HOME /NEWS /Money / രാജ്യത്ത് കഴിഞ്ഞ 9 വർഷത്തിനിടെ 17 കോടി പുതിയ എൽപിജി കണക്ഷനുകൾ; ആകെ കണക്ഷനുകൾ 31.36 കോടി

രാജ്യത്ത് കഴിഞ്ഞ 9 വർഷത്തിനിടെ 17 കോടി പുതിയ എൽപിജി കണക്ഷനുകൾ; ആകെ കണക്ഷനുകൾ 31.36 കോടി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഫലമാണ് ഈ നേട്ടമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

  • Share this:

    കഴിഞ്ഞ ഒൻപതു വർഷത്തിനിടെ രാജ്യത്ത് 17 കോടി പേർ പുതിയ എൽപിജി കണക്ഷനുകൾ എടുത്തതായി റിപ്പോർട്ട്. 2014 ഏപ്രിലിൽ വരെയുള്ള കണക്കനുസരിച്ച്, 14.52 കോടി ആയിരുന്നു സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കളുടെ എണ്ണമെങ്കിൽ 2023 മാർച്ചിൽ അത് 31.36 കോടിയായി ഉയർന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഫലമാണ് ഈ നേട്ടമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

    2016 ൽ 62 ശതമാനം ആയിരുന്നു രാജ്യത്തെ എൽപിജി കവറേജ് എങ്കിൽ 2022ൽ അത് 104.1 ശതമാനമായി ഉയർന്നു. മുൻപ് ഒരു പുതിയ എൽപിജി കണക്ഷൻ ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ് വേണമായിരുന്നു. ഒരു എൽപിജി സിലിണ്ടർ റീഫിൽ ചെയ്തു ലഭിക്കാൻ തന്നെ ഏഴു മുതൽ പത്തു ദിവസങ്ങൾ വരെയും എടുത്തിരുന്നു. എന്നാൽ പാചക വാതക കണക്ഷനുകൾ ലഭിക്കാൻ ഇപ്പോൾ അത്രയും നീണ്ട കാത്തിരിപ്പ് ആവശ്യമില്ല. മിക്ക സ്ഥലങ്ങളിലും 24 മണിക്കൂറിനുള്ളിൽ സിലിണ്ടറുകൾ റീഫിൽ ചെയ്ത് ലഭിക്കുകയും ചെയ്യും.14.2 കിലോഗ്രാമിന്റെ പഴയ സിലിണ്ടറിന് പുറമെ, സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വിൽപ്പനക്കാർ 5 കിലോയുള്ള സിലിണ്ടറുകൾ അവതരിപ്പിച്ചിരുന്നു. ഇത് ഇടത്തരം ഉപഭോക്താക്കൾക്ക് അനു​ഗ്രഹമായി.

    Also Read – Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ഡിജിറ്റലായി സ്വർണം വാങ്ങുന്നതിനുള്ള നാല് വഴികൾ

    എല്ലാവർക്കും സൗജന്യ പാചക വാതക കണക്ഷനുകൾ നൽകുക എന്ന് ലക്ഷ്യത്തോടെ 2016 മെയ് ഒന്നിനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. വിറകിൽ നിന്നും പുക പുറത്തുവിടുന്ന മറ്റ് പാചക രീതികളിൽ നിന്നും നിന്നും അടുക്കളകൾക്ക് മോചനം നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ടായിരുന്നു. 2023 ജനുവരി 30 വരെയുള്ള കണക്കനുസരിച്ച്, പിഎംയുവൈ പദ്ധതി പ്രകാരം മൊത്തം 9.58 കോടി കണക്ഷനുകളാണ് വിതരണം ചെയ്തത്. 2023 മാർച്ച് 24 ന്, 14.2 കിലോഗ്രാമുള്ള സിലിണ്ടറിന് പന്ത്രണ്ട് റീഫിൽ വരെ 200 രൂപ സബ്‌സിഡി നൽകാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

    അർഹരായ കുടുംബങ്ങളെ കണ്ടെത്തി ഓരോ കണക്ഷനും 1,600 രൂപ ധനസഹായം നൽകിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി എൽപിജി കണക്ഷനുകൾ വിതരണം ചെയ്തത്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ആദ്യമായാണ് എൽപിജി റീഫില്ലും ഗ്യാസ് സ്റ്റൗവും സൗജന്യമായി നൽകിയത്. ബിപിഎൽ കുടുംബങ്ങളിലെ അഞ്ചു കോടി സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകുകയായിരുന്നു പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. തുടർന്ന്, പദ്ധതി വിപുലീകരിക്കുകയും ഈ ലക്ഷ്യം 8 കോടിയാക്കി മാറ്റുകയും ചെയ്തു. ശേഷിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി, ഒരു കോടി അധിക എൽപിജി കണക്ഷനുകൾ നൽകുന്നതിന് 2021 ഓഗസ്റ്റ് പത്തിന് ഉജ്ജ്വല 2.0 ആരംഭിച്ചു. ഉജ്ജ്വല 2.0 2022 ജനുവരി 31ന് അതിന്റെ ലക്ഷ്യം കൈവരിച്ചു.

    First published:

    Tags: LPG, LPG പ്രധാന മന്ത്രി ഉജ്ജ്വല യോജന, Prathan Manthi Ujjwal Yojana