• HOME
 • »
 • NEWS
 • »
 • life
 • »
 • World Vegan Day 2021 | ഇന്ന് ലോക വീഗന്‍ ദിനം: വീഗനിസം ജീവിതശൈലിയാക്കി മാറ്റിയ പ്രമുഖ താരങ്ങളെ പരിചയപ്പെടാം

World Vegan Day 2021 | ഇന്ന് ലോക വീഗന്‍ ദിനം: വീഗനിസം ജീവിതശൈലിയാക്കി മാറ്റിയ പ്രമുഖ താരങ്ങളെ പരിചയപ്പെടാം

വീഗനിസം സ്വീകരിച്ച ചില താരങ്ങളെ നമുക്ക് പരിചയപ്പെടാം. അവരുടെ തീരുമാനത്തിനു പിന്നിലെ കഥകള്‍ എന്തൊക്കെയെന്നും അറിയാം.

 • Share this:
  ഇന്ന് അനുദിനം ഓരോരുത്തരുടെയും ഭക്ഷണരീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേരും മാംസാഹാരം ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സസ്യാഹാരം ഇഷ്ടപ്പെടുന്നവർക്കും വീഗനിസം (Veganism) പിന്തുടരുന്നവരും കുറവല്ല. അടുത്തിടെയായി ഏതാനും സെലിബ്രിറ്റികള്‍ (Celebrities) സസ്യാഹാരം മാത്രം കഴിക്കുന്നവരായി മാറിയിട്ടുണ്ട്. സസ്യാഹാരത്തിലേക്ക്, പ്രത്യേകിച്ച് വീഗനിസത്തിലേക്ക് മാറുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതും ജാഗ്രതയോടെ ചെയ്യേണ്ടതുമായ കാര്യമാണ്. നിരന്തരമായ സമര്‍പ്പണവും നിശ്ചയദാർഢ്യവും ആവശ്യമുള്ള ജീവിതരീതിയാണ് അത്. നവംബര്‍ ഒന്ന് (November 1) ലോക വീഗന്‍ ദിനത്തോട് (World vegan day) അനുബന്ധിച്ച്, വീഗനിസം സ്വീകരിച്ച ചില താരങ്ങളെ നമുക്ക് പരിചയപ്പെടാം. അവരുടെ തീരുമാനത്തിനു പിന്നിലെ കഥകള്‍ എന്തൊക്കെയെന്നും അറിയാം.

  കങ്കണ റണൗട്ട് (Kankana Ranaut)

  ധാര്‍മ്മികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് വീഗനിസം പിന്തുടരാൻ കങ്കണയെ പ്രേരിപ്പിച്ചത്. ആദ്യം കങ്കണ നോണ്‍-വെജിറ്റേറിയന്‍ ആയിരുന്നെങ്കിലും പിന്നീട് പൂർണമായുംസസ്യാഹാരിയായി മാറുകയായിരുന്നു.

  ആമിര്‍ ഖാന്‍ (Aamir Khan)

  ആമിര്‍ ഖാനും മുന്‍ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവും ഒരേ സമയത്താണ് വീഗനിസം തെരഞ്ഞെടുത്തത്. കിരണ്‍ റാവു ഒരിക്കല്‍ മരണത്തിനിടയാക്കുന്ന ഏറ്റവും സാധാരണമായ രോഗങ്ങളെക്കുറിച്ചും ഭക്ഷണക്രമത്തിലെ മാറ്റം അവയെ പ്രതിരോധിക്കാൻ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുമുള്ളഒരു വീഡിയോ ആമിര്‍ ഖാനെ കാണിച്ചിരുന്നത്രേ. തുടര്‍ന്ന് തൈര് ഉള്‍പ്പെടെയുള്ള എല്ലാ പാലുല്‍പ്പന്നങ്ങളും അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

  ആര്‍ മാധവന്‍ (R Madhavan)

  വീഗനായി മാറിയ മാധവന്‍ നേരത്തെ വെജിറ്റേറിയന്‍ ആയിരുന്നു. തന്റെ കരിയറില്‍ ഉടനീളം മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും സ്ഥിരമായി പിന്തുണ നല്‍കുന്ന നടനാണ് മാധവന്‍. 2012 ല്‍ 'പെറ്റ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയും മാധവന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  ഇഷ ഗുപ്ത (Isha Gupta)

  പെറ്റ അംഗം കൂടിയായ ഇഷ ഗുപ്ത വീഗനാണ്. അത് ഇഷയുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുക, മെച്ചപ്പെട്ട ജീവിതശൈലി നയിക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക എന്നിവയായിരുന്നു ഇഷയെ പ്രചോദിപ്പിച്ച ഘടകങ്ങള്‍. വെജിറ്റേറിയനായിരുന്ന ഇഷ 2015 ലാണ് വീഗനായിമാറിയത്.

  ജോണ്‍ അബ്രഹാം (John Abraham)

  മൃഗങ്ങളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ടാണ് ജോൺ എബ്രഹാംവീഗനായി മാറിയത്. മൃഗങ്ങളോട് എന്നും വാത്സല്യം കാണിച്ചിട്ടുള്ള അദ്ദേഹം മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ നിന്ന് അവയെ സംരക്ഷിക്കാനും മുൻകൈ എടുക്കുന്നു.

  ആലിയ ഭട്ട് (Alia Bhatt)

  ആലിയ ഭട്ടിന് മൃഗങ്ങളോടുള്ള സ്‌നേഹം നമുക്ക് സുപരിചിതമാണ്. എന്നാല്‍ അവർ എല്ലായ്‌പ്പോഴും ഒരു വീഗൻ ആയിരുന്നില്ല. ഗ്രീൻ ക്ലബ്ബിലെ പുതിയ അംഗമാണ് ആലിയ. ഇന്ത്യയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കോഎക്‌സിസ്റ്റ് എന്ന ചാരിറ്റി സംഘടനയും ആലിയ സ്ഥാപിച്ചിട്ടുണ്ട്.

  സോനം കപൂര്‍ അഹൂജ (Sonam Kapoor Ahuja)

  ഗ്രീൻ ക്ലബ്ബിന്റെ പ്രധാന പ്രചാരകയാണ് സോനം കപൂര്‍. സോനം ഒരു പഞ്ചാബി ആണ്. നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍, പ്രത്യേകിച്ച് കടല്‍ വിഭവങ്ങളോട് ഏറെ താത്പര്യം ഉള്ള ആളായിരുന്നു സോനം. പിന്നീട് അവള്‍ ആരോഗ്യത്തെ കുറിച്ച് ബോധവതിയാവുകയും ലാക്ടോസ് അസഹിഷ്ണുത കാരണം വീഗനിസത്തിലേക്ക് തിരിയുകയുമായിരുന്നു.
  Published by:Sarath Mohanan
  First published: