നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Teachers’ Day 2021 | ഇന്ന് ലോക അദ്ധ്യാപക ദിനം; അറിയാം, ആദരിക്കാം ഓരോ ഗുരുക്കന്മാരെയും 

  World Teachers’ Day 2021 | ഇന്ന് ലോക അദ്ധ്യാപക ദിനം; അറിയാം, ആദരിക്കാം ഓരോ ഗുരുക്കന്മാരെയും 

  ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിലൂടെ മികച്ച ഒരു ലോകത്തിന്റെ സൃഷ്ടി കൂടിയാണ് ഒരു അദ്ധ്യാപകൻ ചെയ്യുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്കാരമാണ് നാം പിന്തുടരുന്നത്. എന്നാൽ ജീവിത പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച അദ്ധ്യാപകരെ നമ്മൾ എത്രപേർ ഓർക്കാറുണ്ട്. ഇന്ന് ലോക അദ്ധ്യാപക ദിനം. അക്ഷരങ്ങളിലേക്ക് വെളിച്ചം വീഴ്ത്തിയ അദ്ധ്യാപകരെ ഈ ദിനത്തിലെങ്കിലും നമുക്ക് ഓർത്തെടുക്കാം. എല്ലാ വർഷവും ഒക്ടോബർ 5 ന് ലോകം മുഴുവൻ അദ്ധ്യാപക ദിനം ആചരിക്കുന്നു. അദ്ധ്യാപകരുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും മൂല്യവും ഉയർത്തിക്കാണിക്കാൻ ഈ ദിനം സഹായിക്കുന്നു.

   ഇന്ത്യ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ നൂറിലധികം രാജ്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഓരോ കുട്ടിയേയും അറിവ് നൽകി പ്രാപ്തരാക്കി വളർത്തിയെടുക്കുന്ന അദ്ധ്യാപകർ ഓരോ രാജ്യത്തിന്റെയും വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വിദ്യ അഭ്യസിപ്പിച്ചെടുത്ത അദ്ധ്യാപകർ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ ശില്പി.

   1994 ലാണ് ലോക അദ്ധ്യാപക ദിനം എന്ന ആശയം അവതരിക്കപ്പെട്ടത്. ലോകത്തിന്റെ വളർച്ചക്കായി അദ്ധ്യാപകർ നൽകുന്ന സംഭാവനകൾ വളരെയധികം വിലപ്പെട്ടതാണെന്നും അതേസമയം അദ്ധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും മനസിലാക്കേണ്ടതുണ്ടെന്നും വിലയിരുത്തി, 1966ൽ യുനെസ്കോ ഒക്ടോബർ 5-ാം തീയതി അദ്ധ്യാപകരെ ആദരിക്കാനുള്ള അന്താരാഷ്ട്ര ദിനമായി തിരഞ്ഞെടുത്തു.

   അദ്ധ്യാപക ദിനം ആചരിക്കാൻ തുടങ്ങിയതിനു ശേഷം ലോകമെമ്പാടുമുള്ള അദ്ധ്യാപകരുടെ പ്രശ്നങ്ങൾ ഈ ദിനം ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ലോകത്തിനു അദ്ധ്യാപകർ നൽകുന്ന സംഭാവന എന്തെന്ന് തിരിച്ചറിയാൻ തുടങ്ങി. ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിലൂടെ മികച്ച ഒരു ലോകത്തിന്റെ സൃഷ്ടി കൂടിയാണ് ഒരു അദ്ധ്യാപകൻ ചെയ്യുന്നത്. ഈ ദിനത്തിൽ ലോകത്തെ മികച്ച അദ്ധ്യാപകരെ ആദരിക്കാനും ആരംഭിച്ചു.

   എന്നാൽ അദ്ധ്യാപക മേഖലയിൽ ഇന്നും നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അദ്ധ്യാപക നിയമനം, പരിശീലനം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവയിൽപ്പെടുന്നു. ഈ കാര്യങ്ങൾ ഉയർത്തി കൊണ്ടുവരാനും ഈ പ്രശ്ങ്ങളിലേക്ക് ലോക ശ്രദ്ധ നേടാനും ഈ ദിനത്തിലൂടെ സാധിക്കുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കാനുമാണ് ഇത്തരത്തിൽ ഒരു ദിനാചരണം നടത്തുന്നത്. ലോക അദ്ധ്യാപക ദിനം ലോകമെമ്പാടുമുള്ള അദ്ധ്യാപകരുടെ ജോലി സാഹചര്യങ്ങളിലും ജോലി സാധ്യതകളിലും അവർ നേരിടുന്ന പ്രശനങ്ങളിലേക്കും വിവേചനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

   Read also: ബാലവേല നിരോധിച്ച ഇന്ത്യ; പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന മൂന്നു കുട്ടികളുടെ ജീവിതം ഇങ്ങനെ

   ഭാവി തലമുറകളെ രൂപപ്പെടുത്തുന്നതിനാൽ അദ്ധ്യാപകരോട്‌ ലോകം കടപ്പെട്ടിരിക്കും. ഓരോ വർഷവും ഈ ദിനത്തിൽ മികച്ച സമൂഹത്തെ വാർത്തെടുക്കുന്നതിൽ അദ്ധ്യാപകരോട്‌ നന്ദി അറിയിക്കാം. കോവിഡ് 19 കാരണം ബുദ്ധിമുട്ടിലായ വിദ്യാഭ്യാസ ദിനങ്ങളിൽ പോലും അദ്ധ്യാപനം തുടരാനുള്ള പരിശ്രമം അദ്ധ്യാപകർ നടത്തിയിരുന്നു. 2021ലെ ലോക അദ്ധ്യാപക ദിനത്തിന്റെ വിഷയവും ഇത് തന്നെയാണ്. വിദ്യാഭ്യാസത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ അദ്ധ്യാപകനും പ്രശംസ അർഹിക്കുന്നു. അർഹിക്കുന്ന ആദരവ് ഈ ദിനത്തിൽ അദ്ധ്യാപകർക്ക് നല്കാൻ മടിക്കാതിരിക്കുക.
   Published by:Sarath Mohanan
   First published: