• HOME
  • »
  • NEWS
  • »
  • life
  • »
  • World No Tobacco Day |മെയ് 31 ലോകപുകയില വിരുദ്ധ ദിനം; പുകയിലയുടെ ഉപയോഗം ലൈംഗിക ജീവിതത്തെ ബാധിക്കുമോ?; അറിയേണ്ടതെല്ലാം

World No Tobacco Day |മെയ് 31 ലോകപുകയില വിരുദ്ധ ദിനം; പുകയിലയുടെ ഉപയോഗം ലൈംഗിക ജീവിതത്തെ ബാധിക്കുമോ?; അറിയേണ്ടതെല്ലാം

ശ്വസനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം പുകയില നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെയും വലിയ തോതിൽ ബാധിക്കും.

  • Share this:
    പുകയില (Tobacco) ആരോഗ്യത്തിന് ഹാനികരമാണ് എന്നത് മിക്കവാറും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പുകവലി മൂലം നിരവധി രോഗങ്ങളും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. പുകവലിക്കുന്നവർക്ക് മാത്രല്ല, അത് ശ്വസിക്കുന്നവർക്കും പല ആരോഗ്യപ്രശ്നങ്ങളുണ്ടാവും. അതിനാൽ തന്നെ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ പുകയിലയും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിൻെറ ഭാഗമായി മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായി (World No Tobacco Day 2022) ആചരിക്കുകയാണ്. പുകയില ഉപയോഗിക്കുന്നതിൽ നിന്ന് പൊതുജനങ്ങളെ പിന്തിരിപ്പിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി ക്യാമ്പെയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശ്വസനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം പുകയില നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെയും വലിയ തോതിൽ ബാധിക്കും.

    ലൈംഗിക ജീവിതത്തെ പുകയില എങ്ങനെയാണ് മോശമായി ബാധിക്കുന്നതെന്ന് വിശദമായി മനസ്സിലാക്കാം:

    ഉദ്ധാരണശേഷിക്കുറവ്
    ഏറെക്കാലമായുള്ള പുകവലി പുരുഷൻമാരുടെ ലൈംഗിക ജീവിതത്തെ വളരെ ഗുരുതരമായി ബാധിക്കും. സിഗററ്റിലൂടെ രാസവസ്തുക്കൾ ശരീരത്തിലെത്തുകയും ഇത് രക്തധമനികളെ ബാധിക്കുകയും ചെയ്താൽ ഉദ്ധാരണം ശരിയായി നടക്കാതെ വരും. ലൈംഗികാവയവത്തിലെ ധമനികൾ വികസിക്കുകയും അവിടേക്ക് രക്ത്രപ്രവാഹം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് സാധാരണ ഉദ്ധാരണം നടക്കുന്നത്. ലൈംഗിക ഉത്തേജനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ തലച്ചോറിൽ നിന്ന് ലൈംഗിക അവയവങ്ങളിലേക്ക് എത്തുകയും ചെയ്യും. പുകവലി കാരണം രക്തധമനികളുടെ ആരോഗ്യത്തിന് പ്രശ്നം സംഭവിച്ചാൽ ഉദ്ധാരണം എളുപ്പമാവില്ല.

    വന്ധ്യതയ്ക്ക് സാധ്യത
    പുകവലി വന്ധ്യതയ്ക്ക് കാരണമാവുമെന്ന് യുഎസ് ഫുഡ് ആൻറ് ഡ്രഗ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളിലും പുരുഷൻമാരിലുമുള്ള പുകയില ഉപയോഗം പ്രതിസന്ധി സൃഷ്ടിക്കും. പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയുമെന്ന് പഠനങ്ങൾ പറയുന്നു. പുകവലി കാരണം അണ്ഡവാഹിനിക്കുഴലുകൾക്ക് തകരാർ സംഭവിക്കുകയും അവിടെ ബ്ലോക്ക് ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാൽ അണ്ഡവും ബീജവും തമ്മിൽ സംയോജിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടും. ഇത് ഗർഭധാരണത്തിനും പ്രതിസന്ധി സൃഷ്ടിക്കും.

    പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ
    ഗർഭിണിയായതിന് ശേഷവും പുകവലിക്കുന്നത് സ്ത്രീകളെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും. ഇത് പ്രസവം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും. പുകവലി കാരണം നവജാത ശിശുവിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. കുട്ടിക്ക് ആവശ്യത്തിന് തൂക്കം ഇല്ലായ്മ, ശ്വാസകോശം വേണ്ടത്ര വികസിക്കാത്ത അവസ്ഥ, മുച്ചുണ്ട്, അണ്ണാക്കിൽ ഉണ്ടാകാവുന്ന മുച്ചിറി പോലെയുള്ള അവസ്ഥ എന്നിവയെല്ലാം പുകവലി കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളാണ്.

    പുകയില വിരുദ്ധ ദിനത്തിൻെറ തീം
    ഈ വർഷം ലോക പുകയില വിരുദ്ധ ദിനത്തിൻെറ തീം ‘പുകയില പരിസ്ഥിതിക്ക് ഭീഷണി’ എന്നതാണ്. പുകയില വ്യവസായം കാരണം പരിസ്ഥിതിക്ക് ഉണ്ടാവുന്ന നഷ്ടവും പ്രതിസന്ധിയും നാൾക്ക്നാൾ വർധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു. ഇപ്പോൾ തന്നെ ലോകം നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പോവുന്നത്. പുകയിലയുടെ അമിതമായ ഉൽപ്പാദനവും ഉപഭോഗവും പ്രകൃതിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
    Published by:Jayesh Krishnan
    First published: