നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Malaria Day 2021: എന്താണ് മലേറിയ? ലക്ഷണങ്ങളും ചികിത്സയും അറിയാം

  World Malaria Day 2021: എന്താണ് മലേറിയ? ലക്ഷണങ്ങളും ചികിത്സയും അറിയാം

  ജീവൻ അപകടപ്പെടുത്തുന്ന രോഗമാണ് മലേറിയ. രോഗാണു വാഹകരായ അനോഫെലിസ് കൊതുക് മനുഷ്യനെ കടിയ്ക്കുന്നതിലൂടെയാണ് ഇത് സാധാരണയായി പകരുന്നത്

  Mosquito

  Mosquito

  • Share this:
   ഇന്ന് ലോക മലേറിയ ദിനം. ലോക ആരോഗ്യ മേഖലയ്ക്ക് കനത്ത ഭീഷണി ഉയർത്തിയ രോഗമാണ് മലേറിയ. ഈ ലോകത്തിന്‍റെ ആരോഗ്യകരമായ ഭാവിക്ക് മലേറിയ എന്ന രോഗത്തെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. മലേറിയ തടയുന്നതിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രീയ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതിനുമാണ് ലോക മലേറിയ ദിനം ആചരിക്കുന്നത്. 2007 ലെ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങൾ ചേർന്നാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.

   ആഗോളതലത്തിൽ 106 രാജ്യങ്ങളിലായി 3.3 ബില്യൺ ആളുകൾക്ക് മലേറിയ ബാധിക്കാനുള്ള സാധ്യതയുണ്ട്. 2012 ൽ മലേറിയ 627,000 മരണങ്ങൾക്ക് കാരണമായി.

   എന്താണ് മലേറിയ?

   ജീവൻ അപകടപ്പെടുത്തുന്ന രോഗമാണ് മലേറിയ. രോഗാണു വാഹകരായ അനോഫെലിസ് കൊതുക് മനുഷ്യനെ കടിയ്ക്കുന്നതിലൂടെയാണ് ഇത് സാധാരണയായി പകരുന്നത്. രോഗം ബാധിച്ച കൊതുകുകൾ പ്ലാസ്മോഡിയം പരാന്നഭോജിയെ വഹിക്കുന്നു. ഈ കൊതുകിന്റെ കടിയേറ്റാൽ പരാന്നഭോജികൾ ഒരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗിയായി മാറുകയും ചെയ്യുന്നു.

   Also Read- നിങ്ങളൊരു വിഷാദരോഗിയാണോ? അതറിയാൻ ഇനി രക്ത പരിശോധന മതി

   മലേറിയയുടെ ലക്ഷണങ്ങൾ:

   അണുബാധയെത്തുടർന്ന് 10 ദിവസം മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ മലേറിയയുടെ ലക്ഷണങ്ങൾ വികസിക്കുന്നു. ചില സന്ദർഭങ്ങളിൽ, രോഗലക്ഷണങ്ങൾ നിരവധി മാസങ്ങൾ എടുത്താൽ പോലും കണ്ടെത്താനായെന്ന് വരില്ല. ചില മലേറിയ പരാന്നഭോജികൾ ശരീരത്തിൽ പ്രവേശിക്കുമെങ്കിലും വളരെക്കാലം സജീവമല്ലാതാകും.

   മലേറിയയുടെ സാധാരണ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

   1. മിതമായത് മുതൽ കഠിനമായത് വരെ ഉണ്ടാകുന്ന വിറയൽ.

   2. കടുത്ത പനി

   3. വിയർപ്പ്

   4. തലവേദന

   5. ഓക്കാനം

   6. ഛർദ്ദി

   7. വയറുവേദന

   8. വയറിളക്കം

   9. വിളർച്ച

   10. പേശി വേദന

   11. അസ്വസ്ഥതകൾ

   12. കോമ

   13. രക്തരൂക്ഷിതമായ മലം

   മലേറിയ ചികിത്സിക്കുന്നത് എങ്ങനെ?

   ഈ രോഗത്തിനുള്ള ചികിത്സ സാധാരണയായി അംഗീകൃത ഡോക്ടർമാർ മുഖേനയാണ് വേണ്ടത്. ഒരാൾക്ക് ഏത് തരത്തിലുള്ള പരാന്നഭോജികളാണ് രോഗം വരുത്തിയതെന്ന് ഡോക്ടർക്ക് പരിശോധനയിലൂടെ തിരിച്ചറിയാം. ചില സന്ദർഭങ്ങളിൽ, മരുന്നുകളോട് പരാന്നഭോജികൾ പ്രതിരോധിക്കുന്നതിനാൽ നിർദ്ദേശിച്ച മരുന്നുകൾ അണുബാധയെ ഭേദമാക്കില്ല. ഇത് സംഭവിക്കുകയാണെങ്കിൽ, ആ വ്യക്തിയുടെ അവസ്ഥയെ ചികിത്സിക്കാൻ ഡോക്ടർക്ക് ഒന്നിൽ കൂടുതൽ മരുന്നുകൾ ഉപയോഗിക്കേണ്ടതുണ്ട് അല്ലെങ്കിൽ മരുന്നുകൾ മൊത്തത്തിൽ മാറ്റേണ്ടതുണ്ട്.

   Also Read- തലച്ചോറ് സങ്കോചിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ഉറുമ്പുകള്‍; ജമ്പിങ് ആന്റുകളെക്കുറിച്ച് അറിയാം

   പി. ഫാൽസിപ്പാറം എന്ന പരാന്നം ബാധിച്ചാൽ മലേറിയ മൂലം ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥ സംജാതമാകും. ചില തരത്തിലുള്ള മലേറിയ പരാന്നഭോജികളായ പി. വിവാക്സ്, പി. ഓവാലെ എന്നിവ കൂടുതൽ അപകടാവസ്ഥ സൃഷ്ടിച്ചേക്കാം, അവിടെ പരാന്നഭോജികൾക്ക് രോഗിയുടെ ശരീരത്തിൽ കൂടുതൽ കാലം ജീവിക്കാനും പിന്നീടുള്ള നാളുകളിൽ പ്രതിപ്രവർത്തനം നടത്താനും കഴിയും. ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള മലേറിയ പരാന്നഭോജികളുണ്ടെന്ന് കണ്ടെത്തിയാൽ, ഭാവിയിൽ വീണ്ടും സംഭവിക്കുന്നത് തടയാൻ അവർക്ക് രണ്ടാമത്തെ മരുന്ന് നൽകേണ്ടി വരും.
   Published by:Anuraj GR
   First published: