നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Sight Day 2021 | ഇന്ന് ലോക കാഴ്ച ദിനം; കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

  World Sight Day 2021 | ഇന്ന് ലോക കാഴ്ച ദിനം; കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

  കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം

  • Share this:
   കണ്ണുകൾ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ജാലകങ്ങൾ ആരോഗ്യകരവും തിളക്കമാർന്നതുമായി സൂക്ഷിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.

   നല്ല തിളക്കമാർന്ന കണ്ണുകൾ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. കാഴ്ച വൈകല്യങ്ങൾ, കണ്ണിന്റെ തകരാറുകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായാണ് ഒക്ടോബർ 14 ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ട ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം:

   ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ

   ഒമേഗ -3 ഫാറ്റി ആസിഡുകൾ കണ്ണിന് വളരെ ഗുണം ചെയ്യും. ഈ ഘടകം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഡ്രൈ ഐ സിൻഡ്രോം പോലുള്ള രോഗാവസ്ഥയെ ചെറുക്കുകയും കണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

   കോഡ് ലിവർ ഓയിൽ, സാൽമൺ, മത്തി, അയല, ഫ്ളാക്സ് സീഡ്സ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച കലവറയാണ്. പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ കണ്ണുകൾ ഈർപ്പമുള്ളതാക്കുകയും തിളങ്ങുകയും ചെയ്യും.

   മുട്ട

   വൈറ്റമിൻ എ, ലുട്ടീൻ, സിയാക്സാന്റിൻ, സിങ്ക് എന്നിവ അടങ്ങിയ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. മുട്ടയുടെ മഞ്ഞ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവ കുറയ്ക്കുവാനും സഹായിക്കും. മാത്രമല്ല ഇത് കോർണിയ സംരക്ഷിക്കുകയും കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

   കാരറ്റ്

   കണ്ണിന്റെ ആരോഗ്യം ഉറപ്പാക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട പച്ചക്കറി ആണ് കാരറ്റ്. വൈറ്റമിൻ എയും ബീറ്റാ കരോട്ടിനും കണ്ണിന്റെ തിളക്കം വർദ്ധിപ്പിക്കും.

   ഇലക്കറികൾ

   ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇലക്കറികൾ, ചേന, ചീര, ബ്രൊക്കോളി എന്നിവ കഴിക്കുന്നതിൻ്റെ അളവ് വർദ്ധിപ്പിച്ചാൽ നിങ്ങളുടെ കണ്ണുകളിലെ തിളക്കം സ്വാഭാവികമായി തന്നെ മെച്ചപ്പെടും.

   നട്സുകൾ

   വാൽനട്ട്, കശുവണ്ടി, ബദാം എന്നിവയിൽ വൈറ്റമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട് കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. അസ്വസ്ഥതകൾ, വീക്കം, വരൾച്ച എന്നിവയിൽ നിന്ന് ഇവ നിങ്ങളുടെ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു.

   പാലുൽപന്നങ്ങൾ

   പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ റെറ്റിനയ്ക്കും കോറോയിഡിനും നല്ലതാണ്, ഈ ഉൽപ്പന്നങ്ങൾ ധാതുക്കളാൽ സമ്പുഷ്ടമാണ്. അതിനാൽ ഇത് നിങ്ങളുടെ കണ്ണുകൾ ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിർത്താൻ സഹായിക്കുന്നു.

   സിട്രസ് ഫ്രൂട്ട്സ്

   ഓറഞ്ച്, നാരങ്ങ എന്നിവയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകൾക്ക് തിളക്കം നൽകുന്നതിനുള്ള പ്രധാന ഭക്ഷണമാണ്. വൈറ്റമിൻ സി കൊളാജനും കാഴ്ചശക്തിയും മെച്ചപ്പെടുത്തുന്നു. സിട്രസ് പഴങ്ങൾ രക്തക്കുഴലുകൾ, റെറ്റിനയിലെ അതിലോലമായ കാപ്പിലറികൾ എന്നിവ ആരോഗ്യകരമായി നിലനിർത്തുന്നു.
   Published by:Karthika M
   First published:
   )}