• HOME
  • »
  • NEWS
  • »
  • life
  • »
  • World Hypertension Day | ഇന്ന് ലോക ഹൈപ്പർ ടെൻഷൻ ദിനം: ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

World Hypertension Day | ഇന്ന് ലോക ഹൈപ്പർ ടെൻഷൻ ദിനം: ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൈപ്പർ ടെൻഷൻ.

  • Share this:
    ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം (world hypertension day). ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന ഒരു ദിവസമായാണ് എല്ലാ വര്‍ഷവും മെയ് 17 ലോക ഹൈപ്പർ ടെൻഷൻ ദിനമായി ആചരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയാണ് (high blood pressure) ഹൈപ്പർ ടെൻഷൻ എന്ന് വിളിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൈപ്പർ ടെൻഷൻ. പലപ്പോഴും ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ആളുകള്‍ക്ക് അതിനെ കുറിച്ച് ഉള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും കാരണമാണ്. ആഗോളതലത്തില്‍, ഒരു ബില്യണിലധികം ആളുകള്‍ നിലവില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഇതിന് നിരവധി കാരണങ്ങളുമുണ്ട്.

    - മോശം ആരോഗ്യപരിപാലനം
    - ആരോഗ്യത്തെക്കുറിച്ചുള്ള അവബോധക്കുറവ്
    - ജീവിത നിലവാരത്തിലെ പോരായ്മകള്‍

    Also Read- എന്താണ് ഉയർന്ന കൊളസ്ട്രോൾ? ശരീരം നൽകുന്ന മുന്നറിയിപ്പുകൾ

    വൈദ്യസഹായവും മരുന്നുകളും കൂടാതെ, സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

    1. ഒരു ദിനചര്യ നിര്‍ബന്ധമാണ് (A routine is a must)

    കൃത്യമായ ഒരു ദിനചര്യ പിന്തുടരുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യത്തില്‍ മാറ്റങ്ങള്‍ വരുത്താനാകും. ഒരു ദിനചര്യ പിന്തുടരുന്നത് അത്ര എളുപ്പമല്ല. എങ്കിലും അത് കര്‍ശനമായി പിന്തുടര്‍ന്നാല്‍ നിങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കാനാകും. പല രോഗങ്ങളും ഇല്ലാതാക്കാന്‍ ഇത്തരം ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതിലൂടെ സാധിക്കും.

    2. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക (Eat healthy)

    മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് ആരോഗ്യകരമായ പോഷകാഹാരം നിര്‍ബന്ധമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, സീഡുകള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളും നാരുകളും പോലുള്ള പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. സംസ്‌കരിച്ചതും അനാരോഗ്യകരവുമായ ഭക്ഷണം ഒഴിവാക്കുന്നത് സമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.

    3. ആവശ്യത്തിന് വെള്ളം കുടിക്കുക (Enough water intake)

    മനുഷ്യന്റെ നിലനില്‍പ്പിന് വെള്ളം വളരെ പ്രധാനമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് കുറഞ്ഞത് 3 ലിറ്റര്‍ വെള്ളം ആവശ്യമാണ്. നിര്‍ജ്ജലീകരണം മനുഷ്യശരീരത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് സമ്മര്‍ദ്ദം കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. ഇത് പിന്നീട് പല ശാരീരിക അസ്വസ്ഥതകളും വേദനകളും ഉണ്ടാക്കുകയും ചെയ്യും.

    4. സമ്മര്‍ദ്ദം നിയന്ത്രിക്കുക (Balance the stress)

    എല്ലാ തരത്തിലുള്ള സമ്മര്‍ദ്ദവും മനുഷ്യന് ദോഷകരമായിരിക്കില്ല. മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് അല്‍പ്പം ആശങ്ക അനുഭവപ്പെടണമെന്നാണ് പറയുന്നത്. സമ്മര്‍ദ്ദത്തോടും ഉത്കണ്ഠയോടും നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് കരുതലുണ്ടാകണം.

    5. ശാരീരിക പ്രവര്‍ത്തനങ്ങള്‍ (Physical activity)

    ദിവസവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. ഒരു ദിവസം ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുക.
    Published by:Arun krishna
    First published: