ഒരു ശതമാനം പ്രളയ സെസ് നാളെ മുതല്‍; 928 ഉൽപന്നങ്ങളുടെ വില കൂടും

12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ് നൽകേണ്ടി വരുന്നത്.

news18
Updated: July 31, 2019, 7:13 AM IST
ഒരു ശതമാനം പ്രളയ സെസ് നാളെ മുതല്‍; 928 ഉൽപന്നങ്ങളുടെ വില കൂടും
news18
  • News18
  • Last Updated: July 31, 2019, 7:13 AM IST
  • Share this:
തിരുവനന്തപുരം: രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് നാളെ ഒന്നു മുതല്‍ പ്രബല്യത്തില്‍ വരും. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജി.എസ്.ടിക്കു പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പന എന്നിവയ്ക്കും സെസ് നല്‍കേണ്ടി വരില്ല.

ഉല്‍പന്നത്തിന്റെ അടിസ്ഥാന വിലയെന്നാല്‍ സെസ് അടക്കമുള്ള തുകയാണെന്നായിരുന്നു കേന്ദ്രചട്ടത്തിലെ വ്യവസ്ഥ. അതിനാല്‍ സെസിനും നികുതി ചുമത്തേണ്ട അവസ്ഥയായിരുന്നു. ഇതൊഴിവാക്കാന്‍ വിലയില്‍ നിന്നു സെസിനെ വേര്‍പെടുത്തിക്കൊണ്ടുള്ള വിജ്ഞാപം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ യാത്ര, ബസ് യാത്ര എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ക്കും 1% സെസുണ്ട്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.

ഒരു വര്‍ഷം കൊണ്ട് 500 കോടി രൂപ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

Also Read കേന്ദ്ര ജി.എസ്.ടി ചട്ടം ഭേദഗതി ചെയ്തു; പ്രളയ സെസ് ഓഗസ്റ്റ് 1 മുതല്‍

First published: July 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading