നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഫിറ്റ്നസ് നിലനിർത്തുന്നതിന് ജീവനക്കാർക്ക് 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും; വ്യത്യസ്തമായി ഈ കമ്പനി

    ഫിറ്റ്നസ് നിലനിർത്തുന്നതിന് ജീവനക്കാർക്ക് 10 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും; വ്യത്യസ്തമായി ഈ കമ്പനി

    ഒരു നൂതന ആശയം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ സീറോധ ബ്രോക്കിംഗ് ലിമിറ്റഡും അവതരിപ്പിച്ചിരിക്കുകയാണ്.

    നിഥിൻ കാമത്ത്

    നിഥിൻ കാമത്ത്

    • Share this:
      കോവിഡ് 19 മഹാമാരി ആരംഭിച്ചത് മുതൽ ലോക ജനത നിരവധി വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണും മറ്റ് നിരവധി നിയന്ത്രണങ്ങളും ഉള്ളതിനാൽ, ഇക്കാലമുടനീളം ആളുകൾക്ക് തങ്ങളുടെ പുതിയ ജീവിതവുമായി പൂർണ്ണമായും പൊരുത്തപ്പെടേണ്ടി വന്നു. നിരവധി ജീവനക്കാർ തങ്ങളുടെ ജോലി, തുടക്കത്തിൽ തന്നെ 'വർക്ക് ഫ്രം ഹോം' അന്തരീക്ഷത്തിലേക്ക് മാറ്റി പിന്നീടും അത് തുടരുക തന്നെ ചെയ്യുകയാണ്‌. വർക്ക് ഫ്രം ഹോം രീതികളില്‍ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതോടെ, ആളുകൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് അവരുടെ ജോലിയിൽ പ്രതിഫലിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. പല കമ്പനികളും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ജീവനക്കാരെ സഹായിക്കുന്നതിനായി പല പദ്ധതികളും കൊണ്ടുവന്നു. അത്തരത്തിലുള്ള ഒരു നൂതന ആശയം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ സീറോധ ബ്രോക്കിംഗ് ലിമിറ്റഡും അവതരിപ്പിച്ചിരിക്കുകയാണ്.

      തന്റെ ടൈംലൈനിൽ ട്വീറ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്തുകൊണ്ട്, സീറോധ സ്ഥാപകൻ നിഥിൻ കാമത്ത് തന്റെ ജീവനക്കാരുടെ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ഉപയോഗിച്ച അവരുടെ രീതി ഫോളോവേഴ്സുമായി പങ്കിടുകയായിരുന്നു. ലോകത്തിലെ എല്ലായിടത്തെയും പോലെ ലോക്ക്ഡൗൺ തന്റെ ടീമിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് കാമത്ത് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് ശാരീരിക പ്രവർത്തനങ്ങളും വര്‍ക്ക്-ലൈഫ് സന്തുലിതാവസ്ഥയും തകരാറിലായതോടെ, ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ അസ്വസ്ഥമാക്കുന്ന നിരവധി വെല്ലുവിളികൾ ടീം നേരിടുന്നതായി അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ തന്റെ ടീം അംഗങ്ങളെ സഹായിക്കാൻ നൂതനമായ ഒരു മാർഗ്ഗം കൊണ്ടുവരാൻ കാമത്തിനെ പ്രേരിപ്പിച്ചു. എല്ലാ സീറോധ ജീവനക്കാരോടും 12 മാസത്തെ 'ഗെറ്റ് ഹെല്‍ത്ത്' ലക്ഷ്യം വയ്ക്കാനും ആ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനായി എല്ലാ മാസവും ആരോഗ്യ പുരോഗതി അപ്ഡേറ്റ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.



      ഇതില്‍ തന്റെ ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്, കാമത്ത് ഒരു ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതൊരു ജീവനക്കാരനാണോ തന്റെ ലക്ഷ്യം പൂർത്തിയാക്കി ആരോഗ്യപരമായി ഫിറ്റായി ഇരിക്കുന്നത്, അദ്ദേഹത്തിന് ഒരു മാസത്തെ ശമ്പളം ലഭിക്കുമെന്നു മാത്രമല്ല ഒരു ഭാഗ്യ നറുക്കെടുപ്പിൽ പങ്കെടുത്ത് 10 ലക്ഷം രൂപ നേടാനുള്ള അവസരവും ലഭിക്കും.



      പ്രസ്തുത വാഗ്ദാനത്തിന്‌ മികച്ച പ്രതികരണമാണ് ജീവനക്കാർക്കിടയിൽ നിന്ന് ലഭിച്ചത്. പദ്ധതി മികച്ച ഫലങ്ങളാണുണ്ടാക്കുന്നതെന്നും ജീവനക്കാരുടെ പ്രകടനം മികച്ചതാക്കാൻ ഇത് ഏറെ സഹായിച്ചതായും കാമത്ത് കൂട്ടിച്ചേർത്തു. ഈ ആശയം പിന്തുടരാൻ തന്റെ സഹസംരംഭകരെ പ്രചോദിപ്പിക്കുന്നതിന് തന്റെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

      കാമത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ധാരാളം പേർ പോസ്റ്റിനു ചുവടെ കമന്റ് സെക്ഷനിൽ അഭിപ്രായം രേഖപ്പെടുത്തി. ഫിറ്റ്‌നസിനായി ജീവനക്കാർക്ക് പ്രതിഫലം നൽകാനുള്ള ആശയം കമ്പനിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉപയോക്താക്കൾ പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}