UNION BUDGET 2019: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
UNION BUDGET 2019: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
Union Budget 2019 Highlights: നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റിലെ ഏറ്റവും മാരകമായ പ്രഹരമാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം കൂട്ടാനുള്ള നിര്‍ദേശം. ഒരു രൂപ വീതം അഡീഷനല്‍ എക്സൈസ് തീരുവയും ഒരു രൂപ വീതം സെസുമാണ് ഏര്‍പ്പെടുത്തിയത്
ന്യൂഡൽഹി: വമ്പന്‍ ജനപ്രിയ പ്രഖ്യാപനങ്ങളോ വലിയ നികുതി പരിഷ്കാരമോ ഇല്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപവീതം ഒറ്റയടിക്കു തീരുവ കൂട്ടി. ഇറക്കുമതി തീരുവ രണ്ടരശതമാനം കൂട്ടിയതോടെ സ്വര്‍ണവില കുത്തനെ ഉയരും. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ എഴുപതിനായിരം കോടി രൂപ നീക്കിവച്ചു. ആദായ നികുതി ഘടനയില്‍ മാറ്റമില്ല. രാജ്യമെങ്ങും യാത്രചെയ്യാനും പണം പിന്‍വലിക്കാനും ഉപയോഗിക്കാവുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ കാര്‍ഡും ബജറ്റില്‍ പ്രഖ്യാപിച്ചു.
നിര്‍മലാ സീതാരാമന്റെ ആദ്യ ബജറ്റിലെ ഏറ്റവും മാരകമായ പ്രഹരമാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം കൂട്ടാനുള്ള നിര്‍ദേശം. ഒരു രൂപ വീതം അഡീഷനല്‍ എക്സൈസ് തീരുവയും ഒരു രൂപ വീതം സെസുമാണ് ഏര്‍പ്പെടുത്തിയത്. സ്വര്‍ണത്തിന് തീരുവ കുറയ്ക്കണം എന്ന നിവേദനങ്ങള്‍ക്കു നടുവില്‍ രണ്ടര ശതമാനത്തിന്റെ ഇറക്കുമതി തീരുവ കൂടുതലായി ഏര്‍പ്പെടുത്തുകയാണ് ബജറ്റ്. ഇതോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പുണ്ടാകും. രാജ്യമെങ്ങും വിമാനത്തിലും ട്രെയിനിലും ബസിലും എല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ഒരൊറ്റ ഇന്ത്യ ഒരൊറ്റ കാര്‍ഡാണ് പുതുമയുള്ള ഒരു പ്രഖ്യാപനം.
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ 70,000 കോടി രൂപ നീക്കിവച്ചു.. വിദേശ ഇന്ത്യക്കാര്‍ 180 ദിവസം കാത്തുനില്‍ക്കാതെ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ ലഭിക്കും. വാടകചട്ടങ്ങളും പാട്ടക്കരാര്‍ നിയമങ്ങളും പൊളിച്ചെഴുതും. സേവന സന്നദ്ധ സംഘടനകള്‍ക്ക് പണം സമാഹരിക്കാന്‍ പുതിയ സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് ആണ് വേറിട്ട പ്രഖ്യാപനം. സെബിക്കു കീഴില്‍ തുടങ്ങുന്ന ഈ എക്സ്ചേഞ്ചിലൂടെ ട്രസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും പണം സമാഹരിക്കാം.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രപരിഷ്കരണത്തിന് നിയമനിര്‍മാണവും വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.