നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Human Rights Day 2021 | ഇന്ന് മനുഷ്യാവകാശ ദിനം; നമ്മൾ അറിഞ്ഞിരിക്കേണ്ട 10 മൗലികാവകാശങ്ങൾ

  Human Rights Day 2021 | ഇന്ന് മനുഷ്യാവകാശ ദിനം; നമ്മൾ അറിഞ്ഞിരിക്കേണ്ട 10 മൗലികാവകാശങ്ങൾ

  യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ നമുക്കെല്ലാവര്‍ക്കും അര്‍ഹതയുള്ള മൗലികാവകാശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു.

  (Representative Image: Shutterstock)

  (Representative Image: Shutterstock)

  • Share this:
   അന്താരാഷ്ട്ര സമൂഹം എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനമായി (Human Rights Day) ആചരിക്കുന്നു. 1948-ലാണ് യുഎന്‍ ജനറല്‍ അസംബ്ലി (UN) അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) അംഗീകരിച്ച് ഈ ദിനം ആചരിച്ചു തുടങ്ങിയത്. യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ നമുക്കെല്ലാവര്‍ക്കും അര്‍ഹതയുള്ള മൗലികാവകാശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നു.

   മനുഷ്യാവകാശം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ മനുഷ്യരുടേയും അര്‍ഹതയായി കണക്കാക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയുമാണ്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയില്‍ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനു മുന്‍പില്‍ തുല്യതക്കുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം എന്നിങ്ങനെ വിശാലമായ അവകാശങ്ങൾ ഉൾപ്പെടുന്നുണ്ട്. സാമൂഹ്യ നീതി ഹനിക്കപ്പെടുമ്പോഴും, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങള്‍ പാലിക്കപ്പെടാതിരിക്കുമ്പോഴും ലംഘിക്കപ്പെടുന്നത്മനുഷ്യാവകാശങ്ങളാണെന്ന് ഓര്‍ക്കുക.

   ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട 10 അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇവയാണ്:

   ജീവിക്കാനുള്ള അവകാശം

   ഓരോ വ്യക്തിക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതിനര്‍ത്ഥം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും മനുഷ്യജീവിതം സംരക്ഷിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നാണ്.

   പീഡനത്തില്‍ നിന്ന് മോചനം നേടാനുള്ള അവകാശം

   ഈ അവകാശം അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിയും പീഡനത്തിനോ ക്രൂരമായതോ, മനുഷ്യത്വരഹിതമായതോ, അല്ലെങ്കില്‍ അപമാനകരമായതോ ആയ പെരുമാറ്റത്തിനോ ശിക്ഷയ്‌ക്കോ വിധേയനാകരുത് എന്നാണ്.

   തുല്യ പരിഗണനയ്ക്കുള്ള അവകാശം

   നിറം, ജാതി, മതം, ലിംഗഭേദം തുടങ്ങിയ വ്യത്യാസങ്ങൾക്കുപരിയായി ഓരോ വ്യക്തിയും തുല്യമായി പരിഗണിക്കപ്പെടണം എന്ന് ഈ അവകാശം ഓര്‍മ്മിപ്പിക്കുന്നു.

   സ്വകാര്യതയ്ക്കുള്ള അവകാശം

   ഈ അവകാശം സര്‍ക്കാരിന്റെയോ കോര്‍പ്പറേറ്റുകളുടെയോ അതിരുകടന്ന ഇടപെടലുകളിൽ നിന്നും നിരീക്ഷണത്തില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നു.

   അഭയം നല്‍കാനുള്ള അവകാശം

   പുരാതന കാലത്ത് പാശ്ചാത്യ നാടുകളില്‍, അഭയം തേടുന്ന കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളെ സംരക്ഷിക്കാന്‍ പള്ളികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പുരാതന കാലം മുതല്‍ തന്നെ നിലനിൽക്കുന്ന ഒരു അവകാശബോധമാണ് ഇതെന്ന് സാരം.

   വിവാഹം കഴിക്കാനുള്ള അവകാശം

   നിയമപ്രകാരമുള്ള പ്രായം പിന്നിട്ട ഏതൊരു വ്യക്തിക്കും അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാനും അവരെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിക്കാനും അവകാശമുണ്ട്.

   ചിന്തിയ്ക്കാനും അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം

   ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടമുള്ള മതം പിന്തുടരുന്നതുൾപ്പെടെ അവരവരുടെ വിശ്വാസങ്ങള്‍ മാറ്റാനും അവകാശമുണ്ട്.

   ജോലി ചെയ്യാനുള്ള അവകാശം

   ഈ അവകാശം തൊഴിലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾഉള്‍ക്കൊള്ളുന്നു. അതായത് എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള അവകാശമുണ്ട്, ഒപ്പം അനുകൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശവും ഉണ്ട്.

   വിദ്യാഭ്യാസത്തിനുള്ള അവകാശം

   വിദ്യാഭ്യാസത്തിനുള്ള അവകാശം ഒരാള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം നല്‍കുന്നു. പ്രാഥമിക വിദ്യാലയം വരെ വിദ്യാഭ്യാസം സൗജന്യമായിരിക്കണം എന്ന് യു.ഡി.എച്ച്.ആര്‍. പറയുന്നു.

   സാമൂഹിക സേവനങ്ങള്‍ക്കുള്ള അവകാശം

   സാമൂഹിക സേവനത്തിനുള്ള അവകാശം ഒരു വ്യക്തിക്ക് ഒരു നിശ്ചിത ജീവിത നിലവാരം ഉണ്ടെന്ന് ഉറപ്പാക്കുന്നു. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം, വെള്ളം, വൈദ്യസഹായം, സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
   Published by:Naveen
   First published: