2022 ഏപ്രിൽ 2-ന് ഒപ്പുവച്ച ഇന്ത്യ–ഓസ്ട്രേലിയ സാമ്പത്തിക സഹകരണ–വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ഇത് പുതിയ തുടക്കമാണെന്നും ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലാണെന്നും വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
“ഒരു പുതിയ തുടക്കം. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാർ നിലവിൽ വന്നത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ വലിയൊരു നാഴികക്കല്ലാണ്. ഇത് നമ്മുടെ പരസ്പര വിശ്വാസത്തിന്റെ മുദ്രയാണ്. നമ്മുടെ കയറ്റുമതി, തൊഴിലവസരങ്ങൾ, നിക്ഷേപ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കാനുള്ള വലിയ സാധ്യതയിലേക്കാണ് ഈ ഉടമ്പടി വാതിൽ തുറക്കുന്നത്”, പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
Beginning of a new innings 🇮🇳🇦🇺
The coming into force of #IndAusECTA is a milestone moment in our bilateral ties.
It is a seal of trust on our strengthening partnership and unlocks huge potential for scaling our exports, jobs and investment opportunities. pic.twitter.com/Hj3HWnWt0b
— Piyush Goyal (@PiyushGoyal) December 29, 2022
ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാറിനെക്കുറിച്ച് പത്ത് കാര്യങ്ങൾ
ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് ഓസ്ട്രേലിയയുമായി ചരിത്രപരമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പു വെച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട് മോറിസൺ എന്നിവരുടെ സാന്നിധ്യത്തിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ഓസ്ട്രേലിയൻ വാണിജ്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറിൽ ഒപ്പിട്ടത്. മാറ്റത്തിലേക്കുള്ള ചരിത്ര നിമിഷമാണ് ഈ കരാർ എന്നാണ് മോദി അന്നു പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.