ മൂലമുണ്ടാകുന്ന 200 ൽ പരം വ്യത്യസ്ത ഭക്ഷ്യരോഗങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read
പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നുഓരോ വർഷവും 60 കോടിയിൽ അധികം ആളുകൾ പലതരത്തിലുള്ള ഭക്ഷ്യരോഗങ്ങൾക്ക് ഇരയാകുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ശുചിത്വമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ഉപഭോഗം മൂലം കുട്ടികളും ദാരിദ്ര്യബാധിത വിഭാഗങ്ങളും രോഗബാധിതരാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിളവെടുപ്പ്, സംസ്കരണം, സംഭരണം തുടങ്ങി ഉപഭോഗം വരെ വിതരണം ചെയ്യുന്ന ഘട്ടത്തിൽ നിന്ന് തന്നെ ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും സുരക്ഷിതമാക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് ഭക്ഷ്യ സുരക്ഷ ലക്ഷ്യം വക്കുന്നത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനം 2021 ന്റെ പ്രമേയം
‘ആരോഗ്യകരമായ നാളേയ്ക്കായ് ഇന്ന് സുരക്ഷിത ഭക്ഷണം’ എന്നതാണ് 2021 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം. മനുഷ്യർക്കും നമ്മുടെ പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന ശരിയായ തരത്തിലുള്ള ഭക്ഷണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.