• HOME
  • »
  • NEWS
  • »
  • life
  • »
  • World Smile Day | ചിരിക്കാം.. ചിരിപ്പിക്കാം.. ഇന്ന് ലോക പുഞ്ചിരി ദിനം

World Smile Day | ചിരിക്കാം.. ചിരിപ്പിക്കാം.. ഇന്ന് ലോക പുഞ്ചിരി ദിനം

മറ്റൊരാളുടെ മുഖത്ത് ചിരി പടര്‍ത്താന്‍ നമുക്ക് കഴിഞ്ഞാൽ അത് ഏറ്റവും വലിയ കാര്യമാണ്.

  • Last Updated :
  • Share this:
    ഇന്ന് ലോക പുഞ്ചിരി ദിനം (world smile day). നമ്മള്‍ എല്ലാവരും ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ജീവിതത്തിലെ എത്ര സമ്മര്‍ദ്ദകരമായ നിമിഷത്തെയും ലളിതമായ ഒരു ചിരിയിലൂടെ നമുക്ക് ഇല്ലാതാക്കാം. മറ്റൊരാളുടെ മുഖത്ത് ചിരി പടര്‍ത്താന്‍ നമുക്ക് കഴിഞ്ഞാൽ അത് ഏറ്റവും വലിയ കാര്യമാണ്. എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനം ആഘോഷിക്കുന്നത്.

    ലോക പുഞ്ചിരി ദിനം 2022: പുഞ്ചിരിയുമായി ബന്ധപ്പെട്ട പ്രശസ്തരുടെ ചില ഉദ്ധരണികൾ

    • - സമാധാനം ഒരു പുഞ്ചിരിയില്‍ തുടങ്ങുന്നു - മദര്‍ തെരേസ
      - എല്ലാ അവ്യക്തതകള്‍ക്കും പരിഹാരം ഒരു പുഞ്ചിരിയാണ് - ഹെര്‍മന്‍ മെല്‍വില്ലെ

    • - ഒന്ന് പുഞ്ചിരിക്കൂ, ഒരു സുഹൃത്തിനെ നേടൂ - ജോർജ് എലിയറ്റ്

    • ലോക പുഞ്ചിരി ദിനത്തിന്റെ ചരിത്രം


    അമേരിക്കന്‍ കലാകാരനായ ഹാര്‍വി ബോള്‍ ആണ് ആദ്യമായി ലോക പുഞ്ചിരി ദിനം ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. 1963-ല്‍ അദ്ദേഹം ഐക്കണിക് സ്‌മൈലി ഫെയ്‌സ് ചിത്രം കണ്ടുപിടിച്ചു. തുടര്‍ന്നാണ് ലോക പുഞ്ചിരി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 1990 മുതല്‍ ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ച ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നു. 2001 ല്‍ അദ്ദേഹത്തിന്റെ മരണശേഷം, ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങി.

    ലോക പുഞ്ചിരി ദിനത്തിന്റെ പ്രാധാന്യവും പ്രമേയവും
    ദയയോടെ പെരുമാറാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ദിവസമാണിത്. പുഞ്ചിരിയ്ക്ക് രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ അതിരുകളില്ല എന്നതാണ് ഈ വര്‍ഷത്തെ ലോക പുഞ്ചിരി ദിനത്തിന്റെ പ്രമേയം.

    ലോക പുഞ്ചിരി ദിനം: ടൈംലൈന്‍
    1963 - ഹാര്‍വി ബോള്‍ സ്‌മൈലി ഫെയ്‌സ് കണ്ടുപിടിച്ചു
    1970 - സ്‌മൈലി ഫെയ്‌സ് സിനിമകളിലും കാര്‍ട്ടൂണുകളിലും കോമിക് പുസ്തകങ്ങളിലും ഉപയോഗിച്ചു
    1990 - ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ സ്‌മൈലി ഫെയ്സ് ജനപ്രിയമായി. ഇപ്പോള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു
    1999 - ലോക പുഞ്ചിരി ദിനം ആഘോഷിക്കാന്‍ തുടങ്ങി

    ലോക പുഞ്ചിരി ദിനം: ആഘോഷങ്ങള്‍
    ലോകമെമ്പാടുമുള്ള ആളുകള്‍ ലോക പുഞ്ചിരി ദിനം ആഘോഷിക്കാറുണ്ട്. യുഎസിലെ മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്റര്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി 2000 മുതല്‍ ഒരു പന്ത് എറിഞ്ഞുകൊണ്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്.

    ഹോട്ട് എയര്‍ ബലൂണ്‍ മത്സരങ്ങളും ഇന്നത്തെ ദിവസം സംഘടിപ്പിക്കാറുണ്ട്. പൈ ഈറ്റിംഗ് മത്സരം, സര്‍ക്കസ്, മറ്റ് മത്സരങ്ങള്‍ എന്നിവയും വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്. ഈ ദിവസം മിക്ക സംഘടനകളും ആവശ്യക്കാര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. രോഗികളെയും പ്രായമായവരെയും ചിരിപ്പിക്കാനായി ആശുപത്രികളിലും കെയര്‍ ഹോമുകളിലും വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
    Published by:Jayesh Krishnan
    First published: