ലോകാരോഗ്യ സംഘടന (who) പ്രഖ്യാപിച്ച പ്രകാരം എല്ലാ വര്‍ഷവും മാര്‍ച്ച് 3 ലോക കേള്‍വി ദിനമായി (world hearing day) ആചരിക്കുന്നു. ഈ വര്‍ഷം, ജീവിതത്തിലുടനീളം നല്ല കേള്‍വി നിലനിര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി സുരക്ഷിതമായ ശ്രവണത്തിന്റെ പ്രാധാന്യത്തിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'ആജീവനാന്തം കേള്‍ക്കാന്‍ ശ്രദ്ധയോടെ കേള്‍ക്കുക' (to hear for life, listen with care) എന്നതാണ് 2022ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം (theme).
സുരക്ഷിതമായ ശ്രവണത്തിലൂടെ കേള്‍വിക്കുറവ് തടയുന്നതിന്റെ പ്രാധാന്യത്തിലും മാര്‍ഗങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും, പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നതാണ് ജനങ്ങള്‍ക്ക് മുന്നിൽ വെയ്ക്കുന്ന ആശയം.
READ ALSO-Ear Itching | ചെവിയിൽ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ടോ? അതിന്റെ കാരണമെന്ത്? പരിഹാരങ്ങൾ എന്തൊക്കെ?
അവബോധം വളര്‍ത്താനും സുരക്ഷിതമായ കേള്‍വി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരുകളോടും വ്യവസായ പങ്കാളികളോടും പൊതുജനങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഏത് പ്രായത്തിലും കേള്‍വിക്കുറവ് തടയാന്‍ പാലിക്കേണ്ട ചില പ്രതിരോധ മാര്‍ഗങ്ങള്‍ ഇവയാണ്:
കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍:
1. കുഞ്ഞുങ്ങളുടെ കേള്‍വി നഷ്ടത്തിന് കാരണമാകുന്ന റുബെല്ലയില്‍ നിന്ന് സംരക്ഷണം നൽകാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുക.
2. ചെവികള്‍ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക. തീപ്പെട്ടി, പെന്‍സില്‍ ഹെയര്‍പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേല്‍പ്പിക്കും.
READ ALSO- Kuttiyamma | 104-ാം വയസ്സില്‍ 100ല്‍ 89; അക്ഷര വെളിച്ചത്തിന്റെ തിളക്കത്തില്‍ കുട്ടിയമ്മ
3. ചെവിയുടെ ഭാഗത്ത് പ്രഹരമേൽക്കാതെ സ്വയം പരിരക്ഷിക്കുക. കാരണം ഇത് പരിഹരിക്കാനാകാത്ത കേള്‍വി പ്രശ്നങ്ങള്‍ക്ക് കാരണമാകും.
4. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാന്‍ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളില്‍ ഒഴിക്കരുത്. ചെവിയില്‍ നീര്‍വീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
5. ചെവിയിൽ അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിഹീനമായ വെള്ളത്തില്‍ നീന്തരുത്. നീന്തുമ്പോൾ ചെവിയില്‍ കോട്ടണ്‍ വെയ്ക്കുക.
6. ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും. ചെവി വൃത്തിയാക്കാന്‍ എപ്പോഴും ഒരു ഡോക്ടറുടെ സഹായം തേടുക.
7. വലിയ ശബ്ദമുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ചെവിക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും.
8. നിങ്ങള്‍ വലിയ ശബ്ദമുള്ള സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഇയര്‍ പ്രൊട്ടക്ടറുകളോ ഇയര്‍പ്ലഗുകളോ ഉപയോഗിക്കുക.
ബധിരത ഇന്ന് ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുന്നതരം ആരോഗ്യപ്രശ്നമായാണ് ശാസ്ത്രം വിലയിരുത്തിയിരിക്കുന്നത്. ഈ മേഖലയിൽ വിവിധതരം ചികിത്സാ മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്തു. കോക്ലിയർ ഇംപ്ലാൻറ്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.