• HOME
  • »
  • NEWS
  • »
  • life
  • »
  • Kuzhimanthi | മന്തി വന്ന വഴി; കേരളത്തിൽ കുഴിമന്തി ആയത് എങ്ങനെ?

Kuzhimanthi | മന്തി വന്ന വഴി; കേരളത്തിൽ കുഴിമന്തി ആയത് എങ്ങനെ?

വ്യത്യസ്തമായ രുചിയും കുറഞ്ഞ കൊഴുപ്പുമുള്ള ബിരിയാണിയുടെ ചെറുപതിപ്പായ കുഴിമന്തി കേരളത്തിലേക്ക് കടന്നുവന്നത് എങ്ങനെയാണെന്ന് അറിയാമോ

  • Share this:
മലയാളികളുടെ തീന്‍മേശയിലേക്ക് 'കുഴിമന്തി' എന്ന വിഭവം കടന്ന് വന്നിട്ട്  അധികകാലമായില്ല. യെമനില്‍ ജന്മമെടുത്ത അറേബ്യന്‍ നാടുകളിലൂടെ പ്രശസ്തമായി ഒടുവില്‍ ഇങ്ങ് കേരളത്തില്‍ വരെ തരംഗമായി മാറിയ മന്തിയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. മന്തിയ്ക്ക് അറബിയിൽ മഞ്ഞുപോലെ മൃദുലം എന്നാണ് അർത്ഥം. കുഴിമന്തി എന്ന പേരിനെ ചൊല്ലി വിവാദം മുറുകുന്നതിനിടയിലും മന്തി പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ടഭക്ഷണത്തോടുള്ള പ്രണയം കൂടിയിട്ടേയുള്ളു. ചിക്കന്‍,ബീഫ്, മട്ടണ്‍ എന്നിങ്ങനെ വിവിധ തരം ഇറച്ചികള്‍ക്കൊപ്പം മന്തി ഇന്ന് ലഭ്യമാണ്. വ്യത്യസ്തമായ രുചിയും കുറഞ്ഞ കൊഴുപ്പുമുള്ള ബിരിയാണിയുടെ ചെറുപതിപ്പായ കുഴിമന്തി കേരളത്തിലേക്ക് കടന്നുവന്നത് എങ്ങനെയാണെന്ന് അറിയാമോ.

കുഴിമന്തിയെന്ന യെമന്‍ വിഭവത്തെ മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഉൾപ്പെടുത്തിയവരിൽ പ്രധാനിയാണ് മലപ്പുറം മൂന്നിയൂർ ആലിൻചുവട് സ്വദേശി പുള്ളിശ്ശേരി മുഹമ്മദലി എന്ന ‘മന്തി കാക്ക’. മന്തി വിഭവങ്ങളുണ്ടാക്കുന്നതിലെ മികവുകണ്ട് നാട്ടുകാർ നല്‍കിയ പേരാണ് ‘മന്തിക്കാക്ക’ എന്നത്. 16 വർഷങ്ങൾക്ക് മുൻപ് കുഴിമന്തിയെന്ന വിഭവത്തെ മലബാറിന് പരിചയപ്പെടുത്തിയത്  താനാണെന്ന് മുഹമ്മദലി അഭിമാനത്തോടെ പറയുന്നു. 2021 [ഡിസംബറില്‍ മനോരയോടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read:-'കുഴിമന്തി'യില്‍ ശ്രീരാമനുളള തംസ് അപ്പ്; ശ്രദ്ധക്കുറവിന് സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു

‌‘ ആദ്യമായി മന്തി വിഭവങ്ങൾ വരുന്നത് മലപ്പുറത്തെ ഡെലീഷ്യ ഹോട്ടലിലാണ്. ഏകദേശം 15 വർഷങ്ങൾക്കു മുൻപ്. അന്നതിന് മന്തി എന്നു മാത്രമേ പേരിട്ടിരുന്നുള്ളൂ. കുഴിയിൽ വച്ചല്ലാതെ മന്തി ഉണ്ടാക്കാനാവില്ല. അപ്പോൾപ്പിന്നെ കുഴിമന്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് പല ഹോട്ടലുകളും കുഴിമന്തി എന്ന പേരിൽ വിഭവം വിറ്റുതുടങ്ങിയതോടെ ആ പേര് ഹിറ്റായി.

Also Read:- ഒരു പോസ്റ്റ് ഒരു ലൈക് തുടര്‍ന്ന് മുട്ടന്‍ വിവാദം; കുഴിമന്തി ഇത്ര ഭീകരനായിരുന്നോ ?


 സൗദിയിലെ ഒരു മിലിറ്ററി ക്യാംപിൽ കുക്കായി നിൽക്കുമ്പോഴാണ് ഈ വിഭവത്തിന്റെ രുചിക്കൂട്ട് മുഹമ്മദാലി മനസ്സിലാക്കുന്നത്. ക്യാംപിലെ ചീഫ് കുക്ക് യെമൻ സ്വദേശിയായിരുന്നു. അദ്ദേഹത്തിൽനിന്ന് കുഴിമന്തിയുണ്ടാക്കുന്നതിൽ പരിശീലനം നേടി. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇവിടുത്തുകാർക്കും ഈ വിഭവം പരിചയപ്പെടുത്തിക്കൊടുത്തു. വളരെ ശ്രദ്ധയോടെ പാചകം ചെയ്യേണ്ട വിഭവമാണ് കുഴിമന്തി. അതിനുണ്ടാക്കുന്ന കുഴിക്കു പോലും ചില പ്രത്യേക കൂട്ടുകൾ വേണം.

ഇപ്പോൾ കേരളത്തിലെ വിവിധ ജില്ലകളിലും പുറത്തുമായി 180ൽ അധികം ഹോട്ടലുകളിൽ കുഴിമന്തിയുണ്ടാക്കാനുള്ള സജ്ജീകരണങ്ങളും മുഹമ്മദലി ഒരുക്കിക്കൊടുത്തു കഴിഞ്ഞു. കുഴി നിർമിക്കുന്നതിന്റെ മേൽനോട്ടം മുതൽ 10 ദിവസം അവിടെ താമസിച്ച് കുഴിമന്തി തയാറാക്കുന്ന വിധം അവിടത്തെ പാചകക്കാർക്ക് പഠിപ്പിച്ചുകൊടുക്കും വരെയുള്ളതാണ് ഇദ്ദേഹം നൽകുന്ന സേവനം.  യെമനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേക ചേരുവുകൾ ഉപയോഗിച്ചാണ് മസാല നിർമിക്കുന്നത്. ഇതിന്റെ കൂട്ടു മാത്രം മുഹമ്മദലി ആർക്കും പറഞ്ഞുകൊടുക്കില്ല. അത് രഹസ്യമാണ്.
Published by:Arun krishna
First published: