• HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays september 2022 | ഈ മാസം 13 ദിവസം ബാങ്ക് അവധി; ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

Bank Holidays september 2022 | ഈ മാസം 13 ദിവസം ബാങ്ക് അവധി; ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഉള്ള അവധികൾ അടക്കമാണ് 13 അവധികൾ.

  • Last Updated :
  • Share this:
    തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച് സെപ്റ്റംബർ മാസത്തിൽ 13 ദിവസം ബാങ്കുകൾക്ക് അവധിയാണ്. അവധി ദിവസങ്ങൾ മുൻകൂട്ടി അറിഞ്ഞ് ബാങ്ക് ഇടപാട് നടത്താം. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഉള്ള അവധികൾ അടക്കമാണ് 13 അവധികൾ.

    എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആ വര്‍ഷത്തെ ബാങ്ക് അവധി ദിനങ്ങൾ തങ്ങളുടെ വാര്‍ഷിക അവധി ദിന പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളുംവിവിധ ഉത്സവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

    സെന്‍ട്രല്‍ ബാങ്ക് മൂന്ന് ബ്രാക്കറ്റുകള്‍ക്ക് കീഴിലാണ് അവധിദിനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത് - നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ്. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളില്‍ അവധിയായിരിക്കും.

    Also read: ഇന്ത്യയുടെ GDP വളർച്ച 2022 ഏപ്രിൽ-ജൂൺ പാദത്തിൽ 13.5%; ഒരു വർഷത്തെ ഏറ്റവും വേഗതയേറിയത്

    സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ ബാങ്കുകളുടെ അവധി

    സെപ്റ്റംബർ 1 - വ്യാഴം - ഗണേശ ചതുർത്ഥി രണ്ടാം ദിവസം- പനാജിയിൽ ബാങ്കുകൾക്ക് അവധി .
    സെപ്റ്റംബർ 4 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 6 - ചൊവ്വ - കർമ്മ പൂജ - റാഞ്ചിയിൽ ബാങ്കുകൾക്ക് അവധി
    സെപ്റ്റംബർ 7 - ബുധൻ - ഒന്നാം ഓണം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 8 - വ്യാഴം - തിരുവോണം കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 9 - വെള്ളി - ഇന്ദ്ര ജാത്ര സിക്കിമിൽ ബാങ്കുകൾക്ക് അവധി
    സെപ്റ്റംബർ 10 - ശനി - രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 11 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 18 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 21 - ബുധൻ - ശ്രീനാരായണ ഗുരു സമാധി ദിനം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 24 - നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 25 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 26 - തിങ്കൾ - നവതാത്രി സ്‌ഥാപ്‌ന ജയ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.
    Published by:Naseeba TC
    First published: