• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആറുലക്ഷം രൂപയുടെ ചോക്ലേറ്റ്

എക്‌സ്‌ക്ലൂസിവ് ചോക്ലേറ്റിന്റെ ആയിരം പീസുകള്‍ മാത്രമെ പുറത്തിറക്കിയിട്ടുള്ളു


Updated: March 24, 2018, 11:09 PM IST
ആറുലക്ഷം രൂപയുടെ ചോക്ലേറ്റ്
എക്‌സ്‌ക്ലൂസിവ് ചോക്ലേറ്റിന്റെ ആയിരം പീസുകള്‍ മാത്രമെ പുറത്തിറക്കിയിട്ടുള്ളു

Updated: March 24, 2018, 11:09 PM IST
ഒരു ചോക്ലേറ്റിന് വില ആറുലക്ഷം!!!! ഞെട്ടണ്ട. സംഗതി സത്യമാണ്. പോര്‍ചുഗലില്‍ നടക്കുന്ന അന്തരാഷ്ട്ര ചോക്ലേറ്റ് ഫെസ്റ്റിവലിലാണ് ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് അവതരിപ്പിച്ചത്. 23 കാരറ്റ് സ്വര്‍ണ്ണം പൂശിയ ചോക്ലേറ്റിന് ഗ്ലോറിയസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുങ്കുമ നാര്, ബ്ലാക് ചോക്ലേറ്റ്, മഡഗാസ്‌കറില്‍ നിന്നുള്ള വനില, വൈറ്റ് ട്രഫില്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ ചോക്ലേറ്റില്‍ ഒരു രഹസ്യ ചേരുവയും അടങ്ങിയിട്ടുണ്ട്.

ഏതാണ്ട് ഒരുവര്‍ഷമെടുത്താണ് ഇത് പാകപ്പെടുത്തിയെടുത്തതെന്നാണ് ഗ്ലോറിയസ് നിര്‍മ്മാതാവ് ഡാനിയല്‍ ഗോമസ് അറിയിച്ചിരിക്കുന്നത്. ഈ എക്‌സ്‌ക്ലൂസിവ് ചോക്ലേറ്റിന്റെ ആയിരം പീസുകള്‍ മാത്രമെ പുറത്തിറക്കിയിട്ടുള്ളു. ലോകത്തിലെ വിശേഷ ചോക്ലേറ്റിന്റെ പാക്കിംഗിലുമുണ്ട് പ്രത്യേകത. സ്വര്‍ണ്ണനിറം പൂശിയ ആയിരക്കണക്കിന് സ്വരോവ്‌സ്‌കി ക്രിസ്റ്റലുകളും മുത്തുകളും പതിപ്പിച്ച് തടിനിര്‍മ്മിതമായ പ്രത്യേക ബോക്‌സിലാണ് ഗ്ലോറിയസ് എത്തുന്നത്.
First published: March 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍