• HOME
  • »
  • NEWS
  • »
  • money
  • »
  • Union Budget 2020 | ബജറ്റിലെ 100 പ്രധാന കാര്യങ്ങൾ

Union Budget 2020 | ബജറ്റിലെ 100 പ്രധാന കാര്യങ്ങൾ

എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗത്തിൽ ഉണ്ടായി.

News18 Malayalam

News18 Malayalam

  • Share this:
ആദായനികുതിയിൽ സമഗ്ര മാറ്റം പ്രഖ്യാപിച്ച് മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്.  ആദ്യനികുതിദായകർക്കായി പുതിയ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ ആവിഷ്കരിച്ചു. ഇളവുകൾ വേണ്ടെന്നു വെച്ചാൽ പുതിയ പദ്ധതി പ്രകാരം നിരക്കുകൾ കുറയും. കോർപറേറ്റ് നികുതിയും വെട്ടിക്കുറച്ചു. കർഷകർക്കും സ്ത്രീകൾക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗത്തിൽ ഉണ്ടായി.

ബജറ്റിലെ 100 പ്രഖ്യാപനങ്ങൾ ഇവ....

1. നികുതി നിരക്കുകൾ കുറച്ചു.  5 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ 10 ശതമാനം. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം. 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം. ‌

2. കാർഷിക വായ്പക്ക് 15 ലക്ഷം കോടി രൂപ
3. വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി രൂപ
4. ആരോഗ്യ മേഖലക്ക് അധികമായി 69,000 കോടി രൂപ
5. 2020ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും
6. 2024ൽ നൂറ് പുതിയ വിമാനത്താവളങ്ങൾ.
7. എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.
8. പോഷകാഹാര പദ്ധതിക്ക് 35,600 കോടി രൂപ
9. 2024ന് മുൻപ് 6000 കിലോമീറ്റർ ദേശീയപാത.
10. 20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ
11. ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽ ഭാഗമാക്കും.
12. റെയിൽ പാതകളോട് ചേർന്ന് സൗരോർജ ഉത്പാദനത്തിന് പദ്ധതി.
13. വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ.
14. സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തുടനീളം ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍. ഭാരത് നെറ്റ് പദ്ധതിക്ക് 6000 കോടി രൂപ.
15. ചെന്നൈ–ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും.
16. മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണശൃംഖല സ്ഥാപിക്കും.
17. സാംസ്കാരിക മന്ത്രാലയത്തിനായി 3,150 കോടി രൂപ. പുരാവസ്തുപ്രാധാന്യമുള്ള അ‍ഞ്ചു സ്ഥലങ്ങളിൽ മ്യൂസിയങ്ങൾക്ക് പദ്ധതി.
18. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 9,000 കോടി.
19. പട്ടികവർഗ വിഭാഗ ക്ഷേമത്തിന് 53,700 കോടി രൂപ വകയിരുത്തി.
20. പട്ടികജാതി വിഭാഗത്തിനും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 85,000 കോടി രൂപ.
21. പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി രൂപ.
22. പരമ്പരാഗത ഊർജ മീറ്ററുകൾക്ക് പകരം മൂന്നു വർഷത്തിനകം പ്രീ പെയ്ഡ് സ്മാർട് മീറ്ററുകൾ നടപ്പാക്കും.
23. ഡൽഹി–മുംബൈ എക്സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ൽ പൂർത്തിയാക്കും.
24. ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികൾക്കായി 4400 കോടി രൂപ.
25. 2025 ഓടെ സമ്പൂർണ ക്ഷയരോഗ നിർമാർജനം.
26. ദേശീയ പൊലീസ് സർവകലാശാല ആരംഭിക്കും.
27.കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി.
28. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതി.
29. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും
30. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.
31. 150 സർവകലാശാലയിൽ പുതിയ കോഴ്സുകൾ.
32. അഞ്ചു പുതിയ സ്മാർട് സിറ്റികൾ കൂടി. ഇലക്ട്രോണിക്സസ് ഉൽപന്ന നിർമാണം വർധിപ്പിക്കാൻ പുതിയ പദ്ധതി നടപ്പാക്കും.
33. അടിസ്ഥാനസൗകര്യ വികസനത്തിന് അ‍ഞ്ചു വർഷത്തിനകം 100 ലക്ഷം കോടി രൂപ ചെലവഴിക്കും.
34. കേന്ദ്ര സർക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തിൽ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായി.
35. ജമ്മുകശ്മീരിന് 30,757 കോടി രൂപ ബജറ്റിൽ നീക്കിവയ്ക്കും. ലഡാക്കിനു കോടി രൂപ. വടക്കുകിഴക്കൻ മേഖലകളുടെ വികസനത്തിന് വൻതോതിൽപണം നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
36. ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി വിൽക്കും.
37. കേന്ദ്രപൊതുമേഖലാ സ്ഥപനങ്ങളുടെ തസ്തികകളിലേക്ക് നിയമനം നടത്താൻ ദേശീയ റിക്രൂട്ടിങ് ഏജൻസി. പൊതുപരീക്ഷ നടത്തി അതിൽ നിന്നാകുംനിയമനം നടത്തുക.
38. പാചക ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി അടുക്കളയിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കുടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
39. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി വ്യാപകമാക്കും.
40. ഓരോ ഗ്രാമത്തിലും വനിതാ സ്വാശ്രയ സംഘങ്ങൾ നയിക്കുന്ന മാർക്കറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ധാന്യലക്ഷ്മി എന്നായിരിക്കും പദ്ധതിയുടെ പേര്.
41. പുതുതായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അഞ്ച് വര്‍ഷം നികുതിയിളവ്‌.
42. ഓഡിറ്റ് പരിധിക്കുള്ള വിറ്റുവരവ് ഒരു കോടിയില്‍ നിന്ന് അഞ്ച് കോടിയായി ഉയര്‍ത്തി.
43. കോര്‍പ്പറേറ്റ് നികുതി കുറച്ചു; പുതിയ സംരഭകര്‍ക്ക് 15% നിലവിലുള്ള കമ്പനികള്‍ക്ക് 22%.
44. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം.
45. നൈപുണ്യ വികസനത്തിന് 3000 കോടി.
46. കമ്പനി നിയമത്തില്‍ മാറ്റം വരുത്തും.
46. സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കാന്‍ സമിതി രൂപീകരിക്കും.
47. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്ഥാപിക്കും.
48. ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍.
49. രാജ്യത്ത് മൊബൈല്‍ നിര്‍മാണത്തിനായി പുതിയ പദ്ധതികള്‍.
50. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍.
51. ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി.
52. 2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവേ നിര്‍മിക്കും.
53. ദേശീയ ടെക്‌നിക്കല്‍ മിഷന്‍ സ്ഥാപിക്കും.
54. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു.
55. 112 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത്.
56. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു.
57. മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നിര്‍ദേശം.
58. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
59. വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും.
60. കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും.
61. 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലും ലക്ഷ്യം.
62. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക.
63. ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്താന്‍ 25ലക്ഷം കോടി രൂപ ചെലവിടും.
64. ഗതാഗതമേഖലയ്ക്ക് 1.7 ലക്ഷം കോടി രൂപ
65. കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍.
66. 271 മില്ല്യണ്‍ ജനങ്ങളെ സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി.
67. ജല ദൗര്‍ബല്യമുള്ള 100 ജില്ലകള്‍ക്കായി സമഗ്ര പദ്ധതി.
68. കാര്‍ഷിക ചരക്ക് കൈമാറ്റത്തിന് ട്രെയിനുകള്‍.
69. വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും.
70. കാര്‍ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു.
71. സ്വച്ഛ് ഭാരത് മിഷന് 12300 കോടി രൂപ
72. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും.
73. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി.
74. ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍.
75. 27,000 കിലോമീറ്ററിലേക്ക് സിറ്റി ഗ്യാസ് വിതരണ ശൃംഖല ദീർഘിപ്പിക്കും
76. ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി.
77. ഇലക്ട്രോണിക് നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതി.
78. എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും.
79. വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ഉന്നമനത്തിനായി 273000 കോടി രൂപ.
80. പൊതുമേഖലാ ബാങ്കുകൾക്കായി കൂടുതൽ പണം നീക്കിവയ്ക്കും.
81. ദേശീയ ടെക്‌സ്റ്റൈല്‍ മിഷന് 1480 കോടി.
82. നദീതീരങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിതിനുള്ള പദ്ധതികള്‍.
83. സെപ്റ്റിക് ടാങ്കുകളുടെയും ഓടകളുടെയും ശുചീകരണത്തിന് പുതിയ സാങ്കേതിക വിദ്യ
84. ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ.
85. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 9,000 കോടി.
86. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി.
87. നബാർഡ് റിഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും.
88. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കും പിന്തുണ.
89. ഫുഡ് കോർപറേഷനും വെയർഹൗസിങ് കോർപറേഷനും കൈവശമുള്ള ഭൂമിയിൽ വെയർഹൗസുകൾ ആരംഭിക്കും.
90. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും.
91. നൈപുണ്യ വികസനത്തിന് 3000 കോടി രൂപ
92. എല്ലാ ജില്ലകളിലും ജൻ ഔഷധി സ്റ്റോറുകൾ സ്ഥാപിക്കും.
93 പുതിയ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കും.
94. സംരംഭകരെ പ്രോത്സാഹിപ്പിക്കും. നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ക്ലിയറൻസ് സെല്ലുകൾ സ്ഥാപിക്കും.
95. സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനാക്കും.
96. സന്നദ്ധ സംഘടനകളുടെ വരുമാനത്തിന് ഇനി നികുതിയില്ല. സന്നദ്ധ സംഘടനകൾക്ക് നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവ് ലഭിക്കും.
97. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് പിൻവലിച്ചു.
98. നാലു വർഷത്തിനിടെ ഇന്ത്യയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന വിമാന സർവ്വീസുകളുടെ എണ്ണം ഇരട്ടിയാക്കും.
99. പാദരക്ഷകളുടെയും ഫർണീച്ചറുകളുടെ തീരുവ കൂട്ടി.
100. പാൻ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കും. നികുതി വ്യവഹാരത്തിന് ഡിജിറ്റൽ പദ്ധതി.

Published by:Rajesh V
First published: