നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Quality Day | ഇന്ന് ലോക ഗുണനിലവാര ദിനം; പ്രശസ്തിയും ലാഭവും നേടാം ഗുണനിലവാരം കൈവിടാതെ

  World Quality Day | ഇന്ന് ലോക ഗുണനിലവാര ദിനം; പ്രശസ്തിയും ലാഭവും നേടാം ഗുണനിലവാരം കൈവിടാതെ

  നവംബറിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയുമാണ് ലോക ഗുണനിലവാര ദിനം ആചരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഗുണനിലവാരത്തിനുള്ള പ്രാധാന്യത്തിൽ ശ്രദ്ധ നൽകാൻ ഈ ദിനം അവസരമൊരുക്കുന്നു

  quality-day

  quality-day

  • Share this:
   നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഗുണനിലവാരം വളരെ അത്യാവശ്യമാണ്. ബിസിനസ്സുകളും ഓർഗനൈസേഷനുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഉൾപ്പെടെ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ഗുണനിലവാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ മനസ്സിലാക്കിക്കുന്നതിന് ഇങ്ങനെ ഒരു ദിനാചരണം തന്നെ നടപ്പിലാക്കിയത്. ലോക ഗുണനിലവാര ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. നവംബറിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയുമാണ് ലോക ഗുണനിലവാര ദിനം ആചരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഗുണനിലവാരത്തിനുള്ള പ്രാധാന്യത്തിൽ ശ്രദ്ധ നൽകാൻ ഈ ദിനം അവസരമൊരുക്കുന്നു. 2021ലെ ലോക ഗുണനിലവാര ദിനം ഇന്നാണ് (നവംബർ 11).

   ലോകമെമ്പാടും ഗുണനിലവാരത്തെക്കുറിച്ച് അവബോധം വളർത്തുക, ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

   എന്താണ് ഗുണനിലവാരം?
   ISO 9001 ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന QMS (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം). "ഒരു വസ്തുവിൽ അന്തർലീനമായ സ്വഭാവസവിശേഷതകൾ എത്രത്തോളം മാനദണ്ഡങ്ങൾ പാലിക്കുന്നു" എന്നതാണ് ഐഎസ്ഒ ഗുണനിലവാരത്തിന് നൽകുന്ന നിർവചനം.

   ലോക ഗുണനിലവാര ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
   ലണ്ടനിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൊഫഷണൽ ഓർഗനൈസേഷനായ ചാർട്ടേഡ് ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (CQI) ആണ് ഈ ദിനം സ്ഥാപിച്ചത്. 1919 ൽ സ്ഥാപിതമായ CQIയിൽ ഇപ്പോൾ 4000ത്തോളം പേർ അംഗങ്ങളാണ്. 2008 നവംബർ 13ന്, ലണ്ടനിലെ ഇൻമാർസാറ്റ് കോൺഫറൻസ് സെന്ററിൽ CQI-യുടെ ആദ്യ ലോക ഗുണനിലവാര ദിന സമ്മേളനം നടന്നു. നവീകരണത്തിനും പ്രചോദനത്തിനും നൂതന ആശയങ്ങൾക്കും ഇത് ഒരു വേദിയാകുമെന്ന് അന്ന് CQI ലോകത്തിന് വാഗ്ദാനം നൽകി.

   Also Read- Healthy Sleep | രാത്രി 10നും 11നും ഇടയിൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

   വിവിധ പ്രദേശങ്ങളിൽ ലോക ഗുണനിലവാര ദിനത്തോടനുബന്ധിച്ചാണ് ലോക ഗുണനിലവാര മാസം ആചരിക്കുന്നത്. 1960 മുതൽ, ജപ്പാൻ നവംബറിൽ ലോക ഗുണനിലവാര മാസം ആചരിക്കുന്നുണ്ട്. 1978 മുതൽ ചൈനയും ഗുണനിലവാര മാസം ആഘോഷിച്ചു പോരുന്നു. 1988 മുതൽ, യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും ദേശീയ ഗുണനിലവാര മാസം ആചരിക്കുന്നുണ്ട്. എന്നാൽ 1990-ലാണ് ഐക്യരാഷ്ട്രസഭ ലോക ഗുണനിലവാര ദിനം ഔദ്യോഗികമായി അംഗീകരിച്ചത്.

   ഒരു സ്ഥാപനത്തിന്റെ ഗുണനിലവാരം ആ സ്ഥാപനത്തിന്റെ പ്രശസ്തി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ലാഭമുണ്ടാക്കുകയും മൊത്തത്തിലുള്ള മാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു. ഗുണനിലവാരം ഒരു ഉപഭോക്താവിന് വിതരണം ചെയ്യുന്ന ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ സവിശേഷതയാണ്.

   ഗുണനിലവാരം, നവീകരണം, സുസ്ഥിരത എന്നിവയാണ് ഒരു ആഗോള വിപണിയിൽ ഒരു സ്ഥാപനത്തിന്റെ അല്ലെങ്കിൽ വ്യക്തിയുടെ വിജയത്തിലേയ്ക്ക് നയിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ അടിത്തറയായി ഗുണനിലവാരത്തെ ശക്തിപ്പെടുത്താനും ഗുണനിലവാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാനുമുള്ള അവസരമാണ് ലോക ഗുണനിലവാര ദിനത്തിലൂടെ സാധ്യമാകുന്നത്.

   CQI വേൾഡ് ക്വാളിറ്റി വീക്ക് 2021ന്റെ തീം
   "സുസ്ഥിരത: നമ്മുടെ ഉൽപ്പന്നങ്ങൾ, ആളുകൾ, ഗ്രഹം എന്നിവ മെച്ചപ്പെടുത്താം." എന്നതാണ് ഈ വർഷത്തെ തീം.
   Published by:Anuraj GR
   First published:
   )}