HOME /NEWS /Life / 'കാമുകിക്കൊപ്പമുള്ള സെക്സിൽ സംതൃപ്തി ഇല്ല; സ്വയംഭോഗവും അശ്ലീല വീഡിയോ കാണുന്നതും പതിവാക്കി'; ആരോഗ്യത്തെ ബാധിക്കുമോ എന്ന് ആശങ്ക

'കാമുകിക്കൊപ്പമുള്ള സെക്സിൽ സംതൃപ്തി ഇല്ല; സ്വയംഭോഗവും അശ്ലീല വീഡിയോ കാണുന്നതും പതിവാക്കി'; ആരോഗ്യത്തെ ബാധിക്കുമോ എന്ന് ആശങ്ക

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

എന്നാൽ സെക്സിൽ താൽപര്യമില്ലാത്ത ഒരു പങ്കാളിയോടൊപ്പം ഡേറ്റിങ് ചെയ്യുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ലൈംഗിക അനുഭവങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ഈ യൗവനകാലത്ത്, പ്രത്യേകിച്ചും.

  • Share this:

    ചോദ്യം: തുറന്നുപറയട്ടെ. കാമാസക്തി സ്വൽപം കൂടുതലുള്ളയാളാണ് ഞാൻ. കാമുകിക്ക് സെക്സ് എന്ന് കേൾക്കുന്നതേ ഇഷ്ടമല്ല. ലൈംഗികതയിൽ പുതിയ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. വിവിധ പൊസിഷനുകൾ പരീക്ഷിച്ചുനോക്കാനും ആഗ്രഹിക്കുന്നു. കാമുകിയുമായുള്ള സെക്സിൽ എനിക്ക് ഒട്ടും സംതൃപ്തി ലഭിക്കുന്നില്ല. അങ്ങനെ ദിവസവും അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും പതിവാക്കി. ഇത് എന്റെ ആരോഗ്യത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ?

    ഉത്തരം: അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ല. ഇത് നിങ്ങളുടെ ബന്ധത്തെ അത്രക്ക് ദോഷകരമായി ബാധിക്കണമെന്നുമില്ല. എന്നാൽ സെക്സിൽ താൽപര്യമില്ലാത്ത ഒരു പങ്കാളിയോടൊപ്പം ഡേറ്റിങ് ചെയ്യുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ലൈംഗിക അനുഭവങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ഈ യൗവനകാലത്ത്, പ്രത്യേകിച്ചും.

    ഒരു ബന്ധത്തിന്റെ എല്ലാം ലൈംഗികതയല്ല, പക്ഷെ വലിയൊരു പങ്ക് സെക്സിനുണ്ടെന്നത് മറച്ചുവെക്കാനുമാകില്ല. സംതൃപ്തിയുള്ള ഒരു ലൈംഗിക ജീവിതം ബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിൽ പ്രധാനമാണ്.

    Also Read- 'ഭാര്യയ്ക്ക് സെക്സിനോട് ഇഷ്ടക്കുറവ്; താൽപര്യം മസിൽമാൻമാരോട്; എപ്പോഴും കുറ്റപ്പെടുത്തുന്നു'; ഭർത്താവിന്റെ ആശങ്ക; കൗൺസലറുടെ മറുപടി

    മിക്കപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ലൈംഗികത കിടപ്പുമുറിക്ക് പുറത്ത് ലൈംഗികേതര പ്രവർത്തികളിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങളുടെ ബന്ധത്തിന്റെ ലൈംഗികേതര ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. അവൾക്ക് കോഫി കൊണ്ടുവരിക, കെട്ടിപ്പിടിക്കുക, അഭിനന്ദനങ്ങൾ നൽകുക. നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ വിവിധ പ്രവൃത്തികളിലൂടെ അവളിൽ നിങ്ങളുടെ വാത്സല്യം കാണിക്കുന്നത് ബന്ധത്തെ സമ്പന്നമാക്കും, മാത്രമല്ല നിങ്ങളെ ലൈംഗികമായി കൂടുതൽ അടുപ്പിക്കുകയും ചെയ്യും.

    കൂടാതെ, പരസ്പരം വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുക. ലൈംഗികതയുടെ കാര്യം വരുമ്പോൾ പിന്തുടരുന്ന പതിവ് രീതികളുണ്ടല്ലോ, അതിൽ മാറ്റം വരുത്തുക. അവളോട് ചോദിക്കുകയോ ലൈംഗികതയ്ക്കായി അവളെ പിന്തുടരുകയോ ചെയ്യുക, അവൾ കോപത്തോടെ പ്രതികരിക്കുകയോ സമ്മർദ്ദം അനുഭവപ്പെടുകയോ ചെയ്യുമ്പോൾ, പിന്മാറുക- ഈ രീതികൾ മാറ്റിവെക്കുക. ആദ്യം കുറച്ച് സമയത്തേക്ക് വിശ്രമിക്കാനും ലൈംഗിക സമ്മർദ്ദത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനും അവൾക്ക് അവസരം നൽകുക. നിങ്ങൾ ലൈംഗികതയ്ക്കായി വെമ്പൽകൊണ്ട് നിൽക്കുമ്പോൾ ഇത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ ബന്ധത്തിൽ എന്താണ് സംഭവിക്കാത്തതെന്ന് വാദിക്കുന്നതിനുപകരം, പുതിയ കാര്യങ്ങൾ പരീക്ഷിക്കുക. ഒരു ഫിറ്റ്‌നെസ് ക്ലബിൽ ചേരുക, അല്ലെങ്കിൽ ഒരു പുതിയ വൈദഗ്ദ്ധ്യം മനസിലാക്കുക, ഒപ്പം ചെയ്യേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തുക.

    Also Read- പരസ്ത്രീ ബന്ധം പാപമാണോ? ഭാര്യയിൽ താൽപര്യം നഷ്ടപ്പെട്ട യുവാവിന് സെക്സോളജിസ്റ്റിന്‍റെ മറുപടി

    ലൈംഗികത എന്നാൽ ബലപ്രയോഗത്തിലൂടെ കീഴടക്കലോ സ്ഖലനമോ അല്ലെന്ന് തിരിച്ചറിയുക. അത് ആനന്ദത്തെക്കുറിച്ചാണ്. മിക്കപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആനന്ദം ലഭിക്കുന്നത് പങ്കാളിയുടെ ചെറിയ കളിയാക്കലിൽ നിന്നും കാത്തിരിപ്പിൽ നിന്നും പ്രതീക്ഷകളിൽ നിന്നുമൊക്കെയാണ്.

    ലൈംഗികത പ്രതീക്ഷിക്കാതെ സ്നേഹപൂർവ്വം സ്പർശിക്കുന്നത് പ്രോത്സാഹിപ്പിക്കുക. ഇത് നിങ്ങൾ രണ്ടുപേരെയും കൂടുതൽ കംഫർട്ടബിളാക്കും. കൂടാതെ, ഈ പ്രവർത്തനങ്ങളുടെ വേഗതയിൽ മാറ്റം വരുത്തും, ഇത് നിങ്ങൾ രണ്ടുപേരെയും ‘റോളുകൾ’ തകർക്കുന്നതിലും പരസ്പരം ലൈംഗികതയുമായുള്ള ബന്ധം പുതുക്കുന്നതിലും വളരെ പ്രധാനമാണ്. നിങ്ങളുടെ ലൈംഗിക ബന്ധം വികാരങ്ങളുടെ കുളിർമഴയായി പെയ്തിറങ്ങിയ ഒരു കാലമുണ്ടോ? നിങ്ങളുടെ കാമുകിയെ മൂഡിലേക്ക് എത്തിക്കാൻ സഹായിക്കുന്ന നിർദ്ദിഷ്ട സമയമോ മറ്റോ ഉണ്ടോ എന്ന് ഓർത്തുനോക്കുക. എങ്കിൽ അവിടെ നിന്ന് തുടങ്ങുക.

    Also Read- കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

    മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ, അവളുമായി സത്യസന്ധവും തുറന്നതുമായ സംഭാഷണം നടത്തുക. അവളുടെ പ്രശ്‌നത്തെക്കുറിച്ച് നിങ്ങളോട് പറയുമ്പോൾ അവളെ വിധിക്കുകയോ അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന തോന്നലുണ്ടാവുകയോ ചെയ്യരുത്. ലൈംഗികതയേക്കാൾ ഒരു ബന്ധത്തിന് വളരെയധികം കാര്യങ്ങളുണ്ടെന്ന് ഓർമ്മിക്കുക. ഇത് നിങ്ങൾ അവളുമായി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമല്ല, നിങ്ങൾ ഒരുമിച്ച് അഭിമുഖീകരിക്കുന്ന ബന്ധത്തിലെ ഒരു പ്രശ്നമാണിത്. അവളുടെ കാഴ്ചപ്പാട് മനസിലാക്കുക, അവളെ സഹായിക്കുമെന്ന് അവൾ കരുതുന്ന ന്യായമായ മാറ്റങ്ങൾ വരുത്തുക. ഈ വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കുക.

    അവസാനമായി, അവൾക്കും നിങ്ങൾക്കും വ്യത്യസ്ത ആവശ്യങ്ങളുണ്ടെന്ന് സ്വയം അംഗീകരിക്കുക, അതേസമയം തന്നെ നിങ്ങൾ രണ്ടുപേരും മാന്യവും അംഗീകരിക്കാവുന്നതുമായ ഫലപ്രദമായ പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരുമാണ്.

    First published:

    Tags: Masturbating, Masturbation, Porn watching, Sex, Sexologist, Sexual Life