'സെക്സില്ലാതെ പറ്റില്ല'; ലോക്ക്ഡൗൺ ലംഘിച്ച് രണ്ട് പുരുഷന്മാരുമായി ബന്ധപ്പെട്ടു; കുറ്റബോധമില്ലെന്ന് യുവതി

കഴിഞ്ഞ ഒരു മാസത്തിനിടെ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പങ്കാളികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി സർവേയിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: June 27, 2020, 12:25 PM IST
'സെക്സില്ലാതെ പറ്റില്ല'; ലോക്ക്ഡൗൺ ലംഘിച്ച് രണ്ട് പുരുഷന്മാരുമായി ബന്ധപ്പെട്ടു; കുറ്റബോധമില്ലെന്ന് യുവതി
News18 Malayalam
  • Share this:
ഇത്രയും നാൾ കോവിഡ് ലോക്ക്ഡൗൺ നിയമങ്ങളെല്ലാം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നു 32 കാരിയായ ക്ലെയറി. എന്നാൽ ഇനിയും സെക്സില്ലാതെ കഴിയാൻ പറ്റില്ലെന്ന് വന്നതോടെ ശാരീരിക അകലമെല്ലാം മറന്ന് വിവാഹിതരായ രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും അതിൽ കുറ്റബോധമില്ലെന്നും തുറന്നു പറയുകയാണ് യുകെ സ്വദേശിനി. മാസങ്ങളോളം ആരുമായി ബന്ധമില്ലാതെ അടച്ചുപൂട്ടിയിരിക്കാനാകില്ലെന്നും യുവതി പറയുന്നു.

''ഈ മഹാമാരിയുടെ കാലത്ത് സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം. പതിനായിരക്കണക്കിന് പേർ എല്ലാം ത്യജിച്ച് വീടിനുള്ളിൽ തന്നെ കഴിയുകയാണെന്നും അറിയാം. പക്ഷെ ഇതിനെല്ലാം ഉപരിയാണ് എന്റെ ലൈംഗിക തൃഷ്ണ. അതുകൊണ്ടാണ് ലോക്ക്ഡൗൺ ലംഘിക്കേണ്ടിവന്നത്''- യുവതി പറയുന്നു.

ലിവർപൂളിൽ ഷോപ്പ് അസിസ്റ്റന്റായാണ് വിവാഹമോചിതായ യുവതി ജോലി നോക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യമാസം നിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ച് വീട്ടിൽ തന്നെ അടച്ചിരിക്കുകയായിരുന്നു. യുകെയിൽ മാത്രം പതിനായിരക്കണക്കിന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

''ഞാൻ ഇനിയും ലോക്ക്ഡൗൺ ലംഘിക്കും. ആളുകൾ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഒരു സർക്കാരിന് എങ്ങനെ തടയാനാകും''- ക്ലെയറി ചോദിക്കുന്നു. ''മറ്റു രോഗങ്ങളൊന്നും ഇല്ലാത്ത യുവാക്കൾക്ക് കോവിഡ് ബാധ ഗുരുതരമായി മാറാൻ സാധ്യത വളരെ കുറവാണെന്നും അവർ പറയുന്നു.''വൈറസ് ബാധയേൽക്കാതിരിക്കാൻ ഈ വേനൽക്കാലം മുഴുവനും സെക്സൊന്നും കൂടാതെ വീട്ടിൽ ഇരിക്കാനാണ് ഞങ്ങളോട് പറയുന്നത്. ഈ വിലക്കിൽ ഉറച്ചുനിൽക്കാൻ അധികംപേർക്കും കഴിയുമെന്ന് തോന്നുന്നില്ല, ഈ നിയന്ത്രണങ്ങളെല്ലാം ഞങ്ങളുടെ സുരക്ഷയെ കരുതിയാണെന്ന് അറിയാം. പക്ഷേ ഒരു കൊക്കൂണിനുള്ളിൽ എല്ലാക്കാലത്തും ജീവിക്കാൻ കഴിയില്ല.''- ക്ലെയറി കൂട്ടിച്ചേർത്തു.

ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലെയറി ഒരു 30കാരനുമായി ഡേറ്റിങ്ങിലായിരുന്നു. വെബ്സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീഡിയോ കോളിലൂടെയും മറ്റും ബന്ധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഇതിനിടെ തമ്മിൽ കാണാനും തീരുമാനിച്ചു. അപ്പോഴാണ് ലോക്ക്ഡൗൺ വന്നത്. ''സെക്സ് ചാറ്റിങ്ങിലൂടെയും മറ്റും ഞങ്ങൾ മുന്നോട്ടുപോയി. അങ്ങനെ ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് വന്നതോടെ അദ്ദേഹം എന്റെ ഫ്ളാറ്റിലേക്ക് എത്തി. ഏറെ നാളായി കാത്തിരുന്നത് ആ നിമിഷത്തിന് വേണ്ടിയായിരുന്നു'' - യുവതിയെ ഉദ്ധരിച്ച് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.''രണ്ടാഴ്ചയിലൊരിക്കൽ ഫ്ളാറ്റിൽ ഞങ്ങൾ ഒത്തുകൂടും, ലൈംഗിക ബന്ധത്തിലേർപ്പെടും. ഞങ്ങൾ രണ്ടുപേർക്കും അതിൽ ഒരു തെറ്റും തോന്നുന്നില്ല. ഞങ്ങൾ ചെറുപ്പമാണ്. രോഗലക്ഷണങ്ങളുമില്ല.''- യുവതി പറയുന്നു. എന്നാൽ ലോക്ക്ഡൗൺ ലംഘിച്ച് ഒരു പുരുഷനൊപ്പം കഴിഞ്ഞിട്ടും മതിയാകാതെ വന്നതോടെ രണ്ടാമതൊരാളുമായും ഡേറ്റിങ്ങിലാണ് ഇപ്പോൾ യുവതി.

ലോക്ക്ഡൗൺ കാലത്ത് ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ചെറുപ്പക്കാരനായ ബിസിനസുകാരനാണ് രണ്ടാമൻ. ''ഒരുമാസം മുൻപാണ് ഞങ്ങൾ പരിചയപ്പെട്ടത്. കഴിഞ്ഞ ആഴ്ച വീട്ടിലെത്തി, ഞങ്ങൾ എല്ലാം മറന്ന് ഒന്നുചേർന്നു. ''- ക്ലെയറി പറയുന്നു.

ഇംഗ്ലണ്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പങ്കാളികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി ഇല്ലിസിറ്റ്എൻകൗണ്ടേഴ്സ്.കോം നടത്തിയ സർവേയിൽ പറയുന്നു. എന്നാൽ കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും സുരക്ഷാ കരുതൽ സ്വീകരിക്കണമെന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.
First published: June 27, 2020, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading