• HOME
 • »
 • NEWS
 • »
 • life
 • »
 • മൂന്നു ദിവസത്തെ പരിചയം മാത്രമുളളയാളോടൊപ്പം വാനിനുള്ളിൽ ജീവിക്കാൻ ജോലിയും നാടും ഉപേക്ഷിച്ച് യുവതി

മൂന്നു ദിവസത്തെ പരിചയം മാത്രമുളളയാളോടൊപ്പം വാനിനുള്ളിൽ ജീവിക്കാൻ ജോലിയും നാടും ഉപേക്ഷിച്ച് യുവതി

ഇപ്പോൾ ഫ്രഞ്ച് മലനിരകളിൽ വാനിലാണ് ഇരുവരും കഴിയുന്നത്. വീടുപോലെ രൂപമാറ്റം വരുത്തിയ പഴയ വാനിലാണ് ഇരുവരും താമസിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  റാച്ചേൽ ഹോൺ എന്ന 26കാരിയുടെ ജീവിതം വഴിമാറിയ ജീവിത കഥയാണിത്. സ്പെയിനിലേക്ക് ഒറ്റയ്ക്ക് യാത്ര പുറപ്പെടുമ്പോൾ ജീവിതം സമ്മാനിച്ച നിരാശയിലായിരുന്നു റാച്ചേൽ. ലൈഫ് കെയർ സെന്റിലെ ജോലി സമ്മാനിച്ച മരവിപ്പ് മാത്രമായിരുന്നു ജീവിതത്തിൽ. എന്നാൽ ആ യാത്ര അവളുടെ ജീവിതമാകെ മാറ്റി മറിച്ചു. യാത്രക്കിടെയാണ് 26കാരനായ ഫ്ളോറിയൻ റോക്വയിസിനെ പരിചയപ്പെടുന്നത്. വെറും മൂന്നു ദിവസത്തെ പരിചയം കൊണ്ട് മാത്രം ജോലിയും നാടും ഉപേക്ഷിക്കാൻ റാച്ചേൽ തീരുമാനിച്ചു.

  ഇപ്പോൾ ഫ്രഞ്ച് മലനിരകളിൽ വാനിലാണ് ഇരുവരും കഴിയുന്നത്. വീടുപോലെ രൂപമാറ്റം വരുത്തിയ പഴയ വാനിലാണ് ഇരുവരും താമസിക്കുന്നത്. സോളാർ പാനലിൽ നിന്നാണ് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ലൈഫ് കെയർ സെന്ററിൽ ജോലിക്കിടെ അടുത്ത് ഇടപഴകിയ പലരും ജീവൻ വിട്ടുപോയത് നേരിട്ട് കണ്ടവളാണ് താനെന്ന് റാച്ചേൽ പറയുന്നു. മനുഷ്യരുടെ അവസാന നിമിഷം നേരിൽ കണ്ടപ്പോഴാണ് ജീവിതം എത്രമാത്രം ചെറുതാണെന്ന് തിരിച്ചറിഞ്ഞത്. ലൈഫ് കെയർ സെന്ററിലെ ആ ദുരന്ത നിമിഷങ്ങൾ സഹിക്കാവുന്നതായിരുന്നില്ല. ജീവിതം അങ്ങനെ മരവിപ്പിലൂടെ കടന്നുപോയപ്പോഴായിരുന്നു യാത്ര പോയതും ഫ്ളോറിയനെ പരിചയപ്പെട്ടതും- റാച്ചേൽ പറഞ്ഞു.

  Also Read- വിവാഹമോതിരം മാലിന്യക്കൂമ്പാരത്തിൽ കൊണ്ടുപോയി കളഞ്ഞു; ആദ്യം നിരാശ, പിന്നെയൊരു ട്വിസ്റ്റ്

  ഫ്ളോറിയൻ കഴിഞ്ഞ ആറുവർഷമായി യാത്രയിലാണ്. നദിയിൽ കുളിയും ഇഷ്ടം പോലെയുള്ള ജീവിതവും എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷങ്ങളും കണ്ടപ്പോൾ മനസ്സുനിറഞ്ഞു. ഇരുവരും കണ്ടുമുട്ടുമ്പോൾ ഫ്ളോറിയൻ ഒരു സീസണൽ വർക്കറായിരുന്നു. കൃഷിയിടത്തിൽ പണിക്ക് പോകും. കൂലിയായി ആഹാരവും മറ്റും വാങ്ങും. ഫ്ളോറിയനെ പരിചയപ്പെട്ടശേഷം സ്വന്തം നാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റാച്ചേൽ, ജോലി രാജിവെച്ച് പുതിയൊരു നാടോടി ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു.

  സ്കോട്ട്ലന്റിലെ ഒരു ചെറു ടെന്റിലായിരുന്നു ഇരുവരും അടുത്ത മൂന്ന് മാസം ചെലവിട്ടത്. കൂടുതൽ സുരക്ഷിതമായി ഒരുമിച്ച് ജീവിക്കാനുള്ള പുതിയ സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. പിന്നാലെ പഴയൊരു വാൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി. ഇതിനെ വാസസ്ഥലമായി മാറ്റിയെടുത്തു. ഇപ്പോൾ ഫ്രഞ്ച് മലനിരകളിൽ ജീവിതം ആസ്വദിക്കുകയാണ് ഇരുവരും. മൂന്നു ദിവസം മാത്രം പരിചയമുള്ളയാൾക്കൊപ്പം ജീവിക്കാൻ ജോലിയും നാടും വിടുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് റാച്ചേൽ പറയുന്നു. തന്റെ ചുവടുവെയ്പ്പ് പിഴയ്ക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. റാച്ചേലിന്റെ രക്ഷിതാക്കളും അവളുടെ തീരുമാനത്തിന് ഒപ്പം നിന്നു.

  Also Read- നവജാത ശിശുക്കളെ ചുംബിക്കരുത്; ആ വാത്സല്യം ചിലപ്പോൾ വിനയായേക്കാം; വിദഗ്ധർ പറയുന്നു

  ''ഫ്ളോറിയനെ അവർക്ക് പരിചയപ്പെടണമായിരുന്നു. അങ്ങനെ ഫ്ളോറിയൻ അവരോടൊപ്പം കുറച്ച് ദിവസങ്ങൾ ഇംഗ്ലണ്ടിലെ വീട്ടിൽ അവർക്കൊപ്പം ചെലവഴിച്ചു. അവർക്കും ഫ്ളോറിയനെ ഇഷ്ടമായി. എന്നാൽ പരിയമില്ലാത്ത ആൾക്കൊപ്പം പോകുന്നതിൽ എന്റെ ആൺ സുഹൃത്തുക്കൾ അനിഷ്ടം പ്രകടിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയിക്കണമെന്നും അവർ പറഞ്ഞു. മൂന്നു മാസം ബ്രെഡും ജാമും മാത്രമായിരുന്നു ഭക്ഷണം. മുമ്പൊക്കെ അസുഖബാധിതയാകുമ്പോഴല്ലാതെ ഞാൻ ഇത് കഴിക്കില്ലായിരുന്നു. എന്നാൽ ഫ്ളോറിയനൊപ്പമുള്ള ജീവിതം എല്ലാം മാറ്റിമറിച്ചു''- റാച്ചേൽ പറയുന്നു. ‌

  പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിച്ചതായി റാച്ചേൽ പറയുന്നു. ചെടികളിൽ നിന്നുള്ള ഷാംപൂവും അലക്കുസോപ്പുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ജലത്തെ ഒട്ടും മലിനമാക്കാതെ തന്നെ. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പുതിയ തുണികൾ വാങ്ങുന്നതുമൊക്കെ അവസാനിച്ചു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോൾ ജീവിതം ലളിതമാകുന്നുവെന്നും റാച്ചേൽ പറയുന്നു. ഇലക്ട്രീഷ്യൻ ജോലികൾ അറിയാവുന്ന ഫ്ളോറിയൻതന്നെയാണ് വാനിനെ ഒരു വീടായി മാറ്റിയതിന് പിന്നിലും. 40 ലിറ്റർ ജലമാണ് വാനിൽ കരുതുക. രണ്ടുപേർക്കും ഒരാഴ്ചത്തേക്ക് ഇതുമതിയാകും. ഒരു വർഷം ഒരുമിച്ച് ജീവിച്ചശേഷം 2020 നവംബറിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ‌
  Published by:Rajesh V
  First published: