• HOME
 • »
 • NEWS
 • »
 • life
 • »
 • WORLD PHOTOGRAPHY DAY 2021 MAHADEVAN THAMPY AND TEAM PHOTO SHOOT OF DIFFERENTLY ABLED CYRIL XAVIER

World Photography Day 2021 | ഡൗൺ സിൻഡ്രോമുള്ള സിറിലിന്‍റെ സ്വപ്നം ജന്മദിനത്തിൽ യാഥാർഥ്യമായി; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി മഹാദേവൻ തമ്പിയും സംഘവും

ഒരു നടനാകുക, അല്ലെങ്കിൽ മോഡലാകുക എന്നതായിരുന്നു പത്താം ക്ലാസ് വിദ്യാർഥിയായ സിറിലിന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഏതായാലും സിറിലിന്‍റെ ജന്മദിനത്തിൽ തന്നെ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മഹാദേവൻ തമ്പിയും സംഘവും

cyril_xavier

cyril_xavier

 • Share this:
  ലോക ഫോട്ടോഗ്രാഫി ദിനത്തിൽ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി പ്രശസ്ത സിനിമാട്ടോഗ്രാഫർ മഹാദേവൻ തമ്പിയും സംഘവും. ഡൗൺ സിൻഡ്രോമുള്ള സിറിൽ സേവ്യർ എന്ന കുട്ടിയെ മോഡലാക്കി നടത്തിയ ഫോട്ടോ ഷൂട്ടാണ് ചർച്ചയാകുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശിയായ സേവ്യറിന്‍റെയും ലിൻസി സേവ്യറിന്‍റെയും മകനാണ് സിറിൽ. ഒരു നടനാകുക, അല്ലെങ്കിൽ മോഡലാകുക എന്നതായിരുന്നു പത്താം ക്ലാസ് വിദ്യാർഥിയായ സിറിലിന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഏതായാലും സിറിലിന്‍റെ ജന്മദിനത്തിൽ തന്നെ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മഹാദേവൻ തമ്പിയും സംഘവും.

  മോഡലാക്കി ഫോട്ടോ ഷൂട്ട് ചെയ്യുന്നതിന് സിറിലിന്‍റെ ലുക്കിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. പ്രശസ്ത മേക്കപ്പ് മാൻ നരസിംഹ സ്വാമിയാണ് സിറിലിനെ അടിമുടി മാറ്റിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനെയും ബിജു മേനോനെയും അണിയിച്ചൊരുക്കിയ, നരസിംഹ സ്വാമി ഇതിനോടകം തന്നെ മലയാള സിനിമാ മേഖലയിൽ തന്‍റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. തികച്ചും മോഡേൺ ലുക്കിലേക്കാണ് സിറിലിന്‍റെ മേക്ക് ഓവർ. ഏതായാലും ഈ ഫോട്ടോ ഷൂട്ട് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്. മലയാളത്തിൽ അമ്പതോളം സിനിമകൾക്കും, തമിഴിൽ ആറ് സിനിമകൾക്കും സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്ത മഹാദേവൻ തമ്പിയുടെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടായിരുന്നു ഇത്. ഇതിൽ കമൽഹാസൻ ചിത്വം വിശ്വരൂപവും വിക്രം സിനിമയായ സ്വാമി 2- ഉം ഉൾപ്പെടുന്നു. നേരത്തെ തെരുവു കച്ചവടം നടത്തിയിരുന്ന നാടോടി സംഘത്തിലെ രാജസ്ഥാൻ സ്വദേശിനി അസ്മാനെ വെച്ച് മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ട് വലിയ രീതിയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്തിരുന്നു.

  ഒരു മോഡലാകുക എന്ന ആഗ്രഹം ഏറെ കാലമായി മനസിൽ സൂക്ഷിക്കുന്നയാളാണ് സിറിൽ. ഡൗൺ സിൻഡ്രോം ഉണ്ടെങ്കിലും നിരവധി കഴിവുകൾ സിറിലിനുണ്ട്. നന്നായി നീന്താനും സൈക്കിൾ ചവിട്ടാനുമൊക്കെ സിറിലിന് സാധിക്കും. മറ്റുള്ളവരേക്കാൾ വളരെ കൃത്യതയോടെ കാര്യങ്ങൾ ചെയ്യാൻ സിറിലിന് സാധിക്കാറുണ്ടെന്ന് വീട്ടിൽ തേനീച്ച കൃഷി നടത്തുന്ന അച്ഛൻ സേവ്യർ പറയുന്നു. തേൻ സംസ്ക്കരണത്തിലും പാക്കിങിലും സഹായിയായി കൂടുന്ന സിറിൽ എല്ലാ കാര്യങ്ങളും വളരെ പെർഫെക്ടായി ചെയ്യാറുണ്ടെന്ന് സേവ്യർ പറയുന്നു. ഒന്നു രണ്ട് തവണ കാണിച്ചു കൊടുത്താൽ തെറ്റ് കൂടാതെയാണ് സിറിൽ ഓരോ കാര്യവും ചെയ്യുക. ഏതായാലും ജന്മദിനത്തിൽ സിറിലിന് സർപ്രൈസ് സമ്മാനം ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഇപ്പോൾ സിറിൽ. ബി ടെക്ക് മൂന്നാം വർഷ വിദ്യാർഥിനി ജെനിഫർ സേവ്യറാണ് സിറിലിന്‍റെ സഹോദരി.

  നേരത്തെയും സിറിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഡൌൺ സിൻഡ്രോം എന്ന ആരോഗ്യപ്രശ്നം ഉണ്ടായിരുന്നിട്ടും നിരവധി പേർക്ക് പ്രചോദനമാകുന്ന വ്യക്തിത്വമാണ് സിറിലിന്‍റേത്. കുടുംബം നൽകുന്ന ഉറച്ച പിന്തുണയിൽ ഭിന്ന ശേഷിക്കാരനായ സിറിലിന് നല്ല രീതിയിൽ സാമൂഹിക ജീവിതം നയിക്കാനും മറ്റുഎള്ളവരോട് നല്ല രീതിയിൽ ഇടപഴകാനും സാധിക്കുന്നുണ്ട്.

  ഡൌൺ സിൻഡ്രോം എന്ന ആരോഗ്യപ്രശ്നത്തെ കാര്യമായെടുക്കാതെ സിറിലിനെ മറ്റു കുട്ടികളെ പോലെ വളർത്താൻ ശ്രമിച്ചു എന്നതാണ് സേവ്യറും ലിൻസിയും ചെയ്ത വലിയ കാര്യം. ഡൌൺ സിൻഡ്രോം ഒരു രോഗമല്ലെന്നും, മരുന്നുകൊണ്ടല്ല ഇത് മാറ്റേണ്ടതെന്നും സേവ്യർ പറയുന്നു. ഇതൊരു ക്രോമസോം വ്യതിയാനമാണെന്നും, ലോകത്ത് 750 കുട്ടികൾ ജനിക്കുമ്പോൾ ഒരു കുട്ടിക്ക് ഡൌൺ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ പ്രതിസന്ധികളെ അതിജീവിക്കാനും സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും സിറിലിനൊപ്പം നിൽക്കുകയാണ് അവന്‍റെ കുടുംബവും.
  Published by:Anuraj GR
  First published:
  )}