നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money-matters
  • »
  • Bandhan Bank | നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കുന്ന ബാങ്ക് ഏത്? ബന്ധൻ ബാങ്കിൽ സേവിംഗ്സ് നിക്ഷേപത്തിന് 6% വരെ പലിശ

  Bandhan Bank | നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കുന്ന ബാങ്ക് ഏത്? ബന്ധൻ ബാങ്കിൽ സേവിംഗ്സ് നിക്ഷേപത്തിന് 6% വരെ പലിശ

  എസ്ബിഐ സേവിംഗ് അക്കൗണ്ടുകളിൽ 2.7 ശതമാനം പലിശ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

  News18 Malayalam

  News18 Malayalam

  • Share this:
   ബന്ധൻ ബാങ്ക് (Bandhan Bank) സേവിംഗ് അക്കൗണ്ടുകളുടെ (Savings Account) പലിശ നിരക്ക് (Interest) പുതുക്കി. പുതിയ ഉപഭോക്താക്കളെ ബാങ്കിന്റെ സേവിംഗ് ഓപ്ഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ബാങ്ക് പലിശ നിരക്ക്  ( bank interest rate)6 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത്. അടുത്ത കാലത്തായി ബാങ്ക് നിക്ഷേങ്ങളുടെ പലിശ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ബന്ധൻ ബാങ്കിന്റെ നിലവിലെ സേവിംഗ് പലിശ നിരക്ക് വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

   ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സേവിംഗ് അക്കൗണ്ടുകളിൽ 2.7 ശതമാനം പലിശ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. എന്നാൽ ബന്ധൻ ബാങ്കിന്റെ പുതിയ പലിശ 2021 നവംബർ 1 മുതൽ ബാധകമാകും. ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6 ശതമാനമാണ്. എന്നാൽ എല്ലാ അക്കൗണ്ട് ഉടമകൾക്കും ഇത് ബാധകമല്ല.

   ബന്ധൻ ബാങ്ക് സേവിംഗ് പലിശ നിരക്ക്

   10 ലക്ഷം രൂപയ്ക്കും 2 കോടി രൂപയ്ക്കും ഇടയിൽ മിനിമം ബാലൻസ് ഉള്ള സേവിംഗ് ബാങ്ക് അക്കൗണ്ടുകൾക്കാണ് പരമാവധി 6 ശതമാനം പലിശ നിരക്ക് ബാധകമായിട്ടുള്ളത്. ഒരു ലക്ഷം രൂപ വരെ പ്രതിദിന ബാലൻസ് ഉള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 3 ശതമാനമാണ്. 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പ്രതിദിന ബാലൻസ് പരിധിയുള്ള അക്കൗണ്ടുകൾക്ക് 5 ശതമാനം വരെ പലിശ ലഭിക്കും.
   Also Read-Post Office Small Saving Scheme | പ്രതിമാസം 12500 രൂപ നിക്ഷേപിച്ചാൽ 40 ലക്ഷം രൂപ വരെ സമ്പാദിക്കുന്നതെങ്ങനെ?

   ബന്ധൻ ബാങ്ക് ഇന്ത്യയിൽ തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നിക്ഷേപത്തിൽ മാത്രമല്ല, വായ്പാ വിതരണത്തിലും ബാങ്ക് ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, 2021-22 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ വായ്പാ പോർട്ട്‌ഫോളിയോ 6.6 ശതമാനം വർദ്ധിച്ചു. നിക്ഷേപ വിഭാഗത്തിലും വളർച്ച വളരെ ശ്രദ്ധേയമാണ്. 2020-21 ലെ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോൾ ബന്ധൻ ബാങ്കിന്റെ നിക്ഷേപം ഈ വർഷത്തെ രണ്ടാം പാദത്തിൽ 23.0 ശതമാനം ഉയർന്നതായി വാർഷിക വളർച്ചാ കണക്കുകൾ വെളിപ്പെടുത്തുന്നു.

   Also Read-Health Savings Account | ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടുമായി ബെംഗളൂരു സ്റ്റാർട്ടപ്പ് കമ്പനി; ഉപയോക്താക്കളെ എങ്ങനെ സഹായിക്കും?

   80 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ചേർക്കാൻ ബാങ്കിന് കഴിഞ്ഞു. മൊത്തത്തിലുള്ള ഉപഭോക്തൃ അടിത്തറ 24.3 കോടിയായി. ബന്ധൻ ബാങ്ക് 2021-22ലെ രണ്ടാം പാദത്തിൽ 3490 കോടി രൂപയുടെ ഇഇബി പോർട്ട്‌ഫോളിയോ പുനഃക്രമീകരിച്ചപ്പോൾ, അതേ പാദത്തിൽ ഇഇബി(EEB) ഇതര പോർട്ട്‌ഫോളിയോയുടെ മൂല്യം 268 കോടി രൂപയാണ്. അതേസമയം, ബാങ്കിന്റെ മൊത്ത എൻപിഎ 10.8 ശതമാനത്തിലും അറ്റ ​​എൻപിഎ 3 ശതമാനമായും തുടരുകയും ചെയ്തു.
   Published by:Naseeba TC
   First published:
   )}