• HOME
  • »
  • NEWS
  • »
  • life
  • »
  • World No Tobacco Day | ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി ഉപേക്ഷിക്കാൻ 5 എളുപ്പ വഴികള്‍

World No Tobacco Day | ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി ഉപേക്ഷിക്കാൻ 5 എളുപ്പ വഴികള്‍

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 8 മില്യണിലധികം ആളുകള്‍ ഓരോ വര്‍ഷവും പുകയില ഉപയോഗം മൂലം മരിക്കുന്നു

  • Share this:
പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. 1987ല്‍ ലോകാരോഗ്യ സംഘടനയാണ് പുകവലി ഉപയോഗം മൂലമുണ്ടാകുന്നരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനായി ഈ ദിനം ആചരിച്ച് തുടങ്ങിയത്.

ആരോഗ്യരംഗത്തെ ഗവേഷകരുടെയും മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 8 മില്യണിലധികം ആളുകള്‍ ഓരോ വര്‍ഷവും പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ട്. പുകവലി ഒഴിവാക്കുന്നതിലൂടെ ഈ മരണസംഖ്യ കുറയ്ക്കാനാകും.

പുകവലിക്കുന്നവര്‍ക്ക് കോവിഡ് മൂലം ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തലുകളുണ്ട്. 'പരിസ്ഥിതിയെ സംരക്ഷിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ തീം. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാൻ ചില എളുപ്പ വഴികൾ ഇതാ..

ഒരു പ്ലാന്‍ ഉണ്ടാക്കുക (Make a plan)

ഒറ്റ രാത്രി കൊണ്ട് ആര്‍ക്കും പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. ആദ്യം ഒരു ദിവസം പുകവലി ഉപേക്ഷിക്കുക. തുടര്‍ന്ന് ഒരു ആഴ്ച, ഒരു മാസം എന്നിങ്ങനെ പടിപടിയായി മുന്നോട്ട് പോകുക. ഈ രീതിയില്‍ നിങ്ങള്‍ക്ക് പുകയില ഉപയോഗം കുറയ്ക്കാം. ഇതിലൂടെ തലവേദന, ഉത്കണ്ഠ എന്നീ അവസ്ഥകളെയും തടയാനാകും.

പുകയില ഉല്‍പന്നങ്ങള്‍ അകറ്റി നിര്‍ത്തുക (Keep tobacco products away)

നിങ്ങളുടെ വീട്ടില്‍ നിന്നും ജോലിസ്ഥലത്തു നിന്നും പുകയില ഉല്‍പന്നങ്ങൾ അകറ്റി നിര്‍ത്തുക. ഇതുവഴി പുകവലി ഇല്ലാതാക്കാം.

Also Read- മെയ് 31 ലോകപുകയില വിരുദ്ധ ദിനം; പുകയിലയുടെ ഉപയോഗം ലൈംഗിക ജീവിതത്തെ ബാധിക്കുമോ?; അറിയേണ്ടതെല്ലാം

പുകയില ഒഴിവാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക (Use tobacco cessation products)

നിങ്ങള്‍ക്ക് പുകവലിക്കാനുള്ള പ്രേരണ ഉണ്ടാകുന്നുണ്ടെങ്കില്‍ നിക്കോട്ടിന്‍ പാച്ചുകള്‍, നിക്കോട്ടിന്‍ ഗമ്മുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. അവ ചർമ്മത്തിലൂടെയോ വായിലൂടെയോ നിക്കോട്ടിൻ ചെറിയ അളവിൽ എത്തിക്കുകയും അമിതമായ പുകയില ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു.

കുടുംബത്തിന്റെ പിന്തുണ (Seek support from family)

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ തേടുന്നത് പുകവലി ഉപേക്ഷിക്കുന്നത് എളുപ്പമാക്കും. പുകവലിയില്‍ നിന്ന് പിന്തിരിക്കാന്‍ നിങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യപ്പെടാം. ഈ ശീലം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

മദ്യം ഒഴിവാക്കുക (Avoid alcohol)

പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യത്തിന്റെ ഉപയോഗവും ഒഴിവാക്കുക. കാരണം മദ്യം ഉപയോഗിക്കുമ്പോള്‍ പുകവലി ഉപേക്ഷിക്കണമെന്ന ചിന്തയില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം.

കാന്‍സര്‍, പ്രമേഹം, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി വരുത്തി വെക്കുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടില്‍ ഏറെ ആസക്തിയുണ്ടാക്കുന്നതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയാകുന്നു. അതിനാല്‍ തന്നെ ശീലം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാല്‍ ചില രീതികളിലൂടെ ക്രമേണ പുകയില ഉപയോഗിക്കുന്ന ശീലത്തെ നിങ്ങൾക്ക് മറികടക്കാനാകും.
Published by:Arun krishna
First published: