നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money-matters
  • »
  • Domestic Flights | ആഭ്യന്തര വിമാനങ്ങളില്‍ ഇനി ഭക്ഷണം വിതരണം ചെയ്യാം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

  Domestic Flights | ആഭ്യന്തര വിമാനങ്ങളില്‍ ഇനി ഭക്ഷണം വിതരണം ചെയ്യാം; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

  വിമാന യാത്രികര്‍ക്ക് മാസികകളും പത്രങ്ങളും നല്‍കാനും വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് 19 (Covid 19) കേസുകള്‍ കുറയുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറച്ചു കൊണ്ടുവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ നൽകാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

   രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും (Domestic Flights) ഭക്ഷണ സേവനങ്ങള്‍ (Meal Services) പുനരാരംഭിക്കുന്നതായി നവംബര്‍ 16 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (Ministry of Civil Aviation) അറിയിച്ചു. കോവിഡ് മഹാമാരി (Covid Pandemic) ആരംഭിച്ചതിനു ശേഷം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളിൽ മാത്രമായി ഭക്ഷണ സേവനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.

   കൂടാതെ, വിമാന യാത്രികര്‍ക്ക് മാസികകളും പത്രങ്ങളും നല്‍കാനും വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോൾ മാസികകളും പത്രങ്ങളും യാത്രികർക്ക് നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

   ''ആഭ്യന്തര റൂട്ടുകളില്‍ വിമാന സർവീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്ക് വിമാനങ്ങളുടെ ദൈര്‍ഘ്യത്തില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭക്ഷണ സേവനങ്ങൾ നല്‍കാം'' എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നത്. ആറ് മാസത്തിന് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഈ നിയന്ത്രണങ്ങള്‍ നീക്കുന്നത്.

   രാജ്യത്തുടനീളം കൊറോണ വൈറസ് പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ആഭ്യന്തര വിമാനങ്ങളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഭക്ഷണം നൽകാൻ അനുവദിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്തെബാധിച്ചപ്പോള്‍ സര്‍വീസുകള്‍ വീണ്ടും നിര്‍ത്തി വെയ്ക്കുകയായിരുന്നു.

   Also Read- Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?

   കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിന്റെ 100 ശതമാനം ശേഷിയിൽ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഒരു മാസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾലഘൂകരിക്കുന്നത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതും കഴിഞ്ഞ രണ്ട് മാസങ്ങളായി ആഭ്യന്തര വ്യോമയാന ഗതാഗതത്തിലെ കുതിച്ചുചാട്ടവും കണക്കിലെടുത്താണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

   ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ കണക്കനുസരിച്ച്, ആഭ്യന്തര വിമാന ഗതാഗതം ഒക്ടോബറില്‍ 67 ശതമാനമായും ആകെ യാത്രക്കാരുടെ എണ്ണം 8.8 ദശലക്ഷമായും വര്‍ധിച്ചു. ഇക്ര പങ്കുവെയ്ക്കുന്ന കണക്കുകൾ പ്രകാരം, 24 ശതമാനം തുടര്‍ച്ചയായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എയര്‍ലൈനുകള്‍ ശേഷി വിന്യസിക്കുന്ന കാര്യത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 46 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാസം 72,000 പുറപ്പെടലുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020 ഒക്ടോബറില്‍ 49,150 പുറപ്പെടലുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇക്രയുടെ കണക്കുകള്‍ പറയുന്നു.
   Published by:Anuraj GR
   First published:
   )}