നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Science Day for Peace and Development | സമാധാനത്തിനും സമൂഹത്തിന്റെ സുസ്ഥിര നിലനിൽപ്പിനും ശാസ്ത്രത്തിന്റെ പ്രാധാന്യം

  World Science Day for Peace and Development | സമാധാനത്തിനും സമൂഹത്തിന്റെ സുസ്ഥിര നിലനിൽപ്പിനും ശാസ്ത്രത്തിന്റെ പ്രാധാന്യം

  'കാലാവസ്ഥയ്ക്ക് അനുയോജ്യമായ കമ്മ്യൂണിറ്റികൾ നിർമ്മിക്കുക' എന്നതാണ് ഈ വർഷത്തെ തീം.

  World Science Day for Peace and Development

  World Science Day for Peace and Development

  • Share this:
   2002 മുതൽ എല്ലാ വർഷവും നവംബർ 10 സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനമായാണ് (World Science Day for Peace and Development) ആചരിക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും അഭിവൃദ്ധിയ്ക്കും ശാസ്ത്രത്തിന്റെ (Science) പ്രാധാന്യം വ്യക്തമാക്കുന്ന ദിനമാണിത്. മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തിയ ഒന്നാണ് കോവിഡ് (Covid) മഹാമാരി. അതുകൊണ്ട് തന്നെ കോവിഡിന്റെ വരവോടെ സമൂഹത്തിന്റെ നിലനിൽപ്പിന് പരസ്പരം സഹായിക്കേണ്ടതിന്റെ പ്രാധാന്യം ആളുകൾ തിരിച്ചറിഞ്ഞു.

   സമൂഹത്തിന്റെ നിലനിൽപ്പിന് വളരെ പ്രാധാന്യമുള്ള മറ്റൊന്ന് ശാസ്ത്രമാണ്. സമൂഹത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ അവഗണിക്കാൻ സാധിക്കില്ല. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം കൊറോണ മഹാമാരിയോടെ ആളുകൾ കൂടുതൽ തിരിച്ചറിഞ്ഞു. നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

   സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനത്തിന്റെ ചരിത്രം

   1999ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ശാസ്ത്ര കോൺഫറൻസാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാൻ കാരണമായത്. ശാസ്ത്രം, അതിന്റെ പ്രയോഗം, അതുമൂലം സമൂഹത്തിൽ പ്രതിഫലിക്കുന്ന പോസിറ്റിവിറ്റി എന്നിവയൊക്കെ ചർച്ച ചെയ്യപ്പെട്ട കോൺഫറൻസായിരുന്നു അത്. മാനുഷികവും ഭൗതികവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശാസ്ത്രീയ അറിവിന്റെ ഉപയോഗത്തെക്കുറിച്ച് ഈ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

   പിന്നീട് 2001ൽ യുനെസ്‌കോയുടെ പ്രഖ്യാപനം മുതൽ, ഈ ദിനത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാറുണ്ട്. ഇത് ഫലപ്രദവും അനുകൂലവുമായ ഫലങ്ങൾ സൃഷ്ടിച്ചതോടെ 2002 നവംബർ 10ന്, ലോകമെമ്പാടും ഈ ദിനം ആഘോഷിക്കാൻ തുടങ്ങി. എല്ലാത്തരം സംഘടനകളെയും പ്രൊഫഷനുകളെയും പങ്കാളികളാക്കിയാണ് ഈ ദിനം ആചരിക്കുന്നത്.

   സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം

   സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം ആചരിക്കുന്നത് ശാസ്ത്രത്തിന്റെ പിന്നിട്ട യാത്രകളെയും മുന്നോട്ടുള്ള പാതയെയും അനുസ്മരിച്ചുകൊണ്ടാണ്. സുസ്ഥിരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് ഉയർത്തി കാട്ടുക, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക, സമാധാനം കൈവരിക്കുന്നതിൽ ശാസ്ത്രത്തിന്റെ ഉപയോഗം, പ്രതിബദ്ധതയോടും ശ്രദ്ധയോടും കൂടി ശാസ്ത്രീയ പുരോഗതി കൈവരിക്കൽ ഇവയൊക്കെയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. അറിവിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രമാണ്. അതിനാൽ, സമൂഹത്തെ കൂടുതൽ ബോധവാന്മാരാക്കുക, അറിവുള്ളവരാക്കുക എന്നതും ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

   സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനത്തിന്റെ തീം

   സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനം ആചരിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ഈ അവസരത്തിൽ ലോകത്തെ കോവിഡ് എന്ന മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ 2020-ലെ സമാധാനത്തിനും വികസനത്തിനുമായുള്ള ലോക ശാസ്ത്ര ദിനത്തിന്റെ തീം 'ആഗോള മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സമൂഹത്തിനുവേണ്ടിയും സമൂഹത്തിനൊപ്പവും' എന്നായിരുന്നു.

   ഇപ്പോൾ ലോകം മഹാമാരി മൂലമുണ്ടായ മുറിവുകളിൽ നിന്ന് സുഖം പ്രാപിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ഈ വർഷം നമ്മെ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ വ്യതിയാനമാണ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. 'കാലാവസ്ഥയ്ക്ക് അനുയോജ്യമായ കമ്മ്യൂണിറ്റികൾ നിർമ്മിക്കുക' എന്നതാണ് ഈ വർഷത്തെ തീം.

   Also Read- Climate Change | അരിയും കാപ്പിയും കിട്ടാക്കനിയാകുമോ? കാലാവസ്ഥാ വ്യതിയാനം കാരണം അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ
   Published by:Rajesh V
   First published:
   )}