• HOME
  • »
  • NEWS
  • »
  • life
  • »
  • World Music Day | ഇന്ന് ലോക സം​ഗീതദിനം; മനുഷ്യരെ ഒന്നിപ്പിക്കുന്ന കലയുടെ പ്രാധാന്യം

World Music Day | ഇന്ന് ലോക സം​ഗീതദിനം; മനുഷ്യരെ ഒന്നിപ്പിക്കുന്ന കലയുടെ പ്രാധാന്യം

1982-ൽ ഫ്രാൻസിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്.

പ്രതീകാത്മക ചിത്രം/ Shutterstock

പ്രതീകാത്മക ചിത്രം/ Shutterstock

  • Share this:
    ജാതി, മത, ദേശ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സം​ഗീതം (Music). ഒരു പാട്ടിനോ, അതിന്റെ വരികൾക്കോ, ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും. ഇങ്ങനെ സം​ഗീതത്തിനുള്ള നിരവധി പ്രത്യേകതളും അതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് എല്ലാ വർഷവും ജൂൺ 21 ലോക സം​ഗീത ദിനമായി (World Music Day 2022) ആചരിക്കുന്നത്.

    ലോക സം​ഗീത ദിനത്തിന്റെ ചരിത്രം

    1982-ൽ ഫ്രാൻസിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ജാക്ക് ലാംഗിന്റെ (Jack Lange) നേതൃത്വത്തിലായിരുന്നു അത് സംഘടിപ്പിച്ചത്. ജാക്ക് ലാംഗും ഫ്രഞ്ച് സം​ഗീതജ്ഞനായ മൗറീസ് ഫ്ലൂററ്റും (Maurice Fleuret) ചേർന്ന് പാരീസിൽ ഫെറ്റെ ഡി ലാ മ്യൂസിക് (Fete de la Musique) എന്ന സം​ഗീത പരിപാടി സംഘടിപ്പിച്ചു. അതിനാൽ, ലോക സംഗീത ദിനം ഫെറ്റെ ഡി ലാ മ്യൂസിക് എന്ന പേരിൽ കൂടി അറിയപ്പെടുന്നു.

    ലോക സംഗീത ദിനം ആരംഭിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ച മറ്റൊരു പ്രധാന വ്യക്തി കൂടിയാണ് ഫ്ലൂററ്റ്. ഒരു ഫ്രഞ്ച് സംഗീത സംവിധായകനായിരുന്ന അദ്ദേഹം പത്രപ്രവർത്തകനായും, റേഡിയോ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

    ഫ്രാൻസിൽ ലോക സം​ഗീത ദിനം ​​ഗംഭീരമായി കൊണ്ടാടിയതിനു ശേഷം, ഇത് ഒരു ആഗോള ഉത്സവമായി മാറി. ഇന്ത്യ, ഇറ്റലി, ബ്രസീൽ, ജപ്പാൻ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ, മലേഷ്യ, ഗ്രീസ്, റഷ്യ, ഇക്വഡോർ, ഓസ്‌ട്രേലിയ, പെറു, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും സമാനമായ രീതിയിൽ സം​ഗീതദിനം ആഘോഷിക്കാൻ ആരംഭിച്ചു. ഇന്ന്, നൂറുകണക്കിന് നഗരങ്ങൾ ഈ ദിവസം ഏറെ ആവേശത്തോടും സന്തോഷത്തോടും കൂടെ ആഘോഷിക്കുന്നു.

    ലോക സം​ഗീത ദിനത്തിന്റെ പ്രാധാന്യം

    സംഗീത രം​ഗത്തുള്ളവരും, വളർന്നുവരുന്ന കലാകാരന്മാരും ഈ ദിവസം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ചിലയിടങ്ങളിൽ സൗജന്യ പാസ് നൽകി സംഗീതകച്ചേരികളും പരിപാടികളും സംഘടിപ്പിക്കാറുമുണ്ട്. സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്ന ഒരു കല കൂടിയാണ് സം​ഗീതം എന്നതിനാൽ പലരും ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ആചരിക്കാറുണ്ട്.

    ലോക സം​ഗീത ദിനം - ചില ഉദ്ധരണികൾ

    1. ''ഞാൻ പലപ്പോഴും സംഗീതപരമായി ചിന്തിക്കാറുണ്ട്. എന്റെ ദിവാസ്വപ്നങ്ങൾ പലതും സം​ഗീതവുമായി ബന്ധപ്പെട്ടതാണ്. സംഗീതത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എന്റെ ജീവിതത്തെ നോക്കിക്കാണുന്നത്." - ആൽബർട്ട് ഐൻസ്റ്റീൻ

    2. ''സംഗീതം കേൾക്കുമ്പോൾ, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാൻ അജയ്യനാണ്. അപ്പോൾ ഞാൻ ശത്രുവിനെ പോലും മുന്നിൽ കാണുന്നില്ല. സം​ഗീതത്തിലൂടെ ഞാൻ പഴയ കാലവുമായും പുതിയ കാലവുമായും ബന്ധപ്പെട്ടിരിക്കുന്നു''. - ഹെൻറി ഡേവിഡ് തോറോ

    3. ''സംഗീതവും അതിന്റെ താളവും ഒരാളുടെ ആത്മാവിന്റെ രഹസ്യ സ്ഥലങ്ങളിലേക്ക് പോലുമുള്ള വഴി കണ്ടെത്തുന്നു''- പ്ലേറ്റോ
    Published by:Naveen
    First published: