• HOME
 • »
 • NEWS
 • »
 • life
 • »
 • World Youth Day | ഇന്ന് അന്താരാഷ്ട്ര യുവജനദിനം: വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ, സാമ്പത്തിക വിടവുകൾ എങ്ങനെ പരിഹരിക്കാം?

World Youth Day | ഇന്ന് അന്താരാഷ്ട്ര യുവജനദിനം: വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ, സാമ്പത്തിക വിടവുകൾ എങ്ങനെ പരിഹരിക്കാം?

2021-ലെ ഒരു യുഎന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ യുവാക്കളുടെ വളര്‍ച്ച തടയുന്നതിന് പഴയ ജനറേഷന്‍ എങ്ങനെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നുണ്ട്.

 • Last Updated :
 • Share this:
  യുവാക്കള്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരികവും നിയമപരവുമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2000 ഓഗസ്റ്റ് 12 മുതലാണ് ഐക്യരാഷ്ട്രസഭ (UN) അന്താരാഷ്ട്ര യുവജന ദിനം (international youth day) ആചരിക്കാൻ തുടങ്ങിയത്. ''എല്ലാ പ്രായക്കാര്‍ക്കുമായി ഒരു ലോകം സൃഷ്ടിക്കാം '' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ പ്രമേയം.

  എല്ലാ ജനറേഷനിലുമുള്ള ആളുകള്‍ക്കിടയില്‍ ഡിജിറ്റല്‍, സാമൂഹിക, സാമ്പത്തിക, ആശയവിനിമയ വിടവുകള്‍ നികത്തുകയും തലമുറകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കുകയും എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമ്പൂര്‍ണ്ണവും സന്തുലിതവുമായ ഒരു ലോകം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

  കൂടാതെ, തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും തുല്യ പ്രവേശനം ലഭിക്കാത്ത നിരവധി പേരുണ്ട്. ലോകമെമ്പാടുമുള്ള യുവാക്കള്‍ ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, അക്രമം, സാമൂഹിക അനീതികള്‍, വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്, തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കല്‍ എന്നിങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതിനാല്‍ യുവാക്കള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കണം.


  2021-ലെ ഒരു യുഎന്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടില്‍ യുവാക്കളുടെ വളര്‍ച്ച തടയുന്നതിന് പഴയ ജനറേഷന്‍ എങ്ങനെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നുണ്ട്. ഈ തടസ്സങ്ങള്‍ അവരുടെ ജീവിതത്തെ മാത്രമല്ല ബാധിക്കുന്നത്, എല്ലാ പ്രായക്കാര്‍ക്കും പ്രയോജനം ചെയ്യുന്ന നയങ്ങള്‍ നിലവില്‍ വരുന്നത് തടയുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

  2021-ലെ ഒരു വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം, 2030 വരെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കൗമാരക്കാരും യുവജനങ്ങളും ഉള്ള രാജ്യമായി ഇന്ത്യ തുടരും. എന്നിരുന്നാലും, ഇവര്‍ക്കിടയിലുള്ള ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ വേണ്ടത്ര പരിശ്രമിക്കുന്നുണ്ടോയെന്നും ഇന്ത്യയിലെ യുവാക്കള്‍ക്ക് ലോകത്തെവിടെയുമുള്ള ജോലികളിലേക്ക് തുല്യമായ പ്രവേശനം ഉണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

  also read: സ്ലിപ്പ്-ഓണ്‍ മുതല്‍ ലോഫേഴ്‌സ് വരെ; പുരുഷന്മാര്‍ക്കു വേണ്ടിയുള്ള അഞ്ച് തരം ഷൂസുകള്‍

  ഇന്ത്യയില്‍ തെരുവില്‍ കഴിയുന്ന കുട്ടികളെ കുറിച്ചും നാം മറക്കരുത്. മതിയായ ഭക്ഷണമോ സുരക്ഷിതത്വമോ വിദ്യാഭ്യാസമോ ഇല്ലാതെ ദാരിദ്ര്യ ജീവിതം നയിക്കുന്ന 400,000- 800,000 കുട്ടികള്‍ രാജ്യത്തുണ്ടാകാമെന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടില്‍ ഈ കുട്ടികളെ ഉള്‍പ്പെടുത്തേണ്ടതും അനിവാര്യമാണ്.

  നഗരത്തിലെയും ഗ്രാമത്തിലെയും കുട്ടികള്‍ തമ്മിലുള്ള വലിയ വ്യത്യാസവും കോവിഡ് മഹാമാരി നമുക്ക് കാണിച്ചുതന്നു. അസിം പ്രേംജി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 60 ശതമാനം സ്‌കൂള്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമല്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സ് (ICRIER) നടത്തിയ മറ്റൊരു സര്‍വേയില്‍, ഇന്ത്യയിലെ സ്‌കൂള്‍ കുട്ടികളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമേ വിദൂര വിദ്യാഭ്യാസം ലഭിക്കുന്നുള്ളൂവെന്ന് വ്യക്തമാകുന്നുണ്ട്. ഒരു കുട്ടിയും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ വിടവുകള്‍ നികത്തുകയും മികച്ച വിദ്യാഭ്യാസ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

  സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ വേര്‍തിരിവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം (education) ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് നമുക്ക് തുടങ്ങാം. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാനാകും.

  വിദ്യാഭ്യാസത്തെയും പഠനത്തെയും ബാധിക്കുന്ന എല്ലാ തരത്തിലുള്ള അസമത്വങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ SDG 4 ഊന്നിപ്പറയുന്നു. ലിംഗവിവേചനമാണ് ഇതില്‍ എടുത്തുപറയുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ തൊഴിലധിഷ്ഠിത പരിശീലനം നേടുന്നതിനോ തടസ്സം സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് നാം മനസ്സിലാക്കണം. ടോയ്ലറ്റ് സൗകര്യങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത വഴികള്‍, വീട്ടുജോലികള്‍, നേരത്തെയുള്ള വിവാഹം തുടങ്ങിയ കാരണങ്ങളാല്‍ അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാതിരിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ സ്‌കോളര്‍ഷിപ്പുകള്‍, ഇന്‍സന്റീവുകള്‍, എന്നിവ നല്‍കണം. മാത്രമല്ല, അവരുടെ രക്ഷിതാക്കളെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.

  ലിംഗപരമായ ഐഡന്റിറ്റിയും ഓറിയന്റേഷനും കാരണം അര്‍ഹമായ അവസരങ്ങള്‍ ലഭിക്കാത്ത എല്‍ജിബിടിക്യൂ യുവാക്കള്‍ക്കും കൂടുതല്‍ ബഹുമാനവും പരിഗണനയും നല്‍കേണ്ടതുണ്ട്. ദാരിദ്ര്യം, ലിംഗഭേദം, വംശീയത, മതം എന്നിവയോ അല്ലെങ്കില്‍ ഭാഷാ പ്രശ്‌നങ്ങളോ മറ്റ് വൈകല്യമോ ഉള്ളതിനാല്‍ ഒരു യുവാവിനും വിദ്യാഭ്യാസം നിഷേധിക്കരുത്. യുദ്ധവും കാലാവസ്ഥാ പ്രശ്‌നങ്ങളും അക്രമങ്ങളുമെല്ലാം പതിവായി ഉണ്ടാകുന്ന ഒരു ലോകത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്, അതിനാല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം.

  ലേഖകൻ: രാജേഷ് ഭാട്ടിയ (ട്രീ ഹൗസ് എഡ്യുക്കേഷന്‍ സ്ഥാപകന്‍)
  Published by:Amal Surendran
  First published: