ഇന്റർഫേസ് /വാർത്ത /Life / ലോക ജനസംഖ്യാ ദിനം 2021: ഇങ്ങനെ പോയാൽ 2100ൽ ലോക ജനസംഖ്യ എവിടെയെത്തും?

ലോക ജനസംഖ്യാ ദിനം 2021: ഇങ്ങനെ പോയാൽ 2100ൽ ലോക ജനസംഖ്യ എവിടെയെത്തും?

News18 Malayalam

News18 Malayalam

ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തു. എന്നാല്‍ പിന്നീട് 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു.

  • Share this:

എല്ലാ വര്‍ഷവും ജൂലൈ 11നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ കൂടുതലാണെങ്കില്‍ വേഗത്തില്‍ വികസിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറും. തല്‍ഫലമായി, നിലവിലുള്ള വിഭവങ്ങളുടെ ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാന്‍ ദേശീയതലത്തിലും ആഗോളതലത്തിലും അമിത ജനസംഖ്യ കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തു. എന്നാല്‍ പിന്നീട് 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു. ലോകജനസംഖ്യ 2011ല്‍ 700 കോടി മറികടന്നു. ഇപ്പോള്‍ ഇത് ഏകദേശം 770 കോടിയായി വര്‍ദ്ധിച്ചു. 2030 ല്‍ ഏകദേശം 850 കോടി, 2050 ല്‍ 970 കോടി, 2100ല്‍ 1090 കോടി എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യുല്‍പാദന പ്രായത്തിലെത്തിയ വ്യക്തികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഈ ഗണ്യമായ വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ പ്രത്യുത്പാദന നിരക്കുകളിലെ മാറ്റങ്ങള്‍, നഗരവല്‍ക്കരണം, കുടിയേറ്റം തുടങ്ങിയ പ്രവണതകള്‍ ഭാവിതലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

also read: വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കാമോ? പുതിയ പഠനത്തിലെ കണ്ടെത്തലുകൾ

ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം

എല്ലാ വര്‍ഷവും ജൂലൈ 11നാണ് ലോകം ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടുക, അമിത ജനസംഖ്യ മനുഷ്യരുടെ ആവാസവ്യവസ്ഥയെയും പുരോഗതിയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുക. കുടുംബാസൂത്രണം, ദാരിദ്ര്യം, ലൈംഗിക സമത്വം, മാതൃ ആരോഗ്യം, പൗരാവകാശങ്ങള്‍, പ്രസവിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപരമായ ആശങ്കകള്‍ എന്നിവയും ഈ ദിവസം ചര്‍ച്ച ചെയ്യാറുണ്ട്.

ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്രയും വലിയ ജനസംഖ്യയെ കൈകാര്യം ചെയ്യുന്നത് കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ മരണനിരക്ക് ഉയര്‍ത്തി.

ലോക ജനസംഖ്യാ ദിനത്തിന്റെ ചരിത്രം

ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് 1989ല്‍ ലോകജനസംഖ്യാ ദിനത്തിന് തുടക്കം കുറിച്ചത്. 1987 ജൂലൈ 11ന് ജനസംഖ്യാ ദിനം പൊതുജന ശ്രദ്ധ നേടിയിരുന്നു. അന്ന് ലോക ജനസംഖ്യ അഞ്ച് ബില്യണ്‍ മറികടന്നിരുന്നു.

also read: ലോക ചോക്ലേറ്റ് ദിനം | ചോക്ലേറ്റുകളെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില രഹസ്യങ്ങൾ

2021ലെ ലോക ജനസംഖ്യാ ദിനത്തിന്റെവിഷയം

''അവകാശങ്ങളും തിരഞ്ഞെടുക്കലുകളുമാണ് കുഞ്ഞ് വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം: എല്ലാ ആളുകളുടെയും പ്രത്യുത്പാദന ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പ്രത്യുത്പാദന നിരക്കില്‍ മാറ്റം വരുത്തുന്നതിനുള്ള പരിഹാരം''എന്നതാണ് 2021ലെ ലോക ജനസംഖ്യാ ദിനത്തിന്റെ വിഷയം.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

First published:

Tags: China, Population, Population growth, World