നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • World Rhino Day 2021: വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃ​ഗങ്ങൾ; നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

    World Rhino Day 2021: വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃ​ഗങ്ങൾ; നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

    കറുപ്പ്, വെള്ള, വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിവയാണ് അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങൾ.

    Representational Image: Shutterstock

    Representational Image: Shutterstock

    • Share this:
      ഇരുണ്ട നിറവും തലയിലെ ഒറ്റക്കൊമ്പുമുള്ള കാരണം കാണ്ടാമൃഗങ്ങൾ ലോകത്തിലെ മിക്കവാറും കുട്ടികൾക്കും ഒരു ഭീകരജീവി തന്നെയാണ്. എന്നാൽ ഈ വന്യജീവികൾ ഇന്ന് വംശനാശ ഭീഷണിയിലാണ്. ഇവയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇവ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും. ഇക്കാരണത്താലാണ് സെപ്റ്റംബർ 22 ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത്. കാണ്ടാമൃഗങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാനും ഈ അത്ഭുതകരമായ ജീവികളിലെ അവശേഷിക്കുന്ന എണ്ണത്തെ സംരക്ഷിക്കുകയുമാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

      എല്ലാ വർഷവും സെപ്റ്റംബർ 22ന് ലോകം അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങളെ ആദരിക്കും. കറുപ്പ്, വെള്ള, വലിയ ഒറ്റക്കൊമ്പുള്ളവ, സുമാത്രൻ, ജാവൻ എന്നിവയാണ് അഞ്ച് തരത്തിലുള്ള കാണ്ടാമൃഗങ്ങൾ. കാണ്ടാമൃഗത്തിന്റെ കൊമ്പുകളെടുക്കാൻ മനുഷ്യർ വേട്ടയാടിയാണ് ലോകത്തിലെ അഞ്ച് വ്യത്യസ്ത കാണ്ടാമൃഗങ്ങൾ വംശനാശത്തിന്റെ വക്കിലെത്തിയത്. ഇവയുടെ കൊമ്പുകളുടെ ചികിത്സാ ഗുണങ്ങൾ കാരണം കൊമ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

      ഇന്ത്യൻ കാണ്ടാമൃഗം എന്ന് അറിയപ്പെടുന്ന ഒറ്റ കൊമ്പുള്ള കാണ്ടാമൃഗത്തെ IUCN ഒരു ദുർബല ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ മൃഗം പ്രധാനമായും ഹിമാലയൻ മലനിരകളിലാണ് കാണപ്പെടുന്നത്. അതായത് ഇന്ത്യയിലും നേപ്പാളിലും.

      ലോക കാണ്ടാമൃഗ ദിനത്തിന്റെ ചരിത്രം
      1990കളുടെ തുടക്കത്തിൽ തന്നെ, ആഫ്രിക്കൻ കാണ്ടാമൃഗം, പ്രത്യേകിച്ച് സിംബാബ്‌വെയിലെ കറുത്ത കാണ്ടാമൃഗങ്ങളുടെ ദുരന്തം ആളുകളെ ആശങ്കാകുലരാക്കിയിരുന്നു. 2010 ആയപ്പോഴേക്കും, കാണ്ടാമൃഗത്തിന്റെ അപകടകരമായ സ്ഥിതി ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് അജ്ഞാതമായിരുന്നു. സ്ഥിതി വഷളാകുന്നതിന്റെ ഭാഗമായി ലോക വന്യജീവി ഫണ്ട് 2010ൽ ദക്ഷിണാഫ്രിക്കയിൽ ലോക കാണ്ടാമൃഗ ദിനമായി പ്രഖ്യാപിച്ചു.

      ഒരു വർഷത്തിനുശേഷം ഈ ദിവസം ലോകമെമ്പാടും ആചരിക്കാൻ തുടങ്ങി. അതിനുശേഷം എല്ലാ വർഷവും, ലോക കാണ്ടാമൃഗം ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള എൻ‌ജി‌ഒകളും മൃഗശാലകളും ബന്ധപ്പെട്ട ആളുകളും വന്യജീവി ഗ്രൂപ്പുകളും ഒത്തുചേരാൻ തുടങ്ങി.

      ഈ ദിവസത്തിന്റെ പ്രത്യേകത
      കാണ്ടാമൃഗങ്ങൾ മുമ്പ് യുറേഷ്യയിലും ആഫ്രിക്കയിലും ഉടനീളം വ്യാപകമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം 500,000 കാണ്ടാമൃഗങ്ങൾ ലോകമെമ്പാടും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജാവൻ, സുമാത്രൻ കാണ്ടാമൃഗങ്ങൾ ഏഷ്യയിൽ വംശനാശ ഭീഷണിയിലാണ്. ഇനി ഭൂമിയിൽ ആകെ അവശേഷിക്കുന്നത് 58 മുതൽ 68 വരെ ജാവൻ കാണ്ടാമൃഗങ്ങളാണ്.

      ഒരു ജാവൻ കാണ്ടാമൃഗത്തിന്റെ ഉപ വിഭാഗം 2011ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സുമാത്രൻ കാണ്ടാമൃഗങ്ങളിൽ 80 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. കറുത്ത കാണ്ടാമൃഗവും വംശനാശത്തിന്റെ വക്കിലാണ്.

      വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യൻ കാണ്ടാമൃഗം എന്നും അറിയപ്പെടാറുണ്ട്. കാണ്ടാമൃഗത്തിന്റെ സംരക്ഷണ പദ്ധതികളുടെ ഫലമായി ഇന്ത്യയിൽ ഇവയുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ ഏകദേശം 3,500ഓളം കാണ്ടാമൃഗങ്ങളുണ്ട്. എന്നാൽ ഇവയും
      വംശനാശ ഭീഷണി നേരിടുന്നുണ്ട്.

      കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ, മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആളുകൾക്ക് ബോധവത്ക്കരണം നടത്താറുണ്ട്. ഇന്ത്യയിൽ നടന്ന ഐപിഎൽ ആദ്യ പാദ മത്സരത്തിൽ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് 'ഒറ്റക്കൊമ്പൻ കാണ്ടാമൃഗം' എന്ന് രേഖപ്പെടുത്തിയ ഷൂസ് ഇട്ട് കളിക്കാൻ ഇറങ്ങിയത് ശ്രദ്ധ നേടിയിരുന്നു.
      Published by:Naveen
      First published:
      )}