HOME /NEWS /Life / World Refugee Day | സ്വന്തം ദേശത്തു നിന്നും കുടിയിറക്കപ്പെടുന്നവർ; വേദനയും അവകാശങ്ങളുമറിയാം; ഇന്ന് ലോക അഭയാർത്ഥി ദിനം

World Refugee Day | സ്വന്തം ദേശത്തു നിന്നും കുടിയിറക്കപ്പെടുന്നവർ; വേദനയും അവകാശങ്ങളുമറിയാം; ഇന്ന് ലോക അഭയാർത്ഥി ദിനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

2001 മുതൽ, ഐക്യരാഷ്ട്രസഭയും 100-ലധികം രാജ്യങ്ങളും എല്ലാ വർഷവും ജൂൺ 20-ന് ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നുണ്ട്

  • Share this:

    ഇന്ന് ലോക അഭയാർത്ഥി ദിനമാണ് (World Refugee Day). അഭയാർത്ഥികൾ അനുഭവിക്കുന്ന പീഡനവും, സംഘർഷങ്ങളും പരി​ഗണിക്കാനും തീവ്രവാദം, ദുരന്തങ്ങൾ എന്നീ കാരണങ്ങളാൽ സ്വദേശങ്ങളിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്നവരുടെ വേദനകൾ ചർച്ച ചെയ്യാനും അവർക്കായി പ്രവർത്തിക്കാനുമാണ് ഈ ദിവസം ലക്ഷ്യം വെയ്ക്കുന്നത്.

    2001 മുതൽ, ഐക്യരാഷ്ട്രസഭയും 100-ലധികം രാജ്യങ്ങളും എല്ലാ വർഷവും ജൂൺ 20-ന് ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നുണ്ട്. ഈ ദിവസം, അഭയാർത്ഥികളെ ആദരിക്കുകയും അവരുടെ ദുരവസ്ഥ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്യുന്നു.

    ലോക അഭയാർത്ഥി ദിനം - ചരിത്രം

    2000 ഡിസംബർ 4-നാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 20-ന് ലോക അഭയാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. തുടർന്ന്, ചരിത്രത്തിലാദ്യമായി 2001 ജൂൺ 20-ന് ലോക അഭയാർത്ഥി ദിനം ആചരിച്ചു. അതേ വർഷം തന്നെ, അഭയാർത്ഥികളുടെ സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്ത 1951-ലെ അഭയാർത്ഥി കൺവെൻഷന്റെ (Refugee Convention) 50-ാം വാർഷികവും ആഘോഷിച്ചു.

    ലോക അഭയാർത്ഥി ദിനം - തീം

    2022 ലെ ലോക അഭയാർത്ഥി ദിനത്തിന്റെ തീം എന്താണെന്ന് പ്രഖ്യാപിച്ചിട്ടില്ല. "നമ്മൾ ഒരുമിച്ച് സുഖപ്പെടുത്തുകയും പഠിക്കുകയും വളരുകയും തിളങ്ങുകയും ചെയ്യും'' (Together we heal, learn and shine) എന്നതായിരുന്നു. 2021-ലെ തീം. സ്വദേശത്തു നിന്നും കുടിയിറക്കപ്പെട്ട ആളുകളുടെ അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യ സംരക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവക്കെല്ലാം ഊന്നൽ കൊടുക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ​ദിവസം.

    ലോക അഭയാർത്ഥി ദിനം - ചില വസ്തുതകൾ

    1. UNHCR ന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 65.3 ദശലക്ഷം വ്യക്തികൾ നിർബന്ധിതമായി കുടിയിറക്കപ്പെടുന്നുണ്ട്.

    2. 2021 ജൂൺ 18-ന് പ്രസിദ്ധീകരിച്ച UNHCR-ന്റെ ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ട്, 2020-ൽ 82.4 ദശലക്ഷം ആളുകൾ കോവിഡ് മഹാമാരിയെ തുടർന്ന് പലായനം ചെയ്തു.

    3. 2019 അവസാനത്തോടെ 79.5 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടതായി യുഎൻ പറയുന്നു. യുൻ 1.1 ദശലക്ഷത്തിലധികം അഭയാർഥികളെ ഒദ്യോ​ഗിക രേഖയിൽ ചേർത്തിട്ടുണ്ട്. 300,000 പേരെക്കൂടി ഇതിൽ ഉടൻ ഉൾപ്പെടുത്തുമെന്നും യുഎൻ അറിയിച്ചിട്ടുണ്ട്.

    4. പ്രതിദിനം, 42,500 വ്യക്തികൾ സ്വന്തം രാജ്യത്തിന്റെയോ മറ്റ് രാജ്യങ്ങളുടെയോ അതിർത്തിക്കുള്ളിൽ സുരക്ഷിതത്വം തേടി വീടു വിട്ടു പോകുന്നു.

    5. ലോകത്തെ അഭയാർത്ഥികളിൽ 86 ശതമാനവും വികസ്വര രാജ്യങ്ങളിലാണ്.

    6. കെനിയയിലെ ദാദാബിൽ 329,000-ത്തിലധികം അഭയാർഥികൾ താമസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണിത്.

    7. ലോകത്തിലെ 20 ദശലക്ഷം അഭയാർഥികളിൽ 51% പേരും 18 വയസ്സിൽ താഴെയുള്ളവരാണ്.

    8. 2016-ൽ റിയോയിൽ നടന്ന ഒളിമ്പിക്സിൽ, ആദ്യമായി അഭയാർത്ഥികളുടെ ടീം മത്സരിച്ചിരുന്നു.

    Summary: June 20 is observed World Refugee Day worldwide since the year 2001. Know the history, significance and importance of the day and what the present condition of refugees is

    First published:

    Tags: Refugee