നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Standards Day 2021: 'സ്മാര്‍ട്ട് നഗരങ്ങള്‍' സൃഷ്ടിക്കാം; ഇന്ന് ലോക നിലവാര ദിനം

  World Standards Day 2021: 'സ്മാര്‍ട്ട് നഗരങ്ങള്‍' സൃഷ്ടിക്കാം; ഇന്ന് ലോക നിലവാര ദിനം

  ഉപഭോക്താക്കള്‍, റെഗുലേറ്റര്‍മാര്‍, വ്യവസായം എന്നിവയില്‍ നിലവാരം നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ന് ലോക നിലവാര ദിനം അഥവാ വേൾഡ് സ്റ്റാൻഡേർഡ് ദിനം. അന്താരാഷ്ട്ര മാനദണ്ഡ ദിനം എന്നും അറിയപ്പെടുന്ന ലോക നിലവാര ദിനം (World Standards Day) എല്ലാ വര്‍ഷവും ഒക്ടോബര്‍ 14ന് ലോകവ്യാപകമായി ആചരിക്കുന്നു. ഉപഭോക്താക്കള്‍, റെഗുലേറ്റര്‍മാര്‍, വ്യവസായം എന്നിവയില്‍ നിലവാരം നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. ലോകത്തെവിടെയും സഞ്ചരിക്കുന്നതിനും, ശുദ്ധജലം ലഭിക്കുന്നതിനും, മികച്ച ഊര്‍ജ്ജം ലഭിക്കുന്നതിനും, നിലവാരമുള്ള സുരക്ഷ സംരക്ഷണ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും ആഗോളതലത്തില്‍ സ്വീകാര്യമായ സാങ്കേതിക മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം ഈ ദിവസം ഓര്‍മിപ്പിക്കുന്നു. 2021ലെ ലോക നിലവാര ദിനത്തിന്റെ പ്രമേയം, ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയാം:

   ലോക നിലവാര ദിനം 2021 : ചരിത്രം

   1946 ഒക്ടോബര്‍ 14ന് ലണ്ടനിൽ വച്ചാണ് ആദ്യമായി ലോക നിലവാര ദിനം ആചരിക്കുന്നത് സംബന്ധിച്ച ചർച്ച നടന്നത്. 25-ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ വിദഗ്ദ്ധരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ലോക നിലവാര ദിനാചരണത്തെക്കുറിച്ചുള്ള ആശയം ആദ്യമായി അവതരിപ്പിച്ചത്. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി നിലവാര നിര്‍ണ്ണയത്തിനായി പൊതുവായ ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ഈ പ്രതിനിധികള്‍ അന്ന് ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിഞ്ഞത്. ഐഎസ്ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍), ഐഇസി (ഇന്റര്‍നാഷണല്‍ ഇലക്ട്രോ ടെക്‌നിക്കല്‍ കമ്മീഷന്‍), ഐടിയു (ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍) തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. 1970ല്‍ വ്യാവസായിക മേഖലകളില്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സുഗമമാക്കുന്നതിന് അന്നത്തെ ഐഒഎസ് (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) പ്രസിഡന്റായിരുന്ന ഫാറൂക്ക് സന്ററിന്റെ നേതൃത്വത്തിലാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്.

   ലോക നിലവാര ദിനം 2021: പ്രമേയം

   എല്ലാ വര്‍ഷവും ലോക നിലവാര ദിനം ഒരു പ്രത്യേക പ്രമേയം (Theme) പുറത്തിറക്കാറുണ്ട്. അതായത്, ഓരോ വര്‍ഷവും നിലവാരത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ തെരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം (2020), 'ഗ്രഹത്തെ മാനദണ്ഡങ്ങള്‍ക്കൊപ്പം സംരക്ഷിക്കുക' എന്നതായിരുന്നു തീം. 2019ല്‍, ലോക നിലവാര ദിനത്തിലെ വിഷയം 'വീഡിയോ മാനദണ്ഡങ്ങള്‍ ഒരു ആഗോള വേദി സൃഷ്ടിക്കുന്നു' എന്നതായിരുന്നു. 2021-ലെ വേള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ദിനത്തിന്റെ വിഷയം 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍- മെച്ചപ്പെട്ട ഭാവിക്കായി ഒരു പൊതു കാഴ്ചപ്പാട്' എന്നതാണ്.

   ലോക നിലവാര ദിനം 2021: പ്രാധാന്യം

   അന്തര്‍ദേശീയമായി സ്വീകാര്യമായ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംഭാവന നൽകുന്ന സാങ്കേതിക സമൂഹങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത്. സാങ്കേതിക ഡോക്യുമെന്റേഷന്റെ ശാസ്ത്രീയ പ്രക്രിയയിലൂടെയാണ് ഈ 'മാനദണ്ഡങ്ങള്‍' നിര്‍മ്മിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നത്. ഈ ദിവസം ലോകത്തെ ഒരു മികച്ച ഇടമാക്കി മാറ്റാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള 'സ്മാര്‍ട്ട് നഗരങ്ങള്‍' സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ലോക രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രതിജ്ഞ ചെയ്യുന്നു. കൂടാതെ വിവിധ ലോക രാജ്യങ്ങള്‍ ഈ ദിവസത്തിൽ നിലവാരം നിര്‍ണ്ണയിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
   Published by:Sarath Mohanan
   First published:
   )}