ഈ പോലീസുകാരുടെ കാര്യം! അടിവസ്ത്രം ധരിക്കാൻ മറന്നത് എസ്ഐ 'കണ്ടുപിടിച്ചു'; യുവാവിന്റെ 'ഗ്യാസ്' പോയി

ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്.

News18 Malayalam | news18-malayalam
Updated: April 28, 2020, 10:51 PM IST
ഈ പോലീസുകാരുടെ കാര്യം! അടിവസ്ത്രം ധരിക്കാൻ മറന്നത് എസ്ഐ 'കണ്ടുപിടിച്ചു'; യുവാവിന്റെ 'ഗ്യാസ്' പോയി
പ്രതീകാത്മക ചിത്രം
  • Share this:
കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു.

ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.

ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. 'പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോൾ 'ഇന്നർ' ധരിക്കാൻ വിട്ടുപോയി.' ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.

BEST PERFORMING STORIES:COVID 19| കേരളത്തിൽ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്[NEWS]സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ [NEWS]ഗൾഫിൽ നിന്ന് പ്രവാസികളെ തിരികെ എത്തിക്കൽ; സജ്ജമായിരിക്കാൻ എയർ ഇന്ത്യക്കും നേവിക്കും നിർദേശം [NEWS]

താൻ ഇന്നർ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ' ആ... അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.' താക്കീത് നല്‍കി പോലീസ് പോയി.

Also Read- Red Zone| കോട്ടയത്ത് പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ അധികം കൂടുന്നത് നിരോധിച്ചു

പൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ 'രഹസ്യം' പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ലോക്ക്ഡൗൺ പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.First published: April 28, 2020, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading