• HOME
 • »
 • NEWS
 • »
 • life
 • »
 • World Tourism Day | ലോക ടൂറിസം ദിനം: നവരാത്രി ആഘോഷത്തിന് ഇന്ത്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

World Tourism Day | ലോക ടൂറിസം ദിനം: നവരാത്രി ആഘോഷത്തിന് ഇന്ത്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

ഓരോ സംസ്‌കാരത്തെയും വ്യക്തമാക്കിയാണ് വിവിധ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷമാക്കുന്നത്.

 • Last Updated :
 • Share this:
  ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് നവരാത്രി (Navratri). രാജ്യത്തുടനീളമുള്ള ഹൈന്ദവ വിശ്വാസികൾ വ്യത്യസ്ത രീതികളിൽ നവരാത്രി ആഘോഷമാക്കാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണിത്. ഓരോ സംസ്‌കാരത്തെയും വ്യക്തമാക്കിയാണ് വിവിധ സംസ്ഥാനങ്ങൾ നവരാത്രി ആഘോഷമാക്കുന്നത്.

  ഈ വർഷം, സെപ്റ്റംബർ 26 നാണ് നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചത്. ഒക്ടോബർ 5 ന് ദസറ ദിവസം ഉത്സവങ്ങൾക്ക് സമാപനം കുറിക്കും. നവരാത്രിയോടനുബന്ധിച്ച് ഇന്ത്യയിൽ സന്ദർശിക്കാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ അറിയാം.

  കത്ര, ജമ്മു കശ്മീർ (Katra, Jammu and Kashmir)‌‌

  നവരാത്രിയോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തീർച്ചയായും ജമ്മു കശ്മീരിലെ കത്ര സന്ദർശിക്കാവുന്നതാണ്. ഈ ഉത്സവ വേളയിൽ ഇവിടെയുള്ള മാതാ വൈഷ്ണോ ദേവി ക്ഷേത്രം പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കാറുണ്ട്. നവരാത്രി സമയത്ത് ക്ഷേത്രത്തിലെത്തുന്നത് ഭക്തർ ഒരു ആചാരമായാണ് കാണുന്നത്. പിന്നീടുള്ള ദിവസങ്ങളിലും ഈ സ്ഥലം മുഴുവൻ അതേ ശോഭയോടെ കാണപ്പെടും.
  Also Read- ലോക ടൂറിസം ദിനം: അബുദാബിയിലെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആറ് ഇടങ്ങൾ

  അഹമ്മദാബാദ് (Ahmedabad)

  ദുർഗാ ദേവിയുടെ രൂപങ്ങൾക്ക് മുന്നിൽ വിളക്കുകൾ വച്ചാണ് ഇവിടെ ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് നാടോടി നൃത്തമായ ഗർബയും ഉണ്ടാകും. പുരുഷന്മാരും സ്ത്രീകളും മനോഹരമായ വേഷങ്ങൾ ധരിച്ച് ദേവിയുടെ വിഗ്രഹത്തിന് ചുറ്റും നൃത്തം ചെയ്യും.

  വാരണാസി, ഉത്തർപ്രദേശ് (Varanasi, Uttar Pradesh)

  ഈ ദിവസങ്ങളിൽ വാരണാസിയിൽ മനോഹരമായ ദീപങ്ങൾ പ്രകാശിക്കുന്നത് കാണാം. ഒൻപത് ദിവസത്തേക്ക് നഗരത്തിലുടനീളം രാമചരിതമാനസം ആലപിക്കും. തിന്മയുടെ മേൽ നന്മയെ ആഘോഷിക്കുന്നതിനായി അവസാന ദിവസം രാവണന്റെ പ്രതിമകൾ കത്തിക്കാറുമുണ്ട്.

  വിജയവാഡ, ആന്ധ്രാപ്രദേശ് (Vijayawada, Andhra Pradesh)

  നവരാത്രി കാലത്ത് ഇവിടുത്തെ കനകദുർ​ഗ ക്ഷേത്രത്തിൽ ധാരാളം നാട്ടുകാരും വിനോദസഞ്ചാരികളും എത്താറുണ്ട്. എല്ലാ ദിവസവും വിഗ്രഹം വിവിധ രീതികളിൽ അലങ്കരിക്കും. കൃഷ്ണ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒൻപതാം ദിവസം നദിയിൽ പുഷ്പസ്തംഭങ്ങൾ ഒഴുകും. ബത്തുകമ്മ പാണ്ഡുഗ എന്നാണ് ഇവിടുത്തെ പ്രാദേശിക ഭാഷയിൽ നവരാത്രി അറിയപ്പെടുന്നത്.

  ഉത്തരാഖണ്ഡ് (Uttarakhand)

  നവരാത്രി സമയത്ത് തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് ദേവഭൂമി അല്ലെങ്കിൽ ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ്. നൈനാ ദേവി, കാസർ ദേവി, ധാരി ദേവി, മാൻസ ദേവി, ചണ്ഡി ദേവി എന്നിവരുടെ ക്ഷേത്രങ്ങൾ ഈ സമയത്ത് നിഗൂഢമായ പ്രകമ്പനങ്ങളാൽ ചുറ്റപ്പെടുന്നതായി ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഇത് അനുഗ്രഹം തേടാനുള്ള ഏറ്റവും നല്ല സമയമായാണ് വിശ്വാസികൾ കരുതുന്നത്.

  പശ്ചിമ ബം​ഗാൾ (West Bengal)

  നഗരം മുഴുവൻ ​​ദുർ​ഗാ പൂജക്കായി അലങ്കരിക്കുന്ന കാഴ്ച മനോഹരമാണ്. ഭക്ഷണം, പ്രാർത്ഥന, അലങ്കാരങ്ങൾ തുടങ്ങി നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള എല്ലാം പ്രത്യേകതകൾ നിറഞ്ഞതാണ്. എല്ലാ ദിവസവും പുതിയ വസ്ത്രങ്ങൾ, ചുവന്ന സിന്ദൂരം, പൂക്കൾ, ആഭരണങ്ങൾ എന്നിവയെല്ലാം കൊണ്ട് വിഗ്രഹങ്ങൾ അലങ്കരിക്കാറുണ്ട്.
  Published by:Naseeba TC
  First published: