• HOME
  • »
  • NEWS
  • »
  • life
  • »
  • World Milk Day | ഇന്ന് ലോക ക്ഷീരദിനം: പാലിന്റെ ​ഗുണങ്ങളും ക്ഷീരവിപണിയുടെ പ്രാധാന്യവും അറിയാം

World Milk Day | ഇന്ന് ലോക ക്ഷീരദിനം: പാലിന്റെ ​ഗുണങ്ങളും ക്ഷീരവിപണിയുടെ പ്രാധാന്യവും അറിയാം

ദൈംനം ദിന ജീവിതത്തിൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലോക ക്ഷീര ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം

  • Last Updated :
  • Share this:
    ഇന്ന് (ജൂൺ 1) അന്താരാഷ്ട്ര ക്ഷീരദിനം (World Milk Day). ഐക്യരാഷ്ട്രസഭക്കു (United Nations) കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (The Food and Agriculture Organization) 2001-ലാണ് ജൂൺ 1 ലോക ക്ഷീരദിനമായി അംഗീകരിച്ചത്. പാലിനെ ആഗോള ഭക്ഷണമായി അംഗീകരിക്കുന്നതിനും ക്ഷീരവ്യവസായത്തെ (dairy industry) പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

    ലോകമെമ്പാടുമുള്ള ഒരു ബില്ല്യണിലധികം ആളുകൾക്ക് ഉപജീവനമാർഗം നൽകുന്നതിൽ ക്ഷീര വ്യവസായത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിലും ഈ ദിവസം ശ്രദ്ധ കേന്ദ്രീക്കാറുണ്ട്. പാലിന്റെയും പാലുൽപന്നങ്ങളുടെയും നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ക്യാംപെയ്നുകളും ഈ പ്രത്യേക ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുമുണ്ട്.

    Also Read- കാപ്പി പ്രിയരാണോ? കാപ്പിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

    ഈ വർഷം, മെയ് 29 മുതൽ മെയ് 31 വരെ ക്ഷീരകർഷകരുടെ റാലി (dairy farmer's rally) സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂൺ 1 ന് ലോക ക്ഷീരദിനത്തോടെ ആഘോഷങ്ങൾ സമാപിക്കും.

    ലോക ക്ഷീരദിനം: പ്രധാന്യം

    ദൈംനം ദിന ജീവിതത്തിൽ പാലിന്റെയും പാലുൽപന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ലോക ക്ഷീര ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. പാലും പാലുൽപന്നങ്ങളും പോഷകങ്ങളുടെ മികച്ച ഉറവിടം മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകളുടെ വരുമാന സ്രോതസ് കൂടിയാണ്.

    ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഘടകമാണ് ക്ഷീര വിപണി. ഇന്ത്യൻ സാമ്പത്തിക രം​ഗത്തും ക്ഷീര വിപണിക്ക് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നു കൂടിയാണ് ഇന്ത്യ.

    ലോക ക്ഷീരദിനം: തീം

    കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ക്ഷീരവ്യവസായത്തിന് അതിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് 2022 ലെ ലോക ക്ഷീരദിനത്തിന്റെ തീം. അടുത്ത 30 വർഷത്തിനുള്ളിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്.

    ലോക ക്ഷീരദിനം സംബന്ധിച്ച ചില ഉദ്ധരണികളും ആശംസകളും

    1. കുഞ്ഞുങ്ങൾക്ക് കഴിക്കാവുന്ന ഒരേയൊരു ഭക്ഷണമാണ് പാൽ. സമ്പൂർണ ഭക്ഷണം എന്നാണ് അത് അറിയപ്പെടുന്നത്. എല്ലാവർക്കും ക്ഷീര ദിന ആശംസകൾ

    2. ഒരിക്കലും മടുപ്പിക്കാത്ത ഈ അമൃത് നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ടെന്നറിയുക. നിങ്ങൾക്കേവർക്കും ലോക ക്ഷീരദിനത്തിൽ ഊഷ്മളമായ ആശംസകൾ.

    3. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും പാൽ കുടിച്ച് ആരംഭിക്കാം, ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരാം. ഏവർക്കും ലോക ക്ഷീരദിനത്തിന്റെ ഊഷ്മളമായ ആശംസകൾ.

    4. പാലിന്റെ ​ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതു മൂലം നാം ഭാഗ്യവാന്മാരാണെന്ന് ലോക ക്ഷീരദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അത് ഓരോ ദിവസവും
    നമുക്ക് ആസ്വദിക്കാം.

    5. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കും. എല്ലാവർക്കും ലോക ക്ഷീരദിന ആശംസകൾ.
    Published by:Arun krishna
    First published: