• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വരാനിരിക്കുന്നത് ജലം ഇല്ലാത്ത കാലം


Updated: March 22, 2018, 2:31 PM IST
വരാനിരിക്കുന്നത് ജലം ഇല്ലാത്ത കാലം

Updated: March 22, 2018, 2:31 PM IST
ഇന്ന് ലോക ജലദിനം. ജലത്തിന്റെ 75 ശതമാനവും ഉപയോഗ ശൂന്യമായിക്കഴിഞ്ഞു എന്ന ഞെട്ടിക്കുന്ന വാർത്ത വന്ന കാലത്ത് അതിജീവനത്തിന്റെ മാർഗം അന്വേഷിക്കുകയാണ് മനുഷ്യനും മരങ്ങളും മറ്റു ജീവികളും. നൂറ്റി ഇരുപത് കോടിയിൽ അധികം ജനങ്ങൾ ആണ് ലോകത്ത് കുടി വെള്ളമില്ലാതെ യാതനകളിൽ ജീവിക്കുന്നത്. 2050ഓടെ ലോകത്ത് പകുതി മനുഷ്യർക്കും കുടിവെള്ളം ലഭിക്കില്ല എന്നാണ് കണക്ക്. ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും പരിസ്ഥിതി നശീകരണവും വര്‍ധിച്ചു വരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവും എല്ലാം ജലക്ഷാമത്തിന് കാരണമാകുന്നു.

വരാനിരിക്കുന്ന വലിയ വിപത്തിനെ ഓർമിപ്പിക്കുകയാണ് ഈ ജലദിനം. ഒരു തുള്ളി ജലത്തിനായി തൊണ്ട പൊള്ളി ദാഹിച്ച് മരിക്കുന്നവരുടെ ഭൂമിയാണിതെന്ന് ഓർക്കാനുള്ള ദിവസമാണ്. നൂറ്റി ഇരുപത് കോടിയിലധികം ജനങ്ങളാണ് ലോകത്ത് കുടി വെള്ളമില്ലാതെ യാതനകളിൽ ജീവിക്കുന്നത്. 2050 ഓടെ ലോകത്ത് പകുതി മനുഷ്യർക്കും കുടിവെള്ളം ലഭിക്കില്ലെന്നാണ് കണക്ക്.

ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും പരിസ്ഥിതി നശീകരണവും വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ജലക്ഷാമത്തിന് കാരണമാകുന്നു. വനങ്ങളും ജലസ്രോതസ്സുകളും, തണ്ണീര്‍ത്തടങ്ങളും, ചതുപ്പുകളും, കുളങ്ങളും പാടങ്ങളും എല്ലാം നശിക്കുകയും മലിനമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നദികൾ ജീവ ഞരമ്പുകളാണെന്നും അവ ഇല്ലാതാകുമ്പോൾ ഭൂമി മൃതശരീരമാണെന്നും ജലദിനം ഓർമിപ്പിക്കുന്നു.
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍