• HOME
  • »
  • NEWS
  • »
  • life
  • »
  • World Wildlife Day | പ്രകൃതിഭംഗിയും വന്യജീവി സമ്പത്തും ആസ്വദിക്കാൻ ഇന്ത്യയിലെ മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ

World Wildlife Day | പ്രകൃതിഭംഗിയും വന്യജീവി സമ്പത്തും ആസ്വദിക്കാൻ ഇന്ത്യയിലെ മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ

2022ലെ ലോക വന്യജീവി ദിനത്തിൽ, ഇന്ത്യയിലെ പ്രകൃതി സൗന്ദര്യവും വന്യജീവി സമ്പത്തും ആസ്വദിക്കാൻ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ച് സ്ഥലങ്ങൾ താഴെ പറയുന്നവയാണ്.

  • Share this:
    ലോകമെമ്പാടും മാർച്ച് 3 ലോക വന്യജീവി ദിനമായി (World Wildlife Day) ആഘോഷിക്കുകയാണ്. ഭൂമിയിൽ വൈവിധ്യമാർന്ന ഒട്ടേറെ സസ്യജന്തുജാലങ്ങളുണ്ട് ( flora and fauna). പ്രകൃതിയുടെ മനോഹാരിതയും വൈവിധ്യമാർന്ന വന്യജീവി (Wild life)സമ്പത്തും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഇന്ന്, 2022ലെ ലോക വന്യജീവി ദിനത്തിൽ, ഇന്ത്യയിലെ പ്രകൃതി സൗന്ദര്യവും വന്യജീവി സമ്പത്തും ആസ്വദിക്കാൻ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ച് സ്ഥലങ്ങൾ താഴെ പറയുന്നവയാണ്.

    1. രൺഥംഭോർ ദേശീയ ഉദ്യാനം
    രൺഥംഭോർ ദേശീയ ഉദ്യാനം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതമായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങൾ സാഹസിക സഫാരികൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതിനുള്ള അവസരം ഇവിടെ ലഭിക്കും. സഫാരികളുടെ ആവേശം ആസ്വദിക്കുന്നതിന് പുറമെ അതിമനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ കാണാനും കഴിയും. രാജസ്ഥാനിലെ രൺഥംഭോറിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സംരക്ഷണ ഉദ്യാനം ഒരു ഘട്ടത്തിൽ മഹാരാജാക്കൻമാരുടെ പ്രിയപ്പെട്ട നായാട്ട് കേന്ദ്രമായിരുന്നു.

    2. ജിം കോർബറ്റ് നാഷണൽ പാർക്ക്
    പർവതപ്രദേശമായ നൈനിറ്റാളിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ജിം കോർബറ്റ് ദേശീയ ഉദ്യാനം മികച്ച വന്യജീവി അനുഭവം പങ്കുവെയ്ക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ്. ഇത് ഏറ്റവും വലിയ കോർബറ്റ് ടൈഗർ റിസർവിന്റെ ഭാഗമാണ്.
    ഇവിടം സന്ദർശിക്കുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് വെള്ള കടുവയെ കാണാൻ കഴിയും. കടുവകളെ കൂടാതെ, പുള്ളിമാൻ, ആന, സ്വർണ്ണ നിറത്തിലുള്ള കുറുക്കൻ, സാമ്പാർ മാനുകൾ എന്നിവയെയും കാണാൻ കഴിയും. കോസി നദിയുടെയും കോർബറ്റ് വെള്ളച്ചാട്ടത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനും അവസരം ലഭിക്കും.

    3. കാസിരംഗ നാഷണൽ പാർക്ക്
    ആസാമിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയ ഉദ്യാനം അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ നിങ്ങൾക്ക് അവസരം നൽകും. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വാസസ്ഥലങ്ങളിലൊന്നാണിത്. കാണ്ടാമൃ​ഗങ്ങൾക്ക് പുറമെ ഈ സംരക്ഷിത വന മേഖലയിൽ മാൻ, കാട്ടുപോത്തുകൾ എന്നിവയെയും കാണാൻ കഴിയും. തേയിലത്തോട്ടങ്ങളുടെയും വാച്ച് ടവറിന്റെയും മനോഹാരിതയും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

    4. കൊയ്ന വന്യജീവി സങ്കേതം
    യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ഏറ്റവും മനോഹരമായ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണിത്. പച്ചപ്പ് നിറഞ്ഞ ഈ വന്യജീവി സങ്കേതം രാജവെമ്പാലകളുടെയും റോയൽ ബംഗാൾ കടുവകളുടെയും വിവിധയിനം പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിനോദസഞ്ചാരികൾക്ക് ഉന്മേഷം പകരുന്ന മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്.

    5. കാരക്കോറം വന്യജീവി സങ്കേതം
    ജമ്മു കശ്മീരിലെ പർവതപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ അതിശയകരമായ കാഴ്ചയേക്കാൾ മികച്ചതായി മറ്റെന്താണ് ഉള്ളത്. കാരക്കോറം വന്യജീവി സങ്കേതത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രകൃതിയുടെ ഏറ്റവും മനോഹരമായ വന്യജീവി സമ്പത്താണ്. ഏതൊരു പ്രകൃതി സ്നേഹിയും തീർച്ചയായും സന്ദർശിക്കേണ്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണിത്. ഇവിടെ ടിബറ്റൻ അണ്ണാൻ, കാട്ടുപോത്തുകൾ, മഞ്ഞു പുള്ളിപ്പുലികൾ, ചുവന്ന കുറുക്കൻ, ചെന്നായ്ക്കൾ, നീർനായ് തുടങ്ങി വൈവിധ്യമാർന്ന ജന്തുജാലങ്ങളെ കാണാൻ കഴിയും.
    Published by:Arun krishna
    First published: