• HOME
  • »
  • NEWS
  • »
  • life
  • »
  • Yoga | 29 മിനിറ്റ് തലകീഴായി ഒരേ നിൽപ്; സ്കോർപിയോൺ പോസ് ചെയ്ത് ​ഗിന്നസ് ബുക്കിൽ ഇടം നേടി യോ​ഗ പരിശീലകൻ

Yoga | 29 മിനിറ്റ് തലകീഴായി ഒരേ നിൽപ്; സ്കോർപിയോൺ പോസ് ചെയ്ത് ​ഗിന്നസ് ബുക്കിൽ ഇടം നേടി യോ​ഗ പരിശീലകൻ

4 മിനിറ്റും 47 സെക്കൻഡും ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.

  • Share this:
    അത്യധികം ക്ഷമയും വഴക്കവുംവേണ്ട ഒരു ശാരീരിക പ്രവൃത്തിയും വ്യായാമ മാർ​ഗവുമാണ് യോ​ഗ (Yoga). ഏറെ ബുദ്ധിമുട്ടുള്ള നിരവധി യോഗാ പോസുകൾ ഉണ്ട്. അത്തരത്തിലൊന്നു ചെയ്ത് ഗിന്നസ് റെക്കോർ​ഡ് (Guinness World Record) കരസ്ഥമാക്കിയിരിക്കുകയാണ് ഒരു യോ​ഗ പരിശീലകൻ. 29 മിനിറ്റ് നേരം തലകീഴായി സ്കോർപിയോൺ പോസ് (Scorpion Pose) ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്.

    ദുബായ് (Dubai) ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യോഗ പരിശീലകനായ യാഷ് മൊറാദിയ (Yash Moradiya) ആണ് ഏറ്റവും കൂടുതൽ നേരം തലകീഴായി സ്കോർപിയോൺ പോസ് (വൃശ്ചികാസനം) ചെയ്ത് എല്ലാവരെയും വിസ്മയിപ്പിച്ചത്. 29 മിനിറ്റും നാല് സെക്കൻഡും ഈ പോസിൽ നിന്നാണ് ഇദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 4 മിനിറ്റും 47 സെക്കൻഡും ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഈ റെക്കോർഡാണ് യാഷ് മറികടന്നത്.



    22 കാരനായ യാഷ് സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് ആദ്യമായി യോഗ പരിശീലിക്കാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് വെറും എട്ട് വയസ്സായിരുന്നു പ്രായം. താമസിയാതെ യോ​ഗയെക്കുറിച്ചും പോസുകളെക്കുറിച്ചുമൊക്കെ ആ എട്ടു വയസുകാരനിൽ ജിജ്ഞാസ വളർന്നു. സ്ഥിരമായി യോഗാസനങ്ങൾ പരിശീലിക്കുകയും ചാമ്പ്യൻഷിപ്പുകളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് യോഗയെക്കുറിച്ച് കൂടുതലറിയാൻ യാഷ് തീരുമാനിക്കുകയും അത് പഠിക്കുകയും ചെയ്തു. താൻ നേടിയ അറിവും സ്ഥിരമായ പരിശീലനവും കൈമുതലാക്കി, കൂടുതൽ നേരം ഒരേ പോസിൽ നിൽക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.
    Also Read-ഇന്ന് ലോക നഴ്സസ് ദിനം; മഹാമാരിക്കാലത്ത് ജീവനും സുരക്ഷയും മറന്ന് പ്രവർത്തിച്ച മാലാഖമാരെ ഓർക്കാം

    സ്കോർപിയോൺ പോസ് ചെയ്ത് ​ഗിന്നസ് ബുക്കിൽ കയറിപ്പറ്റാൻ യാഷ് ദിവസവും മൂന്ന് മണിക്കൂർ വീതമാണ് പരിശീലനം നടത്തിയിരുന്നത്. ഇതിനാവശ്യമായ സ്ഥിരതയും ക്ഷമയും വളർത്തിയെടുക്കുകയും ചെയ്തു. ''ആദ്യത്തെ അഞ്ച് മിനിറ്റിന് ശേഷം, മനസിന് ധൈര്യം നൽകുക എന്നതായിരുന്നു വെല്ലുവിളി. എന്റെ ഉള്ളിലെ ആന്തരിക ശക്തിയാണ് എന്നെ മുന്നോട്ട് നയിച്ചത് '', യാഷ് പറഞ്ഞു. പോസ് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങിയെന്നും യാഷ് കൂട്ടിച്ചേർത്തു.

    Also Read-ട്രെയിനിൽ എസി കോച്ചുകൾ മധ്യഭാഗത്ത് വരുന്നത് എന്തുകൊണ്ട്? കാരണം അറിയാം

    അഞ്ച് വർഷത്തിലേറെയായി യാഷ് സ്കോർപിയോൺ പോസ് പരിശീലിച്ചു വരികയായിരുന്നു. സാവധാനമാണ് പോസ് ചെയ്യുന്നതിൽ പൂർണത കൈവരിച്ചത്. മറ്റ് പോസുകളേക്കാൾ കൂടുതൽ സ്ഥിരത സ്കോർപിയോൺ പോസിന് ആവശ്യമാണെന്ന് യാഷ് പറയുന്നു. കൂടുതൽ നേരം പോസ് ചെയ്യുന്നത് നിർണായക സാഹചര്യങ്ങളെ നേരിടാൻ ഒരാളെ സഹായിക്കുന്ന വിധം മാനസിക പ്രതിരോധം വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഒരാളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് യോ​ഗ സഹായിക്കുമെന്നും നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാനും അത് സഹായകരമാണെന്നും യാഷ് പറയുന്നു. ജീവിതത്തിന് ഒരു പുതിയ ദിശാബോധം നൽകാനും നമ്മുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും യോ​ഗ ചെയ്യുന്നത് വഴി സാധിക്കുമെന്നും യാഷ് കൂട്ടിച്ചേർത്തു.
    Published by:Naseeba TC
    First published: