HOME » NEWS » Life » WORLD MUSIC DAY 2021 THESE SONGS CAN RELAX YOU AMID COVID 19 PANDEMIC GH

World Music Day 2021: കോവിഡ് കാലത്ത് നിർബന്ധമായും കേൾക്കേണ്ട ചില ഗാനങ്ങൾ

ഈ വിശേഷ ദിനത്തിൽ ദുഃഖങ്ങൾ മറക്കാൻ സഹായിക്കുന്ന ആറ് ഹിന്ദി ഗാനങ്ങളാണ് താഴെ പറയുന്നത്

News18 Malayalam | news18-malayalam
Updated: June 21, 2021, 4:06 PM IST
World Music Day 2021: കോവിഡ് കാലത്ത് നിർബന്ധമായും കേൾക്കേണ്ട ചില ഗാനങ്ങൾ
World_Music_Day
  • Share this:
എല്ലാ വർഷവും ജൂൺ 21 നാണ് ലോക സംഗീത ദിനമായി ആചരിക്കുന്നത്. മ്യൂസിക് ഡേ, മെയ്ക്ക് മ്യൂസിക് ഡേ, ഫെറ്റേ ഡേ ലാ മ്യൂസിക് തുടങ്ങിയ പേരുകളിലും ഈ ദിവസം അറിയപ്പെടാറുണ്ട്. പുതുമുഖ സംഗീതഞ്ജർക്കും, താരതമ്യേന പരിചയം കുറഞ്ഞ കാലാകാരന്മാർക്കും കൂടുതലായി പ്രചോദനം നൽകുക എന്നതാണ് ഇത്തരം ഒരു ദിനം ആഘോഷിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദിവസം ആർക്കും തങ്ങളുടെ സംഗീത ഉപകരണങ്ങളെടുത്ത് പാർക്കുകളിലും മറ്റും പെർഫോം ചെയ്യാം. സംഗീത തൽപരർക്കായി സൗജന്യ സംഗീത കച്ചേരികൾ നടക്കുന്ന ദിവസം കൂടിയാണിത്.

ഈ വിശേഷ ദിനത്തിൽ ദുഃഖങ്ങൾ മറക്കാൻ സഹായിക്കുന്ന ആറ് ഹിന്ദി ഗാനങ്ങളാണ് താഴെ പറയുന്നത്:

ഇലാഹി

യോ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിൻ രൺബീർ കപൂറാണ് അഭിനയിച്ചിരിക്കുന്നത്. പാരിസ് നഗരത്തിന്റെ തെരുവുകളിലൂടെ താരം സഞ്ചരിക്കുന്ന ദൃശ്യങ്ങളെ മനോഹരമായ വരികൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഈ ഗാനം കേൾക്കുന്പോൾ മുഖത്ത് പുഞ്ചിരി വരുത്താൻ സഹായിക്കും എന്നു മാത്രമല്ല യാത്ര ചെയ്യാൻ പ്രചോദനം നൽകും എന്നതു കൂടി എടുത്തു പറയേണ്ടതുണ്ട്. മാനസിക പിരിമുറക്കങ്ങൾ അഴിയാൻ ഇത് സഹായിക്കും എന്നതിൽ സംശയമില്ല.

പിയ ഘർ ആയാ

വളരെ പ്രസിദ്ധമായ ഒരു ക്ലാസിക് ഗാനമാണിത്. സ്വർഗീയ ആശയം എന്ന വിശേഷിപ്പിക്കപ്പെടുന്ന സൂഫി കലാം ഫരീദ് അയാസ് അവതരിപ്പിക്കുന്പോൾ ആസ്വാദർക്ക് കിട്ടുന്ന അനുഭവം വേറെത്തന്നെയാണ്. അബൂ അഹ്മദ്ക ഖവ്വാലിന്റെയും സഹോദരങ്ങളെയും ശബ്ദം പിയ ഘർ ആയാ എന്ന ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു.

പഠാക്കാ ഗുഢി

ആലിയ ഭട്ട് അലക്ഷ്യമായി നൃത്തം ചെയ്യുന്ന ഈ ഗാനവും, ഗാനത്തിന്റെ ദൃശ്യങ്ങളും പ്രേക്ഷേകരെ എത്ര ഗാഢമായി സ്വാധീനിച്ചിരിക്കുന്നു എന്ന് വിശേഷിപ്പിക്കാൻ പ്രയാസമാണ്. വളരെ ലളിതമായ വരികളാണെങ്കിൽ കൂടി ഈ ഗാനം കേൾക്കുന്പോൾ ഒരു അഞ്ജാത ശക്തി നമ്മെ വീക്ഷിക്കുന്നുണ്ട് എന്ന ഒരു പ്രതീതി നമ്മിൽ വരുത്തി തീർക്കും. പ്രയാസങ്ങളും സങ്കടങ്ങളും മറക്കാൻ സഹായിക്കുന്ന ചുരുക്കം ചില ഗാനങ്ങളിലൊന്നാണിത്.

ചാപ് തിലക്

സൂഫി ഗാനങ്ങളുടെ രാജകുമാരി എന്നാണ് പാക് ഗായികയും, ഗാന രചയിതാവും, സംഗീതജ്ഞയുമായ ആബിദ പർവ്വീനെ വിശേഷിപ്പിക്കാറ്. മുസ്ലിം സൂഫികൾ ഉപയോഗിച്ചു പോരുന്ന പ്രത്യേക ഗാന രൂപത്തെയാണ് ഖവ്വാലിയെന്ന് പൊതുവിൽ വിശേഷിപ്പിക്കാറ്. ഇതിൽ അഗ്രഗണ്യനാണ് റാഹത് ഫതഹ് അലി ഖാൻ. അമീർ ഖുസ്രൂ രചിച്ച ഈ ഖവ്വാലി ഗാനം റാഹ്ത് ഫതഹ് അലി ഖാനും ആബിദ പർവ്വീനും ചേർന്ന് ആലപിച്ചാൽ എത്ര മനോഹരമാകും എന്ന് സങ്കൽപ്പിച്ചാൽ മതിയാവും.

സൂരജ് ഗി ബാഹോൻ മേ

ജീവിതാസ്വാദനം, സൗഹൃദം, സ്വാതന്ത്ര്യം, പ്രണയം എന്നിവ പ്രമേയമാക്കി നിർമ്മിച്ച സിന്ദif ന മിലേഗി ദുബാര എന്ന ചിത്രം ബോളിവുഡിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു എന്നതിൽ തർക്കമുണ്ടാവില്ല. എന്നാൽ ഈ ചിത്രത്തിന്റെ സൂരജ് കീ ബാഹോൻ മേ എന്ന ഗാനം ആര് കേട്ടാലും എല്ലാം മറന്ന് നൃത്തം ചവിട്ടാൻ പ്രേരിപ്പിക്കും എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. അത്രക്ക് മനോഹരമാണ് ഈ ഗാനം.

കുൻ ഫയകൂൻറോക്സ്റ്റാർ എന്ന ചിത്രത്തിലെ എല്ലാം ഗാനങ്ങളും മികവുറ്റതാണെങ്കിലും കുൻ ഫയകൂൻ എന്ന ഗാനം തികച്ചും വേറിട്ട് നിൽക്കുന്നുതാണ്. ജനപ്രിയ സംവിധായകനായ ഇംതിയാസ് അലി സംവിധാനം ചെയ്ത ഈ ചിത്രം രൺബീർ കപൂർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ബോളിവുഡ് ചിത്രമായ മൗസമിലെ ഗാനങ്ങൾ രചിച്ച ഇർശാദ് കാമിൽ ആണ് ഈ ഗാനം രചിച്ചത്. മോഹിത് ചൗഹാനും ജാവേജ് അലിയും ചേർന്ന ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനാണ്.
Published by: Anuraj GR
First published: June 21, 2021, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories