എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോക പൈതൃക ദിനമായിട്ടാണ് ആചരിക്കുന്നത്. മനുഷ്യന്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നതിനും ലോകത്തിലെ സാംസ്കാരികവും പ്രകൃതിദത്തവുമായ വിഭവങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
എല്ലാ ചരിത്ര സ്ഥലങ്ങളും നാഗരികതയുടെ പുരോഗതിക്കും മനുഷ്യ വളര്‍ച്ചയ്ക്കും ആവശ്യമായ ഒരു ചരിത്ര രേഖയായിട്ടാണ് വര്‍ത്തിക്കുന്നത്. ഇതിന് പുറമെ അവ ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായും വര്‍ത്തിക്കുന്നു. പൈതൃകം എന്നത് കാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട ഊര്‍ജ്ജസ്വലമായ സംസ്കാരങ്ങള്‍, പാരമ്പര്യങ്ങള്‍, പുരാവസ്തുക്കള്‍, കെട്ടിടങ്ങള്‍, ആചാരങ്ങള്‍ എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പൈതൃകങ്ങളുടെ പ്രാധാന്യം മനസിലാക്കാനും ആസ്വദിക്കാനും പരിശോധിക്കാനുമുള്ള മികച്ച അവസരങ്ങളിലൊന്നാണ് ലോക പൈതൃക ദിനമെന്നത് ശ്രദ്ധേയമാണ്.
ലോക പൈതൃക ദിനം 2023: ചരിത്രവും പ്രാധാന്യവും
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ മൊമന്റ്സ് ആന്റ് സൈറ്റ്സ് (ICOMOS) 1982-ലാണ് ലോക പൈതൃക ദിനമെന്ന ആശയം കൊണ്ടുവന്നത്. 1983-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ഇതിന് അംഗീകാരം നല്കി. തുടര്‍ന്ന് ഏപ്രില്‍ 18, 1982-ല്‍ ലോക സാംസ്കാരിക പ്രകൃതി പൈതൃക സംരക്ഷണത്തിനായുള്ള കണ്വെന്ഷന് യുനെസ്കോ അംഗീകരിച്ചതിന്റെ വാര്‍ഷികമായാണ് ഈ ദിവസം ആഘോഷിക്കുന്നത്.
സാംസ്കാരിക പൈതൃകത്തിന്റെ പ്രത്യേക വശം ഉയര്‍ത്തിക്കാട്ടുന്നതിനായി ഓരോ വര്‍ഷവും ഒരോ വിഷയമാണ് ലോക പൈതൃക ദിനത്തിന്റെ ഭാഗമായി തീരുമാനിക്കുന്നത്.’പൈതൃക മാറ്റങ്ങള്‍’ എന്നതാണ് 2023-ലെ വിഷയം.
യുനെസ്കോ തിരഞ്ഞെടുത്ത ഇന്ത്യയിലെ ചില പൈതൃക സൈറ്റുകളുടെ പട്ടിക ചുവടെ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: UNESCO, World Heritage