നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Pneumonia Day 2021 | ഇന്ന് ലോക ന്യുമോണിയ ദിനം: മാരകമായ ശ്വാസകോശരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാം

  World Pneumonia Day 2021 | ഇന്ന് ലോക ന്യുമോണിയ ദിനം: മാരകമായ ശ്വാസകോശരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാം

  ശരിയായ പ്രതിരോധ കുത്തിവയ്പ്പ് ന്യുമോണിയ തടയാൻ സഹായിക്കും. കൂടാതെ ശരിയായ രോഗനിർണയം നടത്തിയാൽ കുറഞ്ഞ ചിലവിൽ ആൻറിബയോട്ടിക്കുകൾക്ക് പോലും രോഗത്തെ ചികിത്സിക്കാൻ കഴിയും..

  world-pneumonia-day

  world-pneumonia-day

  • Share this:
   അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗമാണ് ന്യുമോണിയ (Pneumonia). പ്രതിവർഷം ന്യുമോണിയ ബാധിച്ച് 8,00,000 കുട്ടികളാണ് മരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഓരോ 39 സെക്കൻഡിലും ഒരു കുട്ടി ന്യൂമോണിയ ബാധിച്ച് മരിക്കുന്നതായി ഐക്യരാഷ്ട്രസഭ ചിൽഡ്രൻസ് ഫണ്ട് (United Nation's Children Fund) പ്രസ്താവിക്കുന്നു.

   "അസമത്വത്തിന്റെ രോഗം" (Disease of Inequality) എന്ന് വിളിക്കപ്പെടുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദരിദ്രരായ ജനങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. രോഗം പൂർണ്ണമായും തടയാൻ കഴിയുന്ന ഒന്നാണെന്നുംഇതിനുള്ള വാക്സിനുകൾ ലഭ്യമാണ് എന്നുമാണ് മനസിലാക്കേണ്ടത്.

   യുണിസെഫ് പറയുന്നതനുസരിച്ച്, ആഗോള സാംക്രമിക രോഗ ഗവേഷണത്തിൽ മൂന്ന് ശതമാനം ധനസഹായം മാത്രമേ ന്യുമോണിയയുടെ കാര്യത്തിൽലഭിക്കുന്നുള്ളൂ. അതിനാൽ, അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ടിന്റെ കാര്യത്തിൽ ഈ രോഗം അവഗണിക്കപ്പെടുന്നു.

   ഈ അവഗണനയ്‌ക്കെതിരെ പോരാടുന്നതിനും രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമാണ് എല്ലാ വർഷവും നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. മാത്രവുമല്ല രോഗം തടയുന്നതിൽ ആഗോള ആരോഗ്യ സമൂഹം ഇതുവരെ എന്താണ് ചെയ്തിട്ടുള്ളതെന്നും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമുള്ളതിനെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനുംകൂടി വേണ്ടിയാണ്ഈ ദിനം ആചരിക്കുന്നത്.

   2009 ൽ സ്റ്റോപ്പ് ന്യുമോണിയ ഇനിഷ്യേറ്റീവ് ആണ് ലോക ന്യുമോണിയ ദിനം സ്ഥാപിക്കുകയും ആദ്യമായി ആചരിക്കുകയും ചെയ്തത്. ന്യുമോണിയ മൂലമുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കുന്നതിന് ലോകമെമ്പാടുമുള്ള സർക്കാരുകളെ സഹായിക്കുന്നതിനുള്ള, പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള എവരി ബ്രീത്ത് കൗണ്ട്സ് കോയലിഷനാണ് സ്റ്റോപ്പ് ന്യുമോണിയ ഇനിഷ്യേറ്റീവ് നടത്തുന്നത്. ഈ പങ്കാളിത്തത്തിൽ 140 ലധികം കമ്മ്യൂണിറ്റി അധിഷ്ഠിത ഓർഗനൈസേഷനുകൾ, സർക്കാർ ഏജൻസികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഫൗണ്ടേഷനുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

   Also Read- World Pneumonia Day | ഇന്ന് ലോക ന്യുമോണിയ ദിനം; ഈ ശ്വാസകോശ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ട കാര്യങ്ങൾ

   2013 ൽ, ന്യൂമോണിയയും വയറിളക്കവും മൂലമുള്ള മരണങ്ങൾ 2025-ഓടെ പൂർണമായും അവസാനിപ്പിക്കാൻ ലോകാരോഗ്യ സംഘടന ദ ഇന്റഗ്രേറ്റഡ് ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ന്യൂമോണിയ ആൻഡ് ഡയേറിയ (GAPPD) എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചു.

   ന്യുമോണിയ നമ്മുടെ ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. നമ്മുടെ ശ്വാസകോശങ്ങളിൽ അൽവിയോളി എന്നറിയപ്പെടുന്ന ചെറിയ സഞ്ചികൾ ഉണ്ട്, അവ ശ്വസിക്കുമ്പോൾ വായു നിറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അൽവിയോളിയിൽ നിറഞ്ഞ വായുവുമായി രക്തം ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും കൈമാറ്റം ചെയ്യുന്നു.

   ന്യുമോണിയ ബാധിച്ച ഒരു വ്യക്തിയുടെ അൽവിയോളി സഞ്ചികളിൽ ദ്രാവകവും പഴുപ്പും നിറയുന്നതിനാൽ ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ശ്വസനം, പനി തുടങ്ങിയ ലക്ഷണങ്ങൾ കാണാൻ സാധിക്കും. വൈറസുകളും ബാക്ടീരിയകളും ഫംഗസുകളും ന്യുമോണിയയ്ക്ക് കാരണമാകും. ഗുരുതരമായ കൊവിഡ് അണുബാധയുള്ള പ്രായമായവർക്ക് ന്യുമോണിയ ഉണ്ടാകാം.

   യുനിസെഫ് പറയുന്നതനുസരിച്ച്, ശരിയായ പ്രതിരോധ കുത്തിവയ്പ്പ് ന്യുമോണിയ തടയാൻ സഹായിക്കും. കൂടാതെ ശരിയായ രോഗനിർണയം നടത്തിയാൽ കുറഞ്ഞ ചിലവിൽ ആൻറിബയോട്ടിക്കുകൾക്ക് പോലും രോഗത്തെ ചികിത്സിക്കാൻ കഴിയും..
   Published by:Anuraj GR
   First published:
   )}