പത്തിലധികം പേരുമായി സെക്സിൽ ഏർപ്പെട്ടാൽ ക്യാൻസർ സാധ്യത കൂടും; ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനം

പഠനത്തിൽ പങ്കെടുത്തവരിൽ 22% പുരുഷന്മാരും 8% ൽ താഴെ സ്ത്രീകളും പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുണ്ടായിരുന്നവരാണ്

News18 Malayalam | news18-malayalam
Updated: February 14, 2020, 7:19 PM IST
പത്തിലധികം പേരുമായി സെക്സിൽ ഏർപ്പെട്ടാൽ ക്യാൻസർ സാധ്യത കൂടും; ഞെട്ടിക്കുന്ന വിവരങ്ങളുമായി പുതിയ പഠനം
sex-cancer
  • Share this:
ഒരാൾ തന്‍റെ ജീവിതകാലത്ത് പത്തിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള 50 വയസും അതിൽ കൂടുതലുമുള്ളവരെ ഉൾപ്പെടുത്തിയാണ് ഇംഗ്ലീഷ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗ് (ELSA)ൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരിൽ 22% പുരുഷന്മാരും 8% ൽ താഴെ സ്ത്രീകളും പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുണ്ടായിരുന്നവരാണ്. 0-1 ലൈംഗിക പങ്കാളികളുള്ള സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങൾക്ക് പത്തോ അതിലധികമോ ഉണ്ടെന്ന് പറഞ്ഞവർക്ക് 91% പേരും കാൻസർ ചികിത്സ തേടിയവരോ രോഗനിർണയം നടത്തുന്നവരോ ആണെന്ന് വ്യക്തമായി. 2 മുതൽ 4 വരെ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരിൽ ഒരു പങ്കാളി മാത്രമുള്ളവരെ അപേക്ഷിച്ച് അർബുദം ഉണ്ടാകാനുള്ള സാധ്യത 57% കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്തോ അതിലധികമോ പങ്കാളികളുള്ള പുരുഷൻമാരിൽ ക്യാൻസർ സാധ്യത 69% കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ ചെറുപ്പക്കാരായിരുന്നു. ഇവരിൽ കൂടുതൽപേരും പുകവലിക്കാരും സ്ഥിരമായി മദ്യപിക്കുന്നവരുമാണ്. ഇതും രോഗസാധ്യത വർധിപ്പിച്ചിരിക്കാമെന്ന് പഠനസംഘം വ്യക്തമാക്കുന്നു.

പഠനത്തിൽ 5,722 പേരിൽനിന്നാണ് വിവരങ്ങൾ തേടിയത്. ചോദ്യാവലിയിൽ എത്ര ലൈംഗിക പങ്കാളികളുണ്ടെന്നും അവരുടെ ആരോഗ്യവും ദീർഘകാല അവസ്ഥയും ഉൾപ്പടെയുള്ള വിവരങ്ങളാണ് ഗവേഷകസംഘം തേടിയത്. പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 64 ആയിരുന്നു. ഇതിൽ മുക്കാൽ ഭാഗവും വിവാഹിതരായിരുന്നു. പഠനറിപ്പോർട്ട് ബി‌എം‌ജെ സെക്ഷ്വൽ & റീപ്രൊഡക്ടീവ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍