ജനുവരി
സാമ്പത്തികപ്രതിസന്ധികള്‍ക്ക് അറുതി വരും. ജോലിസ്ഥലത്ത് പുതിയൊരു വ്യക്തിയുമായി പരിചയത്തിലാകും. ആത്മവിശ്വാസം വര്‍ധിക്കും. ചെറിയ ചില യാത്രകള്‍ പോകാന്‍ പദ്ധതിയിടും. എന്നാല്‍ ചില കാരണങ്ങളാല്‍ അവ മാറ്റിവെയ്ക്കേണ്ടി വരും. കഠിനമായ ചില ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ പുതിയ സമീപനങ്ങള്‍ സ്വീകരിക്കേണ്ടിവരും.
ബന്ധങ്ങള്‍: ദീര്‍ഘകാലമായി കാണാതിരുന്ന ചില വ്യക്തികളെ കാണാന്‍ ഇടയാകും. നിങ്ങളെ ഉപേക്ഷിച്ച് പോയ ചിലരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും.
തൊഴില്‍മേഖല: കൈവിട്ടുപോയ ചില അവസരങ്ങള്‍ നിങ്ങള്‍ക്ക് വീണ്ടും ലഭിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചിലര്‍ നിങ്ങളുടെ സീനിയേഴ്സിന് ചോര്‍ത്തിക്കൊടുക്കും. ജോലിയില്‍ നിന്ന് കുറച്ച് ദിവസം ഇടവേളയെടുക്കുന്നത് ഉത്തമമാണ്.
ഭാഗ്യനിറം: ചുവപ്പ്
ഫെബ്രുവരി
നിങ്ങളുടെ ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തമായ പരിഹാരം ലഭിക്കും. ശരിയായ ആശയവിനിമയത്തിലൂടെ ജോലി സാധ്യതകള്‍ വര്‍ധിക്കും. നിങ്ങളുടെ നിലപാടിനെപ്പറ്റി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. കാലങ്ങളായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു ജോലി പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീ നിങ്ങളെ സഹായിക്കും. വ്യക്തിപരമായ ചില കാര്യങ്ങളില്‍ തീരുമാനമെടുക്കും.
ബന്ധങ്ങള്‍: തിരക്ക്പിടിച്ച ദിവസങ്ങളാണ് ഈ മാസം നിങ്ങളെ കാത്തിരിക്കുന്നത്.
തൊഴില്‍മേഖല: വളരെ സങ്കീര്‍ണ്ണമായ ചില കാര്യങ്ങൾ ചെയ്യേണ്ടി വരും. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചെയ്യാന്‍ ശ്രമിക്കണം. ജോലിയിലെ നിങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച് ആളുകള്‍ രംഗത്തെത്തും.
ഭാഗ്യനിറം: അക്വാമറൈന്‍ ബ്ലൂ
മാര്‍ച്ച്
പുതിയ വീട് വെയ്ക്കാനും നിലവിലെ വീട് പുതുക്കാനും അനുകൂല സമയം. നിങ്ങളുടെ മൂത്ത കുട്ടിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചില ലളിതമായ ജോലികള്‍ വളരെ മടുപ്പിക്കുന്നതായി തോന്നിയേക്കാം. എന്നാല്‍ പുതിയ രീതികളിലൂടെ അവ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. പഴയ ചില ഹോബികള്‍ പുനരാരംഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ബന്ധങ്ങള്‍: ജോലിസ്ഥലത്ത് പരിചയപ്പെടുന്ന ഒരാളോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. ഇക്കാര്യം നിങ്ങളുടെ അടുത്ത സുഹൃത്തിനോട് നിങ്ങള്‍ പറയും. വിവാഹിതര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും.
തൊഴില്‍മേഖല: ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ കാലതാമസം നേരിട്ടേക്കാം. ഓഫീസില്‍ പുതുതായി എത്തിയ ചിലരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഏറ്റവും പുതിയ ചില ഗാഡ്ജെറ്റ്സുകള്‍ ഉപയോഗിക്കാന്‍ സാധ്യത കാണുന്നു.
ഭാഗ്യനിറം: റാസ്പ്ബെറി
ഏപ്രില്‍
പ്രതിസന്ധികളെ നേരിടുന്നതില്‍ അസാമാന്യ പാടവം കാണിക്കും. ചില പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ദിവസം. പുതിയ രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളില്‍ ആകൃഷ്ടനാകും. ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ഉത്തമദിനം. കണ്ടന്റ് റൈറ്റിംഗ്, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലയില്‍ ഉള്ളവര്‍ക്കും ഉത്തമമാസമാണിത്.
ബന്ധങ്ങള്‍: ജോലിയും ബന്ധങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെടും. ചിലരുമായുള്ള ബന്ധങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കും.
തൊഴില്‍മേഖല: തൊഴിലാളികളുടെ അഭാവം കാരണം ഓഫീസിലെ എല്ലാ ജോലികളും ചെയ്യേണ്ടതായി വരും. ഇപ്പോള്‍ കഠിനമെന്ന് തോന്നുന്ന ജോലികളില്‍ നിന്ന് പിന്നീട് ലാഭമുണ്ടാകും. വിപണിയിലെ മത്സരം നിങ്ങളെ കൂടുതല്‍ ഊര്‍ജസ്വലനാക്കും.
ഭാഗ്യനിറം: വയലറ്റ്
മെയ്
വിഷമങ്ങള്‍ അലട്ടുന്ന കാലം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം മുന്നോട്ടുപോകുന്നത് ചിലപ്പോള്‍ ചില തിരിച്ചടികള്‍ തന്നേക്കാം. വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. അപരിചിതരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക.
ബന്ധങ്ങള്‍: പങ്കാളിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചാലും എല്ലാകാര്യങ്ങളിലും വളരെ വൈകാരികമായി പ്രതികരിക്കും. പങ്കാളിയില്‍ നിന്നുള്ള പരിഗണന കുറയുന്നതായി നിങ്ങള്‍ക്ക് തോന്നാം.
തൊഴില്‍മേഖല: വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് മികച്ച സമയം. ചെറിയ ചില ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് സമയമെടുക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. മോട്ടിവേഷന്‍ കുറയുന്ന കാലം. അത് നിങ്ങളുടെ ജോലിയേയും ബാധിച്ചേക്കാം.
ഭാഗ്യനിറം: ബോട്ടില്‍ ഗ്രീന്‍
ജൂണ്‍
ഈഗോ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ജോലി വളരെ അരോജകമായി തോന്നിയേക്കാം. പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പരിശ്രമിക്കേണ്ട കാലം. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വേണ്ടപ്പെട്ടവരുടെ സഹായമുണ്ടാകും. തൊഴില്‍ രംഗത്തെ ബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോണം.
ബന്ധങ്ങള്‍: പ്രണയ ബന്ധത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉടലെടുക്കും. വളരെ ക്ഷമയോടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. പുതുതായി പ്രണയത്തിലായവര്‍ വളരെ ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ട കാലം.
തൊഴില്‍രംഗം: ആഗ്രഹിച്ചതൊന്നും നിങ്ങള്‍ക്ക് ലഭിച്ചെന്ന് വരില്ല. എന്നാല്‍ ചില അധിക ചുമതലകള്‍ നിങ്ങളെത്തേടിയെത്തിയേക്കാം. മറ്റുള്ളവരുമായി സഹകരിച്ച് നടത്തുന്ന പദ്ധതികള്‍ ലാഭത്തിലാകും.
ഭാഗ്യനിറം: ക്രീം
ജൂലൈ
നേട്ടങ്ങള്‍ ലഭിക്കുന്ന സമയം. ചില പ്രതിസന്ധികള്‍ ഉണ്ടായേക്കാം. പുതിയ ചില കരാറുകളില്‍ നിന്ന് ലാഭമുണ്ടാകും. പഴയ സുഹൃത്തുക്കള്‍ സഹായത്തിനായി നിങ്ങളെ സമീപിക്കും.
ബന്ധങ്ങള്‍: മുതിര്‍ന്നവരുമായുള്ള ചില കണ്ടുമുട്ടലുകള്‍ നിങ്ങള്‍ക്ക് ആശ്വാസം പകരും. ദേഷ്യം നിയന്ത്രിക്കുന്നത് ഉത്തമം. അനുയോജ്യമായ വിവാഹാലോചനകള്‍ വരും.
തൊഴില്‍മേഖല: പുതിയ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ തുടങ്ങും. ഒരു ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നിങ്ങള്‍ക്കാകും. രസകരമായ ചില സംഭവങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം.
ഭാഗ്യനിറം: ഇലക്ട്രിക് ബ്ലൂ
ആഗസ്റ്റ്
നിങ്ങളുടെ ചില അടുത്ത സൗഹൃദങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കണമെന്നില്ല. നിങ്ങളെ പരാജയപ്പെടുത്തി ചിലര്‍ മുന്നിലെത്തും. അവരുടെ ലക്ഷ്യം അവ്യക്തമാണ്. ചില സംഭവത്തിന് ശേഷം നിങ്ങളുടെ ആത്മവിശ്വാസം തകര്‍ന്നേക്കാം. അവ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണം. വളരെ കാലങ്ങളായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ ലഭിക്കും. മറ്റൊരാള്‍ക്ക് സര്‍പ്രൈസ് കൊടുക്കാന്‍ നിങ്ങള്‍ പദ്ധതിയിടും.
ബന്ധങ്ങള്‍: ഒരു സുഹൃത്ത് നിങ്ങളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയേക്കാം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.
തൊഴില്‍ മേഖല: കുടുതല്‍ പ്രചോദനം ലഭിക്കുന്ന സംഭവങ്ങളുണ്ടാകും. ജോലികള്‍ ഗൗരവമായി എടുക്കും. നേടാന്‍ കഴിയില്ലെന്ന് തോന്നിയ പലതും നിങ്ങളെത്തേടിയെത്തും.
ഭാഗ്യനിറം: റസ്റ്റ്
സെപ്റ്റംബര്‍
സ്വയം ഒരു മാറ്റം വേണമെന്ന് ആലോചിക്കുന്ന സമയം. പ്രണയബന്ധങ്ങളുണ്ടാകാന് അനുകൂല സമയം. സുഹൃത്തുക്കളുമായി യാത്ര പോകാന്‍ അവസരം ലഭിക്കും.
ബന്ധങ്ങള്‍: ചിലകാര്യങ്ങള്ക്കായി നിങ്ങള്‍ വളരെയധികം സ്വപ്നം കാണും. എന്നാല്‍ അവ ലഭിച്ചെന്ന് വരില്ല. പ്രണയബന്ധങ്ങള്‍ ഊര്‍ജസ്വലമാക്കാന്‍ പുതിയ രീതികള്‍ അവലംബിക്കും.
തൊഴില്‍ മേഖല: ജോലിയില്‍ ആദ്യം കാണിച്ച പിഴവ് തിരുത്തി മുന്നോട്ട് പോകും. ശരിയായത് തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ മോശമായ പ്രകടനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അതൃപ്തി രേഖപ്പെടുത്തും.
ഭാഗ്യനിറം: പച്ച
ഒക്ടോബര്‍
നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. നിങ്ങള്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തും. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. പുതിയ ചില ചിന്തകള്‍ നിങ്ങളില്‍ ഉടലെടുക്കും.
ബന്ധങ്ങള്‍: അടുത്ത ബന്ധങ്ങളില്‍ ചില വിള്ളലുകള്‍ വീഴും. പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുമെങ്കിലും പഴയകാല അനുഭവങ്ങള്‍ നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. പുതുതായി പ്രണയത്തിലായവര്‍ക്ക് ഉത്തമകാലം.
തൊഴില്‍മേഖല: ചില മാറ്റങ്ങള്‍ നേട്ടങ്ങളുണ്ടാക്കും. ചില പുതിയ പദ്ധതികള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ ശ്രദ്ധ കുറയും.
ഭാഗ്യനിറം: പര്‍പ്പിള്‍
നവംബര്‍
കുടുംബത്തിലെ ചിലരുടെ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. കുടുംബത്തിലെ എല്ലാ ബന്ധുക്കളെയും കാണാന്‍ ഇടവരും. കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡുകളും അംഗീകാരവും ലഭിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.
ബന്ധങ്ങള്‍: പ്രശസ്തനായ വ്യക്തി നിങ്ങളെ സൂഷ്മമായി നിരീക്ഷിക്കും. പണ്ട് നിങ്ങളെ അപമാനിച്ച വ്യക്തി നിങ്ങളോട് ക്ഷമ ചോദിക്കാനെത്തും. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പിന്തുണ ലഭിക്കില്ല.
തൊഴില്‍മേഖല: ജോലിസ്ഥലത്ത് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. നിങ്ങളുടെ ഉയര്‍ച്ചയില്‍ സഹപ്രവര്ത്തകന് അസൂയയുണ്ടാകും. പുതിയ ആശയങ്ങള്‍ ഫലവത്താകും. പുതിയ ബിസിനസ്സ് കരാറുകള്‍ ലഭിക്കും. അവ വ്യക്തമായി പരിശോധിച്ച ശേഷം മാത്രം മുന്നോട്ടുപോകുക.
ഭാഗ്യനിറം: ലൈലാക്
ഡിസംബര്‍
സഹപ്രവര്‍ത്തകനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പഠിക്കാന്‍, അല്ലെങ്കില്‍ ജോലിയ്ക്കായി വിദേശത്തേക്ക് പോകാന്‍ അവസരം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യത്തില്‍ ശ്രദ്ധവേണം. വൈകാരികമായി ചില പ്രശ്നങ്ങള്‍ അലട്ടും. മാനസിക സന്തോഷം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യണം.
ബന്ധങ്ങള്‍: പഴയ ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞ ചിലര്‍ അവരുടെ ഇഷ്ടം നിങ്ങളെ അറിയിക്കും. വളരെയധികം ആലോചിച്ച ശേഷം മാത്രം അതിന് മറുപടി നല്‍കണം.
തൊഴില്‍മേഖല: ഭാവിയിലേക്കുള്ള തീരുമാനങ്ങള്‍ ഘട്ടം ഘട്ടമായി എടുക്കേണ്ട സമയം. ചില വസ്തുതകള്‍ കണ്ടെത്താനുള്ള പര്യവേഷണത്തിന് നിങ്ങള്‍ തയ്യാറാകും. ജോലി സ്ഥലത്തെ പുതിയ ബോസ് വളരെ സൗഹൃദപരമായി ഇടപെടും.
ഭാഗ്യനിറം: ഓറഞ്ച്
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.